For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: 24ാം വയസ്സില്‍ ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പിങ് എങ്ങനെ മെച്ചപ്പെടുത്തി? മനസ്സ് തുറന്ന് റിഷഭ്

തുടരെ രണ്ടാം സീസണില്‍ ഡിസിയെ നയിക്കുകാണ് താരം

ഐപിഎല്ലില്‍ തുടര്‍ച്ചയായി രണ്ടാം സീസണിലും ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ നയിക്കാന്‍ പോവുന്നതിന്റെ ത്രില്ലിലാണ് ഇന്ത്യയുടെ വെടിക്കെട്ട് വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്. കഴിഞ്ഞ സീസണില്‍ തീര്‍ത്തും അപ്രതീക്ഷിതമായി ഡിസിയുടെ നായകസ്ഥാനത്തേക്കു വന്ന താരമാണ് അദ്ദേഹം. പരിക്കു കാരണം സ്ഥിരം ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ക്കു വിട്ടുനില്‍ക്കേണ്ടി വന്നപ്പോള്‍ അദ്ദേഹം മടങ്ങിവരുന്നതു വരെ താല്‍ക്കാലിക നായകനായി റിഷഭിനെ നിയമിക്കുകയായിരുന്നു. ഡിസിയുടെ ഈ തീരുമാനം അന്ന് ഏറെ ചോദ്യം ചെയ്യപ്പെടുകയും ചെയ്തിരുന്നു.

1

പക്ഷെ തന്റെ ക്യാപ്റ്റന്‍സിയെ സംശയിച്ചവര്‍ക്കു റിഷഭ് കളിക്കളത്തില്‍ മറുപടി നല്‍കുകയായിരുന്നു. പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്തു ഫിനിഷ് ചെയ്താണ് ഡിസി പ്ലേഓഫിലേക്കു മുന്നേറിയത്. ഇതോടെ ടീമിന്റെ സ്ഥിരം ക്യാപ്റ്റനായി അദ്ദേഹത്തെ ഉറപ്പിക്കുകയുമായിരുന്നു. പുതിയ സീസണിനെക്കുറിച്ചും കരിയറിനെക്കുറിച്ചുമെല്ലാം ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ മനസ്സ്തുറക്കുകയാണ് റിഷഭ്.

2

ഡല്‍ഹിക്കൊപ്പം റിഷഭ് പന്തിന്റെ ഏഴാം സീസണാിത്. 24ാം വയസ്സില്‍ ക്യാപ്റ്റനാവുകയും ചെയ്തു. ഇതേക്കുറിച്ചുള്ള ചോദ്യത്തിനു താരത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു- ഞാന്‍ ആദ്യമായി ഡിസിയിലേക്കു വന്നപ്പോള്‍ ടീമുടമകളില്‍ നിന്നും സപ്പോര്‍ട്ട് സ്റ്റാഫുമാരില്‍ നിന്നുമെല്ലാം വലിയ ആത്മവിശ്വാസമാണ് ലഭിച്ചത്. കഴിഞ്ഞ മൂന്ന്-നാല് വര്‍ഷങ്ങളായി ഒരു ടീമെന്ന നിലയില്‍ ഡിസി വളരെയധികം മാറിയിട്ടുണ്ട്.

3

ഫ്രാഞ്ചൈസിയിലെ ഏറ്റവും മികച്ച താരമാവാനായിരുന്നു ഞാന്‍ ആദ്യം ആഗ്രഹിച്ചത്. എനിക്കു ചുറ്റുമുള്ള എല്ലാവരില്‍ നിന്നും കൂടുതല്‍ കാര്യങ്ങള്‍ പഠിക്കുകയും ചെയ്തു. ഞാന്‍ ഐപിഎല്ലിലേക്കു വന്നപ്പോള്‍ പാറ്റ് കമ്മിന്‍സ്, കാഗിസോ റബാഡ, നതാന്‍ കൂള്‍ട്ടര്‍ നൈല്‍, മുഹദ് ഷമി തുടങ്ങിയ ഫാസ്റ്റ് ബൗളര്‍മാര്‍ ടീമിലുണ്ടായിരുന്നു. ഇവര്‍ക്കെതിരേ നെറ്റ്‌സില്‍ നന്നായി കളിക്കാനായാല്‍ അതു ആത്മവിശ്വാസം നല്‍കുമെന്നായിരുന്നു താന്‍ സ്വയം പറഞ്ഞതെന്നും റിഷഭ് വ്യക്തമാക്കി.

4

കാണികള്‍ തന്നെ ക്രൗഡ് പുള്ളറായി കാണുന്നുവെന്നത് വലിയ അഭിമാനമായിട്ടാണ് കാണുന്നത്. ആളുകള്‍ എന്നില്‍ നിന്നും പലതും പ്രതീക്ഷിക്കുന്നുണ്ടെങ്കില്‍ അതിന്റെയര്‍ഥം ഞാന്‍ നല്ല കാര്യങ്ങളാണ് ചെയ്യുന്നത് എന്നു തന്നെയാണ്. നിങ്ങള്‍ ടീമിന്റെ ക്യാപ്റ്റനായി മാറിയാല്‍ നിങ്ങള്‍ക്കു ചുറ്റുമുള്ളവരെക്കൂടി ശ്രദ്ധിക്കേണ്ടി വരും. വ്യത്യസ്‌രായ ആളുകളില്‍ നിന്നും കൂടുതല്‍ കാര്യങ്ങള്‍ പഠിക്കുകയും ഈ അറിവ് എല്ലാവരുമായി പങ്കു വയ്ക്കുകയും വേണമെന്നും റിഷഭ് പന്ത് വിശദമാക്കി.

5

കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിനെതിരേ നാട്ടില്‍ നടന്ന പരമ്പരയ്ക്കു ശേഷമാണ് റിഷഭ് പന്തിന്റെ വിക്കറ്റ് കീപ്പിങ് മറ്റൊരു തലത്തിലേക്കുയര്‍ന്നത്. അതിനു മുമ്പ് വിക്കറ്റ് കീപ്പിങിന്റെ പേരില്‍ അദ്ദേഹം പല വിമര്‍ശനങ്ങളും പരിഹാസങ്ങളുമെല്ലാം നേരിട്ടിരുന്നു. കോച്ചില്‍ നിന്നും എന്തെങ്കിലും പ്രത്യേകം ഉപദേശം അന്നു ലഭിച്ചിരുന്നോയെന്ന ചോദ്യത്തിന് റിഷഭ് പറഞ്ഞത് ഇങ്ങനെയാണ്.
ആത്മവിശ്വാസവും ഒരേ കാര്യം വീണ്ടും വീണ്ടും ചെയ്യുകയെന്നതുമാണ് പ്രധാനമായും ഇതിനു പിന്നില്‍.

6

നിങ്ങള്‍ അന്താരാഷ്ട്ര ക്രിക്കറ്റിലേക്കു വരുമ്പോള്‍ ആളുകള്‍ അവരുടേതായ ഒരു അഭിപ്രായമുണ്ടാക്കിയെടുക്കും. ഇവന്‍ ഇങ്ങനെ മാത്രമേ വിക്കറ്റ് കീപ്പിങ് നടത്തൂയെന്നു അവര്‍ മനസ്സില്‍ ഉറപ്പിക്കുകയും ചെയ്യും. നിങ്ങള്‍ ഈ സമ്മര്‍ദ്ദത്തെ അതിജീവിക്കാനായാല്‍ മറ്റൊരു ലെവലിലേക്കുയരാന്‍ സാധിക്കും. ഇതാണ് ഇപ്പോള്‍ എന്റെ പ്രകടനത്തില്‍ കാണുന്നത്. ഒരു ദിവസം രാത്രികൊണ്ട് നിങ്ങള്‍ക്കു ഉദ്ധേശിച്ച ഫലം ലഭിക്കില്ല. ഒരു മാസത്തിനുള്ളില്‍ അഭിപ്രായങ്ങള്‍ മാറ്റുകയെന്നത് ബുദ്ധിമുട്ടാണ്. എന്നെക്കുറിച്ച് ആളുകള്‍ക്കുണ്ടായിരുന്ന അഭിപ്രായം മാറ്റിയെടുക്കാന്‍ രണ്ടു വര്‍ഷത്തോളം വേണ്ടി വന്നതായും റിഷഭ് വിശദമാക്കി.

Story first published: Friday, March 25, 2022, 16:10 [IST]
Other articles published on Mar 25, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+