For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: അശോക് ഡിന്‍ഡ പ്രതിഭ, ഞാനാണ് അവനെ കെകെആറിലെത്തിച്ചത്- പോണ്ടിങ് പറയുന്നു

താരത്തിന്റെ ബൗളിങ് കണ്ട് അത്ഭുതപ്പെട്ട് ടീമിലെടുക്കാന്‍ താന്‍ നിര്‍ദേശിക്കുകയായിരുന്നുവെന്നാണ് പോണ്ടിങ് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്

1

മുംബൈ: ഇന്ത്യന്‍ പേസര്‍ അശോക് ഡിന്‍ഡയെ അറിയാത്ത ക്രിക്കറ്റ് ആരാധകര്‍ ഉണ്ടാവില്ല. പേസര്‍ എന്നതിനെക്കാളുപരിയായി ട്രോളര്‍മാരുടെ ഇഷ്ട ഹീറോയാണ് ഡിന്‍ഡ. പലപ്പോഴും റണ്‍സ് വിട്ടുകൊടുക്കാന്‍ തീരെ മടികാട്ടാത്ത ബൗളറാണ് അദ്ദേഹം. ഐപിഎല്ലിലും ഇന്ത്യന്‍ ടീമിലുമെല്ലാം കളിച്ചപ്പോഴും റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ അദ്ദേഹം പിശുക്കുകാട്ടിയിരുന്നില്ല. അതുകൊണ്ട് തന്നെ എപ്പോഴും വലിയ ട്രോളുകളും വിമര്‍ശനങ്ങളും ഡിന്‍ഡയ്ക്കെതിരേ ഉയര്‍ന്നിരുന്നു.

യാതൊരു പിന്തുണയുമില്ലാതെ കഠിനാധ്വാനത്തിലൂടെ ഇന്ത്യന്‍ ടീമിലടക്കം കളിച്ച പ്രതിഭയാണ് ഡിന്‍ഡ. തന്നെ ട്രോളുന്നതിനെതിരേ പരസ്യമായി സങ്കടം അറിയിച്ച് അദ്ദേഹം രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോഴിതാ അശോക് ഡിന്‍ഡയെ 2008ല്‍ കെകെആറിലേക്കെത്തിച്ചത് താനാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മുന്‍ ഓസീസ് ഇതിഹാസം റിക്കി പോണ്ടിങ്. റിക്കി പോണ്ടിങ് അന്ന് കെകെആറിന്റെ ഭാഗമായിരുന്നു. നെറ്റ് ബൗളറായി തുടക്കം മുതല്‍ ഡിന്‍ഡ കെകെആറിലുണ്ടായിരുന്നു. താരത്തിന്റെ ബൗളിങ് കണ്ട് അത്ഭുതപ്പെട്ട് ടീമിലെടുക്കാന്‍ താന്‍ നിര്‍ദേശിക്കുകയായിരുന്നുവെന്നാണ് പോണ്ടിങ് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

1

'കെകെആറിന്റെ നെറ്റ് ബൗളറായി എത്തിയ താരമാണ് അശോക് ഡിന്‍ഡ. എല്ലാ സെക്ഷനിലും അവന്‍ തുടര്‍ച്ചയായി ബൗണ്‍സറുകള്‍ എറിഞ്ഞത് എന്നെ അത്ഭുതപ്പെടുത്തി. ഞങ്ങളെ എല്ലാം ബൗണ്‍സറുകള്‍ കൊണ്ട് അവന്‍ ഭയപ്പെടുത്തി. തുടര്‍ച്ചയായി ഇത്തരത്തില്‍ ബൗണ്‍സര്‍ എറിയാന്‍ കഴിയുന്ന താരത്തെ ടീമില്‍ എടുക്കണമെന്ന് കെ കെ ആര്‍ മാനേജ്‌മെന്റിനോട് ഞാന്‍ നിര്‍ദേശിക്കുകയായിരുന്നു. ജോണ്‍ ബുച്ചനാനോട് ഞാന്‍ സംസാരിക്കുകയും ഡിന്‍ഡക്ക് കരാര്‍ കൊടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. റിക്കി പോണ്ടിങ്ങിന്റെ പ്രതീക്ഷ തെറ്റിക്കാതെ 6.75 ഇക്കോണമിയില്‍ 9 വിക്കറ്റുകളാണ് അദ്ദേഹം വീഴ്ത്തിയത്.

2

കെകെആറിനൊപ്പം ഭേദപ്പെട്ട പ്രകടനം നടത്തിയ താരം പിന്നീട് ഡല്‍ഹി ഡയര്‍ഡെവിള്‍സിലേക്കെത്തി. പിന്നീട് പൂനെ വാരിയേഴ്‌സ് ഇന്ത്യ, ആര്‍സിബി, ററൈസിങ് പൂനെ സൂപ്പര്‍ ജയ്ന്റ്‌സ് ടീമുകളുടെ ഭാഗമാവാനും ഡിന്‍ഡക്കായി. 78 ഐപിഎല്‍ മത്സരങ്ങളില്‍ നിന്നായി 8.20 ഇക്കോണമിയില്‍ 69 വിക്കറ്റുകളാണ് അദ്ദേഹം വീഴ്ത്തിയത്.

ഐപിഎല്ലിലെ പ്രഥമ മത്സരത്തില്‍ കെകെആറിനായി ബ്രണ്ടന്‍ മക്കല്ലം വെടിക്കെട്ട് പ്രകടനമാണ് കാഴ്ചവെച്ചത്. ആദ്യ മത്സരത്തില്‍ തകര്‍പ്പന്‍ സെഞ്ച്വറിയോടെ വമ്പന്‍ സ്‌കോര്‍ പടുത്തുയര്‍ത്താനും മക്കല്ലത്തിനായി. ഇതിന്റെ ഓര്‍മയും പോണ്ടിങ് പങ്കുവെച്ചു. 'എത്രയാണ് ടി20 ഫോര്‍മാറ്റിന്റെ ജയിക്കാനാവുന്ന ശരാശരി സ്‌കോര്‍ എന്നത് അന്ന് അറിയില്ലായിരുന്നു. ബ്രണ്ടന്‍ ഓപ്പണിങ്ങില്‍ ഇറങ്ങി. ഞാന്‍ മൂന്നാം നമ്പറില്‍. അവിശ്വസിനീയമായ തുടക്കമാണ് കെകെആറിന് ലഭിച്ചത്. വരുന്ന പന്തുകളെയെല്ലാം അനായാസമായാണ് മക്കല്ലം അടിച്ച് പറത്തിയത്. അവിസ്മരണീയ ഇന്നിങ്‌സാണ് അവന്‍ കാഴ്ചവെച്ചത്. ആദ്യ മത്സരത്തില്‍ത്തന്നെ 158* റണ്‍സ് അടിച്ചെടുക്കുന്നത് ഏതൊരു ബാറ്റ്‌സ്മാനെയും അത്ഭുതപ്പെടുത്തുന്നതാണ്'- പോണ്ടിങ് പറഞ്ഞു.

3

ഇന്ത്യക്കായി 13 ഏകദിനത്തില്‍ നിന്ന് 12 വിക്കറ്റും 9 ടി20യില്‍ നിന്ന് 17 വിക്കറ്റുമാണ് ഡിന്‍ഡ വീഴ്ത്തിയത്. ആഭ്യന്തര ക്രിക്കറ്റില്‍ വലിയ റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കുന്ന താരമാണ് ഡിന്‍ഡ. 116 ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ നിന്ന് 420 വിക്കറ്റും 98 ലിസ്റ്റ് എ ക്രിക്കറ്റില്‍ നിന്നും 151 വിക്കറ്റും ഡിന്‍ഡയുടെ പേരിലുണ്ട്. ആഭ്യന്തര ക്രിക്കറ്റിലെ മികവ് പലപ്പോഴും അന്താരാഷ്ട്ര ക്രിക്കറ്റിലും ഐപിഎല്ലിലും ആവര്‍ത്തിക്കാന്‍ സാധിക്കാതെ പോയ ബൗളറാണ് ഡിന്‍ഡ.

Story first published: Wednesday, April 20, 2022, 17:46 [IST]
Other articles published on Apr 20, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+