
'കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളിലായി സ്പിന്നിനെ നേരിടാനുള്ള എന്റെ കഴിവ് ഉയര്‍ന്നു. പേസിനെതിരേ മാത്രമല്ല സ്പിന്നിനെതിരേയും നന്നായി ബാറ്റ് ചെയ്യാന്‍ എനിക്കാവും. ഞാന്‍ നായകന്‍ റിഷഭ് പന്തിനോട് പറഞ്ഞു അഞ്ചാം നമ്പറില്‍ എന്നെ വിശ്വസിക്കൂ. നന്നായി തുടങ്ങാനൊരു അവസരം നല്‍കൂ. ആദ്യത്തെ ഒരു 10-12 നേരിടുമ്പോഴേ താളം കണ്ടെത്താന്‍ സാധിക്കൂ. 20 പന്തുകള്‍ പിന്നിടുമ്പോഴേക്കും ഏറ്റവും മികച്ച പ്രകടനത്തിലേക്ക് എനിക്ക് എത്താന്‍ സാധിക്കും.
ഐപിഎല്ലിലേക്കെത്തുമ്പോള്‍ തന്നെ മികച്ച ഫോമിലായിരുന്നു ഉണ്ടായിരുന്നത്. അതിനായി കഠിനമായി പ്രയത്‌നിച്ചിരുന്നു. എന്നാല്‍ ടൂര്‍ണമെന്റിന്റെ തുടക്കം എനിക്ക് അല്‍പ്പം പ്രയാസമായിരുന്നു. ആത്മവിശ്വാസം കൈവിടാതിരുന്നു. എട്ടാം നമ്പറിലൊക്കെ ബാറ്റു ചെയ്യേണ്ടി വരുന്നതിന്റെ നിരാശ റിഷഭുമായി പങ്കുവെച്ചു. എന്നാല്‍ ഇത് ക്രിക്കറ്റിന്റെ രീതിയാണ്. ഏതൊക്കെ ബാറ്റിങ് പൊസിഷനില്‍ കളിച്ചാലും ഏറ്റവും മികച്ചത് കാഴ്ചവെക്കാനാണ് ശ്രമിക്കുന്നത്. ഒടുവില്‍ റിഷഭും പരിശീലകന്‍ റിക്കി പോണ്ടിങ്ങും തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് ശേഷമാണ് അഞ്ചാം നമ്പറില്‍ ഇറക്കിയത് '- പവല്‍ പറഞ്ഞു.

പവല്‍ വലിയ ഷോട്ടുകള്‍ കളിക്കാനും ഒറ്റക്ക് മത്സര ഫലത്തെ മാറ്റിമറിക്കാനും കെല്‍പ്പുള്ളവനാണ്. എന്നാല്‍ നിലയുറപ്പിക്കാന്‍ അല്‍പ്പം പന്തുകള്‍ അദ്ദേഹത്തിന് ആവിശ്യമാണ്. ഫിനിഷര്‍ റോളില്‍ ഇറങ്ങുമ്പോള്‍ പലപ്പോഴും 10പന്തില്‍ താഴെയാണ് പവലിന് ലഭിക്കുന്നത്. അതുകൊണ്ട് തന്നെ തന്റെ ശരിക്കുള്ള മികവിലേക്കെത്താന്‍ പവലിന് പലപ്പോഴും സാധിക്കാറില്ല. ഹൈദരാബാദിനെതിരേ അഞ്ചാം നമ്പറില്‍ അവസരം ലഭിച്ചപ്പോഴാണ് തനിക്ക് എന്താണ് ചെയ്യാന്‍ സാധിക്കുകയെന്നത് പവല്‍ കാട്ടിയത്.

എന്നാല്‍ ലളിത് യാദവ് ടീമിലുള്ളതിനാല്‍ ആറാം നമ്പറിലേക്ക് പരിഗണിക്കാനാണ് സാധ്യത കൂടുതല്‍. പവലിനെ പെട്ടെന്ന് നഷ്ടമായാല്‍ ഡല്‍ഹിക്ക് ആത്മവിശ്വാസം ചോര്‍ന്നു പോകുന്ന സാഹചര്യം ഉണ്ടാവും. ഡല്‍ഹിയുടെ പ്രധാനപ്പെട്ട വിക്കറ്റെന്ന നിലയില്‍ പവലിനെ ഫിനിഷര്‍ റോളിലേക്ക് തന്നെ ഡല്‍ഹി പരിഗണിക്കുമോ അതോ അഞ്ചാം നമ്പറില്‍ തുടരാന്‍ അവസരം നല്‍കുമോയെന്നത് കാത്തിരുന്ന് കാണാം.

ഇത്തവണ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ലെങ്കിലും ഡല്‍ഹിക്ക് പ്ലേ ഓഫ് സാധ്യതകള്‍ ഇപ്പോഴും സജീവമാണ്. 10 മത്സരത്തില്‍ നിന്ന് അഞ്ച് വീതം ജയവും തോല്‍വിയുമാണ് ഡല്‍ഹിക്കുള്ളത്. ഇനിയും നാല് മത്സരങ്ങള്‍ ശേഷിക്കുന്ന ഡല്‍ഹിക്ക് എല്ലാ മത്സരങ്ങളും ജയിക്കേണ്ടതായുണ്ട്. അടുത്ത മത്സരങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ തോറ്റാല്‍ ഡല്‍ഹിക്ക് കാര്യങ്ങള്‍ പ്രയാസമാവും. ഗുജറാത്ത് ടൈറ്റന്‍സ് 16 പോയിന്റോടെ തലപ്പത്ത് നില്‍ക്കുമ്പോള്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് 14 പോയിന്റോടെ രണ്ടാം സ്ഥാനത്തും രാജസ്ഥാന്‍, ആര്‍സിബി ടീമുകള്‍ 12 പോയിന്റുമായി മൂന്നും നാലും സ്ഥാനങ്ങളിലാണ്. ഡല്‍ഹിയെക്കൂടാതെ പഞ്ചാബ് കിങ്‌സിനും സണ്‍റൈസേഴ്‌സ് ഹൈദരാബാദിനും 10 പോയിന്റുകളുണ്ട്.


Click it and Unblock the Notifications
