For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: ഞങ്ങള്‍ തിരിച്ചുവരും, തോല്‍വിയുടെ കാരണം തുറന്നുപറഞ്ഞ് സഞ്ജു

ഏഴു വിക്കറ്റിനായിരുന്നു ടൈറ്റന്‍സിന്റെ വിജയം

ഐപിഎല്ലിന്റെ ക്വാളിഫയര്‍ വണ്ണില്‍ മികച്ച സ്‌കോറുണ്ടായിട്ടും വിജയം കൈവിട്ടതിന്റെ നിരാശയിലാണ് രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍. ഏഴു വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയത്തോടെയാണ് ഹാര്‍ദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റന്‍സ് ഫൈനലിലേക്കു മാര്‍ച്ച് ചെയ്തത്. തോറ്റെങ്കിലും എലിമിനേറ്ററിലെ വിജയകളിലെ രണ്ടാം ക്വാളിഫയറില്‍ തോല്‍പ്പിക്കാനായാല്‍ റോയല്‍സിനു ഫൈനലിലേക്കു യോഗ്യത നേടാം.

1

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത റോയല്‍സിനു ആറു വിക്കറ്റിനു 188 റണ്‍സെന്ന വലിയ സ്‌കോര്‍ പടുത്തുയര്‍ത്താന്‍ സാധിച്ചിരുന്നു. മറുപടിയില്‍ മൂന്നു വിക്കറ്റും മൂന്നു ബോളുകളും ബാക്കിനില്‍ക്കെ ടൈറ്റന്‍സ് വിജയത്തിലെത്തുകയായിരുന്നു. അക്കൗണ്ട് തുറക്കുംമുമ്പ് ആദ്യ വിക്കറ്റ് കൈവിട്ട ശേഷമായിരുന്നു ടൈറ്റന്‍സ് ഗംഭീര തിരിച്ചുവരവ് നടത്തി ഫൈനലിലേക്കു മാര്‍ച്ച് ചെയ്തത്.

2

ഇങ്ങനെയൊരു സ്‌കോര്‍ പടുത്തുയര്‍ത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നു മല്‍സരശേഷം സഞ്ജു സാംസണ്‍ വ്യക്തമാക്കി. വിക്കറ്റ് അല്‍പ്പം ഒട്ടിപ്പിടിക്കുന്നതായിരുന്നു. പവര്‍പ്ലേയില്‍ ഒരുപാട് സ്വിങും ഉണ്ടായിരുന്നതായി തോന്നി. നല്ലൊരു ടോട്ടല്‍ തന്നെയാണ് ഞങ്ങള്‍ നേടിയതെന്നാണ് കരുതുന്നത്. പക്ഷെ അതു ചേസ് ചെയ്തു ജയിക്കാന്‍ ടൈറ്റന്‍സ് വളരെ നന്നായി കളിച്ചതായും ഞാന്‍ കരുതുന്നു.

3

ബാറ്റ് ചെയ്യാന്‍ അത്ര എളുപ്പമുള്ള പിച്ചായിരുന്നില്ല ഇത്. ആദ്യ ബോള്‍ മുതല്‍ ഷോട്ട് കളിക്കാനാണ് ഞാന്‍ ശ്രമിച്ചത്. പവര്‍പ്ലേയില്‍ കുറച്ച് റണ്ണെടുക്കാന്‍ ഭാഗ്യം ലഭിച്ചു. പക്ഷെ വിക്കറ്റ് കടുപ്പമേറിയതായിരുന്നു. എങ്കിലും വളരെ നന്നായി ഫിനിഷ് ചെയ്യാന്‍ സാധിച്ചതായും സഞ്ജു പറഞ്ഞു.

ഇത്തരമൊരു വിക്കറ്റില്‍, ശക്തമായ ബൗളിങ് ലൈനപ്പുള്ള ജിടിക്കെതിരേ ഇങ്ങനെയൊരു ടോട്ടല്‍ നേടാനായത് ഞങ്ങളുടെ ബാറ്റര്‍മാരുടെ മികച്ച പ്രകടനം തന്നെയാണ്. ഞങ്ങള്‍ വളരെ നന്നായിട്ടാണ് ഇതുവരെ പെര്‍ഫോം ചെയ്തിട്ടുള്ളത്.

4

അഞ്ചു ബൗളര്‍മാരാണ് ഞങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ബൗളര്‍മാര്‍. ടൂര്‍ണമെന്റിലുടനീളം അവര്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തിട്ടുണ്ട്. ഈ മല്‍സരത്തില്‍ ഇടയ്ക്കു ചില മോശം ഓവറുകളും എക്‌സ്ട്രാ റണ്‍സും ചിലര്‍ക്കു താളം വീണ്ടെടുക്കാനായതും തിരിച്ചടിയായി. ഞങ്ങള്‍ ശക്തമായി തിരിച്ചുവരാനും മികച്ച ക്രിക്കറ്റ് കളിക്കാനും ശ്രമിക്കും. ഈ ഫോര്‍മാറ്റില്‍ ഭാഗ്യത്തിനു (ടോസ്) വലിയ റോള്‍ തന്നെയുണ്ട്. അതുകൊണ്ടു തന്നെ നിങ്ങളുടെ എന്താണ് ചെയ്യാന്‍ ആഗ്രഹിക്കുന്നത് എന്നതിലേക്കു എല്ലാം വരികയും ചെയ്യുന്നു. അടുത്ത മല്‍സരത്തില്‍ മികച്ചൊരു ഫലം പ്രതീക്ഷിക്കുന്നതായും സഞ്ജു കൂട്ടിച്ചേര്‍ത്തു

5

മല്‍സരത്തിലേക്കു വരികയാണെങ്കില്‍ ടോസ് ലഭിച്ച ജിടി ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. യശസ്വി ജയ്‌സ്വാളിനെ രണ്ടാം ഓവറില്‍ തന്നെ പുറത്താക്കിയെങ്കിലും ജോസ് ബട്‌ലറുടെയും (89) സഞ്ജു സാംസണിന്റെയും (47) ഇന്നിങ്‌സുകള്‍ റോയല്‍സിനു കരുത്തേകി. ദേവ്ദത്ത് പടിക്കലുമ (28) ഭേദപ്പെട്ട സംഭാവന നല്‍കി. 56 ബോളില്‍ 12 ബൗണ്ടറികളും രണ്ടു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു ബട്‌ലറുടെ ഇന്നിങ്‌സ്. സഞ്ജു 26 ബോളില്‍ അഞ്ചു ബൗണ്ടറിയും മൂന്നു സിക്‌സറുമടിച്ചു.

6

മറുപടിയില്‍ വൃധിമാന്‍ സാഹയെ പൂജ്യത്തിനു പുറത്താക്കിക്കൊണ്ട് റോയല്‍സ് ടൈറ്റന്‍സിനെ സ്തബ്ധരാക്കി. പക്ഷെ ജിടി പതറിയില്ല. രണ്ടാം വിക്കറ്റില്‍ ശുഭ്മാന്‍ ഗില്‍- മാത്യു വേഡ് സഖ്യം 72 റണ്‍സ് നേടി ടീമിനെ തിരിച്ചുകൊണ്ടുവന്നു. അടുത്തടുത്ത ഇടവേളയില്‍ ഇരുവരും പുറത്തായ ശേഷം നായകന്‍ ഹാര്‍ദിക്കും ഡേവിഡ് മില്ലറും അപരാജിത സെഞ്ച്വറി കൂട്ടുകെട്ടുമായി ടൈറ്റന്‍സിനു ത്രസിപ്പിക്കുന്ന ജയവും ഫൈനല്‍ ടിക്കറ്റും സമ്മാനിച്ചു. അവസാന ഓവറില്‍ 16 റണ്‍സ് ജയിക്കാന്‍ വേണ്ടിയിരുന്നു. പ്രസിദ്ധ് കൃഷ്ണയുടെ ആദ്യ മൂന്നു ബോളും സിക്‌സറിലേക്കു പറത്തി മില്ലര്‍ ടീമിനു വിജയം സമ്മാനിച്ചു. 38 ബോളില്‍ അഞ്ചു സിക്‌സറും മൂന്നു ബൗണ്ടറിയുമടക്കം 68 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്. ഹാര്‍ദിക് 27 ബോളില്‍ അഞ്ചു ബൗണ്ടറിയോടെ 40 റണ്‍സും നേടി.

Story first published: Wednesday, May 25, 2022, 10:15 [IST]
Other articles published on May 25, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+