
ഇന്നിങ്‌സിലെ അവസാന ബോളില്‍ ടൈറ്റന്‍സിനു ജയിക്കാന്‍ മൂന്നു റണ്‍സായിരുന്നു വേണ്ടിയത്. ജയിക്കാന്‍ ബൗണ്ടറിയിച്ചേ തീരൂ. മാര്‍ക്കോ യാന്‍സണിനെതിരേ സിക്‌സര്‍ പായിച്ചുകൊണ്ട് റാഷിദ് ടൈറ്റന്‍സിനു നാടകീയ വിജയം സമ്മാനിക്കുകയായിരുന്നു. ജയിക്കാന്‍ അവസാന ഓവറില്‍ 22 ആവശ്യമായിരിക്കെ 25 റണ്‍സ് റാഷിദും രാഹുല്‍ തെവാത്തിയയും ചേര്‍ന്ന് അടിച്ചെടുത്തിരുന്നു.

മല്‍സരത്തിനു ശേഷം ടീമംഗങ്ങളായ രാഹുല്‍ തെവാത്തിയ, റാഷിദ് ഖാന്‍ എന്നിവരോടു സംസാരിക്കവെയാണ് താന്‍ സൂപ്പര്‍ ഓവറിനായി തയ്യാറെടുത്തിരുന്നുവെന്നു ഹാര്‍ദിക് പാണ്ഡ്യ വെളിപ്പെടുത്തിയത്. ഐപിഎല്ലിന്റെ ഒഫീഷ്യല്‍ വെബ്‌സൈറ്റിലൂടെ പുറത്തുവിട്ട വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
അടുത്തിടെയായി ഞാന്‍ മല്‍സരങ്ങളെ നിഷ്പക്ഷമായി കാണാന്‍ ആരംഭിച്ചിരിക്കുകയാണ്. എനിക്കു വളരെയധികം സന്തോഷവും ദുഖവുമുണ്ടാവാറില്ല. കാരണം എന്റെ പെരുമാറ്റം ഡഗൗട്ടിലുള്ളവരെയും ബാധിച്ചേക്കും. പക്ഷെ എല്ലാ മല്‍സരങ്ങിലും ഈ കളി കൂടുതല്‍ മുറുകയാണന്നു എനിക്കും അഷു പായ്ക്കും (ആശിഷ് നെഹ്‌റ) തോന്നാറുണ്ടെന്നും ഹാര്‍ദിക് വ്യക്തമാക്കി.

ഈ മല്‍സത്തില്‍ ഞാന്‍ സൂപ്പര്‍ ഓവറിനു തയ്യാറെടുക്കുകയായിരുന്നു. പക്ഷെ, നില്‍ക്കൂ, നമ്മള്‍ ഇതു ഇവിടെത്തന്നെ പൂര്‍ത്തിയാക്കാന്‍ പോവുകയാണെന്നു അഷു ഭായ് പറഞ്ഞു. നീ (രാഹുല്‍ തെവാത്തിയയോട്) കളിക്കിടെ തുടയുടെ പാഡ് തിരിച്ച് അയച്ചപ്പോള്‍ ഞാന്‍ സൂപ്പര്‍ ഓവറിലേക്കു പോവുകയാണെന്നാണ് ഞാന്‍ കരുതിയതെന്നും ഹാര്‍ദിക് പാണ്ഡ്യ പറഞ്ഞു.

തുടയിലെ പാഡ് തിരിച്ചയക്കാനുള്ള കാരണത്തെക്കുറിച്ച് ഹാര്‍ദിക് പാണ്ഡ്യയോടു രാഹുല്‍ തെവാത്തിയയും ഇതോടെ വിശദീകരിച്ചു. ബൗളര്‍ യോര്‍ക്കര്‍ എറിയുകയാണെങ്കില്‍ റാഷിദ് ഭായ് സ്ഥിരമായി കളിക്കാറുള്ള ഷോട്ട് കളിക്കുമെന്ന് ഞാന്‍ കരുതി. കാലുകള്‍ക്കിടയിലൂടെ സ്‌ക്വയര്‍ ലെഗ് ബൗണ്ടറിയിലൂടെയുള്ള ഷോട്ടായിരു ന്നു ഇത്. അതു സിക്‌സായില്ലെങ്കില്‍ എന്തു തന്നെ സംഭവിച്ചാലും ക്രീസിന്റെ മറുവശത്തേക്ക് ഓടുമെന്നും ഞാന്‍ തീരുമാനിച്ചിരുന്നു. പക്ഷെ റാഷിദ് ഭായ് സിക്‌സറടിച്ചു തന്നെ നമ്മള്‍ വിജയിപ്പിച്ചതായി തെവാത്തിയ വ്യക്തമാക്കുകയായിരുന്നു.

ഈ വിജയത്തോടെ ഗുജറാത്ത് ടൈറ്റന്‍സ് 14 പോയിന്റുമായി ലീഗില്‍ തലപ്പത്ത് തിരിച്ചെത്തിയിരുന്നു. മാത്രമല്ല പ്ലേഓഫിനു തൊട്ടരികിലും അവര്‍ എത്തിയിരിക്കുകയാണ്. ബാക്കിയുള്ള ആറു മല്‍സരങ്ങളില്‍ ഒരു മല്‍സരം കൂടി വിജയിക്കാനായാല്‍ അവര്‍ക്കു പ്ലേഓഫ് ഏറെക്കുറെ ഉറപ്പിക്കാം.
എട്ടു മല്‍സരങ്ങളില്‍ ഏഴിലും ജയിച്ച ടൈറ്റന്‍സ് ഒരേയൊരു കളി മാത്രമേ തോറ്റിട്ടുള്ളൂ. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേയായിരുന്നു. ആദ്യപാദത്തില്‍ അവരോടേറ്റ ഈ പരാജയത്തിനാണ് കഴിഞ്ഞ ദിവസത്തെ ത്രില്ലിങ് വിജയത്തോടെ ജിടി കണക്കുതീര്‍ത്തത്.

196 റണ്‍സിന്റെ വലിയ വിജയലക്ഷ്യമായിരുന്നു ടൈറ്റന്‍സിനു ഹൈദരാബാദ് നല്‍കിയത്. സീസണില്‍ ആദ്യമായി ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട ഹൈദരാബാദ് ആറു വിക്കറ്റിനു 195 റണ്‍സെന്ന വലിയൊരു സ്‌കോര്‍ തന്നെ പടുത്തുയര്‍ത്തി. ശക്തമായ ബൗളിങ് നിരയുള്ളതിനാല്‍ തന്നെ ഈ ടോട്ടല്‍ ഹൈദരാബാദിനു പ്രതിരോധിക്കാന്‍ സാധിക്കുമെന്നായിരുന്നു കരുതപ്പെട്ടിരുന്നത്. ഓപ്പണര്‍ അഭിഷേക് ശര്‍മയുടെയും (65) എയ്ഡന്‍ മര്‍ക്രാമിന്റെയും (56) ഇന്നിങ്‌സുകളാണ് ഹൈദരാബാദ് ടോട്ടലിനു കരുത്തായത്. കൂടാതെ ശശാങ്ക് സിങിന്റെ (ആറു ബോളില്‍ 25*) തകര്‍പ്പന്‍ ഫിനിഷിങിങും ടീമിനെ 195ലെത്തിച്ചു.

റണ്‍ചേസില്‍ മുന്‍ ഹൈദരാബാദ് താരം കൂടിയായ ഓപ്പണര്‍ വൃധിമാന്‍ സാഹയാണ് ടൈറ്റന്‍സിന്റെ ടോപ്‌സ്‌കോററായത്. അദ്ദേഹം 68 റണ്‍സെടത്തു. ടീമിനു വിജയത്തിനുള്ള അടിത്തറയൊരുക്കിയത് സാഹയായിരുന്നു. പിന്നീട് തെവാത്തിയ- റാഷിദ് ജോടിയുടെ ഗംഭീര ഫിനിഷിങ് ജിടിക്കു നാടകീയ വിജയവും സമ്മാനിച്ചു. തെവാത്തിയ 21 ബോളില്‍ നാലു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം 40 റണ്‍സെടുക്കു. റാഷിദാവട്ടെ വെറും 11 ബോളില്‍ നാലു സിക്‌സുകളുടെ അകമ്പടിയോടെ 31 റണ്‍സും വാരിക്കൂട്ടി. ഉമ്രാന്‍ മാലിക്ക് അഞ്ചു വിക്കറ്റുകള്‍ പിഴുതെങ്കിലും അതു ഹൈദരാബാദിനു വിജയം സമ്മാനിച്ചില്ല.


Click it and Unblock the Notifications











