Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: അടുത്ത വര്‍ഷം ഞാന്‍ ആര്‍സിബിയിലുണ്ടാവും! സ്ഥിരീകരിച്ച് എബിഡി

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമും അവരുടെ ആരാധകരും ഈ സീസണില്‍ ഏറ്റവുമധികം മിസ്സ് ചെയ്തത് ഒരാളെയാണ്. അതു മറ്റാരുമല്ല, സൗത്താഫ്രിക്കയുടെ മുന്‍ ബാറ്റിങ് ഇതിഹാസം എബി ഡിവില്ലിയേഴ്‌സായിരുന്നു അത്. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ വിരമിച്ചതിനാലാണ് എബിഡിയെ ആര്‍സിബി കുപ്പായത്തില്‍ കാണാതിരുന്നത്. ഇപ്പോഴിതാ ആര്‍സിബി ആരാധകരെ ത്രില്ലടിപ്പിച്ചു കൊണ്ട് തന്റെ മടങ്ങിവരവ് സ്ഥിരീകരിച്ചിരിക്കുകയാണ് മിസ്റ്റര്‍ 360. അടുത്ത വര്‍ഷത്തെ ഐപിഎല്ലില്‍ താന്‍ ആര്‍സിബിയോടൊപ്പമുണ്ടായിരിക്കുമെന്നാണ് അദ്ദേഹം തുറന്നു പറഞ്ഞിരിക്കുന്നത്.

RCBയിലേയ്ക്ക് തിരിച്ചു വരുമെന്ന് സ്ഥിരീകരിച്ച് AB de Villiers| #Cricket | OneIndia Malayalam
1

2008ലെ പ്രഥമ ഐപിഎല്‍ മുതല്‍ കളിച്ചിട്ടുള്ള താരമാണ് എബി ഡിവില്ലിയേഴ്‌സ്. ഡല്‍ഹി ക്യാപ്പിറ്റല്‍സിലൂടെയാണ് (ഡല്‍ഹി ഡെയര്‍ഡെവിള്‍സ്) അദ്ദേഹം തുടങ്ങിയതെങ്കിലും ആര്‍സിബിയിലേക്കു ചേക്കേറിയതോടെയാണ് മറ്റൊരു ലെവലിലേക്കുയര്‍ന്നത്. ആര്‍സിബി ടീമിന്റെ നെടുംതൂണുകളിലൊന്നായരുന്നു എബിഡി.
അദ്ദേഹത്തിന്റെ സാന്നിധ്യമില്ലാതെയുള്ള ആദ്യത്തെ ഐപിഎല്‍ കൂടിയാണ് ഈ വര്‍ഷത്തേത്. കഴിഞ്ഞ സീസണിലെ ഐപിഎല്ലിനു ശേഷമായിരുന്നു ക്രിക്കറ്റിന്റെ മുഴുവന്‍ ഫോര്‍മാറ്റകളും മതിയാക്കുന്നതായി എബിഡി പ്രഖ്യാപിച്ചത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും 2018ല്‍ അദ്ദേഹം വിരമിച്ചിരുന്നെങ്കിലും ഐപിഎല്ലില്‍ തുടര്‍ന്നു കളിക്കുകയായിരുന്നു.

2

കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് ഉറ്റസുഹൃത്തും ആര്‍സിബിയിലെ മുന്‍ ടീമംഗവുമായ വിരാട് കോലി എബിഡിയുടെ മടങ്ങിവരവിനെക്കുറിച്ച് തുറന്നു പറഞ്ഞിരുന്നു. ഇപ്പോള്‍ എബിഡിയും ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുകയാണ്. യുവി സ്‌പോര്‍ട്ടിനോടു സംസാരിക്കവെയായിരുന്നു സൗത്താഫ്രിക്കന്‍ ഇതിഹാസം ഇക്കാര്യം പറഞ്ഞത്.
വിരാട് ഇതേക്കുറിച്ച് സ്ഥിരീകരിച്ചതില്‍ എനിക്കു സന്തോഷമുണ്ട്. സത്യസന്ധമായി പറയുകയാണെങ്കില്‍ ഞങ്ങള്‍ ഒന്നും ഇതുവരെ തീരുമാനിച്ചിട്ടില്ല. ഞാന്‍ തീര്‍ച്ചയായും അടുത്ത വര്‍ഷത്തെ ഐപിഎല്ലിലുണ്ടാവും. പക്ഷെ അത് എതു ശേഷിയിലാണെന്നു എനിക്കുറപ്പില്ല. പക്ഷെ അവിടെ തിരിച്ചെത്താത്തത് ഞാന്‍ മിസ്സ് ചെയ്യുന്നുവെന്നാണ് എബിഡി വ്യക്തമാക്കിയത്.

3

ബാംഗ്ലൂരില്‍ അടുത്ത വര്‍ഷം കുറച്ചു മല്‍സരങ്ങളുണ്ടാവുമെന്ന് ചെറിയ പക്ഷി ട്വീറ്റ് ചെയ്തതായി ഞാന്‍ കേട്ടിരുന്നു. അതുകൊണ്ടു തന്നെ എന്റെ രണ്ടാമത്തെ വീട്ടിലേക്കു മടങ്ങിയെത്താന്‍ ആഗ്രഹിക്കുന്നു. ചിന്നസ്വാമിയില്‍ നിറഞ്ഞു കവിഞ്ഞ കാണികള്‍ക്കു മുന്നില്‍ മല്‍സരം കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. മടങ്ങി വരാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, അതിനായി കാത്തിരിക്കുകയാണെന്നും എബിഡി കൂട്ടിച്ചേര്‍ത്തു.

4

ഡല്‍ഹി ഡെയര്‍ഡെവിള്‍സിനായി മൂന്നു സീസണുകളില്‍ മാത്രമേ എബി ഡിവില്ലിയേഴ്‌സ് കളിച്ചിട്ടുള്ളൂ. ശേഷിച്ച സീസണുകള്‍ മുഴുവന്‍ അദ്ദേഹം ആര്‍സിബിയുടെ ഭാഗമായിരുന്നു. 2011ല്‍ ആര്‍സിബിയിലെത്ത്ിയ ശേഷം എബിഡിയും ഫ്രാഞ്ചൈസിയും വേര്‍പിരിഞ്ഞിട്ടില്ല. കഴിഞ്ഞ സീസണ്‍ വരെ അദ്ദേഹത്തെ ആര്‍സിബി കൈവിടാതെ നിലനിര്‍ത്തുകയായിരുന്നു.
11 സീസണുകളാണ് ഡിവില്ലിയേഴ്‌സ് ബാംഗ്ലൂരിനായി കളിച്ചത്. ഫാന്‍സിനും പ്രിയങ്കരനായ താരമായിരുന്നു അദ്ദേഹം. ആര്‍സിബിക്കായി 156 മല്‍സരങ്ങളില്‍ കളിച്ച എബിഡി വാരിക്കൂട്ടിയത് 4491 റണ്‍സാണ്. രണ്ടു സെഞ്ച്വറികളും 37 ഫിഫ്റ്റികളും ഇതിലുള്‍പ്പെടുന്നു. സമീപകാലത്തു ആര്‍സിബിയുടെ ഹാള്‍ ഓഫ് ഫെയിമിലും എബിഡിയെ ഉള്‍പ്പെടുത്തിയിരുന്നു.

Story first published: Tuesday, May 24, 2022, 13:11 [IST]
Other articles published on May 24, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+