Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPl 2022: 'ഞാന്‍ 10ല്‍ 9 മാര്‍ക്ക് നല്‍കും', ഗംഭീര ടീം, ലഖ്‌നൗവിനെ പ്രശംസിച്ച് ആകാശ് ചോപ്ര

1

ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിന് മുന്നോടിയായുള്ള താര ലേലം പൂര്‍ത്തിയായിരിക്കുകയാണ്. 10 ടീമുകള്‍ ഇത്തവണ ടൂര്‍ണമെന്റിലേക്കെത്തുന്നുണ്ട്. അതുകൊണ്ട് തന്നെ ആരാധകര്‍ക്ക് കൂടുതല്‍ കളിയാവേശവും ലഭിക്കും. ഇത്തവണ തകര്‍പ്പന്‍ താരനിരയെത്തന്നെയാണ് ഓരോ ടീമും ഒപ്പം കൂട്ടിയിരിക്കുന്നത്. വ്യക്തമായ പദ്ധതികളോടെ തന്നെയാണ് ടീമുകള്‍ മെഗാ ലേലത്തെ സമീപിച്ചതെന്ന് പറയാം. ചില ടീമുകള്‍ ആരാധക പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ലെങ്കിലും മറ്റ് ടീമുകള്‍ പ്രതീക്ഷകള്‍ക്കും മുകളിലുയര്‍ന്നു.

ഇപ്പോഴിതാ ലേലത്തിലെ ലഖ്‌നൗ ടീമിന്റെ തന്ത്രങ്ങളെ പ്രശംസിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും അവതാരകനുമായ ആകാശ് ചോപ്ര. താന്‍ 10 ല്‍ 9 മാര്‍ക്കും ലഖ്‌നൗവിന് നല്‍കുമെന്നാണ് ആകാശ് പറയുന്നത്. 'ആദ്യത്തെ അവരുടെ ലേലമാണ്. എന്നാല്‍ ലഖ്‌നൗ നന്നായി തന്നെ അതിനെ ഉപയോഗിച്ചു. പുതിയൊരു ടീമെന്ന നിലയില്‍ ആദ്യ ലേലം വളരെ പ്രയാസം ഉണ്ടാക്കുന്നതാണ്. കാരണം എവിടെ നിന്ന് എങ്ങനെ തുടങ്ങണമെന്നത് വലിയൊരു പ്രശ്‌നം തന്നെയാണ്. ലഖ്‌നൗവിന് തിരിഞ്ഞുനോക്കുമ്പോള്‍ ലേലത്തില്‍ പിഴവുകള്‍ സംഭവിച്ചിട്ടില്ലെന്ന് പറയാം. ഈ പറയുന്നത് ഓര്‍ത്തുവെച്ചോളു. ലഖ്‌നൗ ഗംഭീര പ്രകടനമാണ് ലേലത്തില്‍ നടത്തിയത്. 10 ല്‍ 9 മാര്‍ക്കാണ് ഞാന്‍ നല്‍കുന്നത്'-ആകാശ് ചോപ്ര പറഞ്ഞു.

1

കെ എല്‍ രാഹുല്‍ നായകനാവുന്ന ലഖ്‌നൗ ലേലത്തിന് മുമ്പ് മൂന്ന് താരങ്ങളെയാണ് സ്വന്തമാക്കിയത്. രാഹുലിനൊപ്പം മീഡിയം പേസ് ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്‌റ്റോയിനിസ്, സ്പിന്നര്‍ രവി ബിഷ്‌നോയ് എന്നിവരെയാണ് ലഖ്‌നൗ ടീമില്‍ ഉള്‍പ്പെടുത്തിയത്. ലേലത്തില്‍ തന്ത്രപൂര്‍വ്വം തന്നെയാണ് അവര്‍ കരുക്കള്‍ നീക്കിയത്. ഓരോ താരത്തിന്റെയും മികവ് വിലയിരുത്തി ടീമിന് ആവിശ്യമായതിനെ കൃത്യമായി ഒപ്പം കൂട്ടാന്‍ ലഖ്‌നൗവിന് സാധിച്ചിട്ടുണ്ട്.

ടീമില്‍ 1 മുതല്‍ 11 വരെ സ്ഥാനങ്ങളിലേക്ക് ഒന്നിലധികം താരങ്ങളെ ലഖ്‌നൗ പരിഗണിച്ചിട്ടുണ്ടെന്ന് ആകാശ് ചോപ്ര പറഞ്ഞു. ' ലഖ്‌നൗവിനെക്കാളും കൂടുതല്‍ ഓള്‍റൗണ്ടര്‍മാരുള്ള മറ്റൊരു ടീം ഇത്തവണയുണ്ടോ? ഒന്ന് മുതല്‍ 11 വരെ സ്ഥാനങ്ങളിലേക്ക് ഒന്നിലധികം താരങ്ങള്‍ ലഖ്‌നൗവിനുണ്ട്. ടീമിലെ പ്രധാന താരങ്ങളെല്ലാം പന്തുകൊണ്ടും ബാറ്റുകൊണ്ടും മികവ് കാട്ടാന്‍ ശേഷിയുള്ളവരാണ്. അതുകൊണ്ട് തന്നെ ഏത് പൊസിഷനിലും കളിപ്പിക്കാനാവും. അവരുടെ ബാറ്റിങ് ബൗളിങ് കരുത്ത് ഒരുപോലെ ശക്തമാണ്. രാഹുലിന് പരീക്ഷിക്കാന്‍ വ്യത്യസ്തമായ താരങ്ങള്‍ ഒപ്പമുണ്ട്' -ആകാശ് ചോപ്ര കൂട്ടിച്ചേര്‍ത്തു.

1

ഗൗതം ഗംഭീറെന്ന ഉപദേഷ്ടാവിന്റെ സാന്നിധ്യം ഇത്തവണ ലഖ്‌നൗവിന് കരുത്തായിട്ടുണ്ട്. ടീമിന്റെ ലേലത്തിലെ നീക്കങ്ങളിലെല്ലാം ഗംഭീറിന്റെ കൃത്യമായ ഇടപെടലുണ്ടായിട്ടുണ്ട്. കെകെആറിനെ രണ്ട് തവണ കിരീടം ചൂടിച്ചിട്ടുള്ള നായകനാണ് ഗൗതം ഗംഭീര്‍. നായകനെന്ന നിലയില്‍ അദ്ദേഹത്തിനുള്ള മികച്ച ക്രിക്കറ്റ് ബുദ്ധി ഇത്തവണ ലഖ്‌നൗവിനെ വളരെ അധികം സഹായിക്കും. നായകനെന്ന നിലയില്‍ കെ എല്‍ രാഹുലിനും ഗംഭീറിന്റെ സാന്നിധ്യം കരുത്താവും.

1

ഇത്തവണ കപ്പിലേക്കെത്താനുള്ള എല്ലാ ടീം കരുത്തും ലഖ്‌നൗവിനുണ്ട്. സംതുലിതമായ ടീമാണ്. എന്നാല്‍ ടീമിനെ ഫലപ്രദമായി ഉപയോഗിക്കാന്‍ നായകനായ കെ എല്‍ രാഹുലിന് സാധിക്കുമോയെന്നത് കണ്ടറിയണം. പഞ്ചാബ് കിങ്‌സ് നായകനെന്ന നിലയിലെ കെ എല്‍ രാഹുലിന്റെ പ്രകടനം തീര്‍ത്തും നിരാശപ്പെടുത്തുന്നതായിരുന്നു.

ലഖ്‌നൗ ടീം: നിലനിര്‍ത്തിയവര്‍-കെഎല്‍ രാഹുല്‍, മാര്‍ക്കസ് സ്റ്റോയ്നിസ്, രവി ബിഷ്നോയ്. ലേലത്തില്‍ വാങ്ങിയവര്‍-ക്വിന്റണ്‍ ഡി കോക്ക്, മനീഷ് പാണ്ഡെ, ജേസണ്‍ ഹോള്‍ഡര്‍, ദീപക് ഹൂഡ, ക്രുനാല്‍ പാണ്ഡ്യ, മാര്‍ക്ക് വുഡ്, അവേശ് ഖാന്‍, അങ്കിത് രാജ്പൂത്, കെ ഗൗതം, ദുഷ്മന്ത ചമീര, ഷഹബാസ് നദീം, മനന്‍ വോറ, മൊഹ്‌സിന്‍ ഖാന്‍, ആയുഷ് ബഡോണി, കൈല്‍ മയേഴ്സ്, കരണ്‍ ശര്‍മ്മ, എവിന്‍ ലൂയിസ്, മായങ്ക് യാദവ്.

Story first published: Wednesday, February 16, 2022, 13:28 [IST]
Other articles published on Feb 16, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+