Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022:'മറ്റൊരു ടീമിനുവേണ്ടി കളിക്കുമെന്ന് കരുതിയില്ല', ആര്‍സിബി വിട്ടതിനെക്കുറിച്ച് ചഹാല്‍

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണ്‍ ആവേശകരമായി പുരോഗമിക്കുകയാണ്. ചാമ്പ്യന്‍നിരയായ മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും ആദ്യ മത്സരത്തില്‍ തോറ്റപ്പോള്‍ ഡല്‍ഹി ക്യാപിറ്റല്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും വിജയത്തോടെ തുടങ്ങി. മെഗാ ലേലത്തിന് ശേഷം നടക്കുന്ന ടൂര്‍ണമെന്റായതിനാല്‍ ടീമുകളിലെല്ലാം വലിയ മാറ്റങ്ങളാണ് സംഭവിച്ചിരിക്കുന്നത്. പല ടീമിന്റെയും വിശ്വസ്തരായ താരങ്ങള്‍ ഇത്തവണ കൂടുമാറപ്പെട്ടു. ചിലര്‍ സ്വന്തം ഇഷ്ട പ്രകാരം കൂടുമാറിയപ്പോള്‍ മറ്റ് ചിലരെ ടീമുകള്‍ തന്നെ തഴഞ്ഞു.

1

ഇതില്‍ പല കൂടുമാറ്റങ്ങളും ആരാധകര്‍ക്ക് വിശ്വസിക്കാനാവാത്തതായിരുന്നു. ഇത്തരത്തിലൊന്നായിരുന്നു യുസ് വേന്ദ്ര ചഹാലിന്റേത്. ആര്‍സിബിയുടെ വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമനായിരുന്ന ചഹാലിനെ മെഗാ ലേലത്തിന് മുമ്പ് ആര്‍സിബി ഒഴിവാക്കിയതാണ് എല്ലാവരെയും അത്ഭുതപ്പെടുത്തിയത്. ആര്‍സിബി മൂന്ന് പേരെ നിലനിര്‍ത്തിയതും ചഹാലിനെ കൈവിട്ടതും ശരിക്കും അത്ഭുതപ്പെടുത്തുന്ന തീരുമാനമായിരുന്നു. മെഗാ ലേലത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ചഹാലിനെ ടീമിലെത്തിച്ചു. ഇപ്പോഴിതാ ആര്‍സിബി തന്നെ എങ്ങനെയാണ് ഒഴിവാക്കിയതെന്നതിനെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ചഹാല്‍.

1

ഒരു വാക്ക് പോലും ചോദിക്കാതെയാണ് ആര്‍സിബി തന്നെ പുറത്താക്കിയതെന്നാണ് ചഹാല്‍ പറയുന്നത്. 'ആര്‍സിബിയുമായി വൈകാരികമായി അടുത്ത ബന്ധമുണ്ട്. മറ്റൊരു ടീമിനുവേണ്ടി കളിക്കേണ്ടി വരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. ആരാധകര്‍ സാമൂഹ്യ മാധ്യമത്തിലൂടെ എന്തിനാണ് ആര്‍സിബി വിട്ടതെന്ന് ഇപ്പോഴും ചോദിക്കുന്നുണ്ട്. അതിന്റെ സത്യാവസ്ഥ ഇതാണ്.

ടീം ഡയറക്ടറായ മൈക്ക് ഹെസന്‍ എന്നെ വിളിച്ചിട്ട് പറഞ്ഞു 'യുസി പറയുന്നത് ശ്രദ്ധിക്കണം, ഇത്തവണ മൂന്ന് താരങ്ങളെ നിലനിര്‍ത്താനാണ് ടീം പദ്ധതിയിടുന്നത്. വിരാട് കോലി, ഗ്ലെന്‍ മാക്‌സ് വെല്‍, മുഹമ്മദ് സിറാജ് എന്നിവരാണവര്‍' . എന്നോട് നിലനിര്‍ത്തപ്പെടാന്‍ ആഗ്രഹമുണ്ടോയെന്നോ മറ്റൊരു കാര്യങ്ങളോ ചോദിച്ചിട്ടില്ല. യാതൊരു വിധ ഓഫറുകളും നിലനിര്‍ത്തുന്നതുമായി ബന്ധപ്പെട്ട് ആര്‍സിബിയില്‍ നിന്ന് ലഭിച്ചില്ല. എന്നാല്‍ ആര്‍സിബി ആരാധകരോട് എന്നും ഞാന്‍ കടപ്പെട്ടിരിക്കും. എനിക്ക് അവരോട് എന്നും സ്‌നേഹമാണ്'- ചഹാല്‍ പറഞ്ഞു.

2

മികച്ച റെക്കോഡുണ്ടായിട്ടും എന്തുകൊണ്ട് ചഹാലിനെ കൈവിട്ടുവെന്നത് പ്രസക്തമായ ചോദ്യമാണ്. ഇത്തവണ ആര്‍സിബിയുടെ ബൗളിങ് നിര അല്‍പ്പം കൂടി ദുര്‍ബലമായിരിക്കുന്ന സാഹചര്യത്തില്‍ ചഹാലിനെപ്പോലൊരു അനുഭവസമ്പന്നനായ സ്പിന്നറുടെ സാന്നിധ്യം ടീം ആവിശ്യപ്പെടുന്നുണ്ട്. പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ 200ലധികം സ്‌കോര്‍ നേടിയിട്ടും ആര്‍സിബിക്ക് തോല്‍ക്കേണ്ടി വന്നത് മികച്ച ബൗളര്‍മാരുടെ അഭാവം ടീമിലുണ്ടെന്നത് എടുത്തുകാട്ടുന്നു.

3

114 മത്സരത്തില്‍ നിന്ന് 139 വിക്കറ്റുകളാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. 25 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. 7.59 എന്ന മികച്ച ഇക്കോണമിയും ചഹാലിന്റെ പേരിലുണ്ട്. മുംബൈയിലെ സാഹചര്യങ്ങളില്‍ തിളങ്ങാന്‍ കെല്‍പ്പുള്ള ബൗളറാണ് ചഹാല്‍. മെഗാ ലേലത്തില്‍ വാശിയേറിയ പോരാട്ടം ചഹാലിനായി നടന്നെങ്കിലും 6.50 കോടിക്ക് രാജസ്ഥാന്‍ ചഹാലിനെ സ്വന്തമാക്കുകയായിരുന്നു. ചഹാലിനായി ആര്‍സിബി ഒരു തവണ പോലും രംഗത്ത് വന്നില്ലെന്നതാണ് എടുത്തു പറയേണ്ടത്.

4

ആര്‍സിബിക്കായി ചെയ്തതുപോലെ കഴിവിന്റെ പരമാവധി മികച്ച പ്രകടനം രാജസ്ഥാനായും കാഴ്ചവെക്കുമെന്ന് ചഹാല്‍ പറഞ്ഞു. 'തീര്‍ച്ചയായും രാജസ്ഥാനായി ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കും. ടീം വ്യത്യസ്തമാണെങ്കിലും യുസിക്ക് മാറ്റമില്ല. പഴയതുപോലെയുള്ള വിക്കറ്റ് നേട്ടങ്ങളും ആഘോഷങ്ങളും നിങ്ങള്‍ക്ക് കാണാനാവും. പുതിയ ജഴ്‌സിയില്‍ ഞാന്‍ സന്തോഷവാനാണ്. എല്ലാം പഴയതുപോലെയാണ്. ജഴ്‌സി മാത്രമാണ് മാറ്റം. ആര്‍സിബിക്കായി തിളങ്ങിയതുപോലെ രാജസ്ഥാനായും തിളങ്ങും. രാജസ്ഥാന്‍ എന്നില്‍ വിശ്വാസം അര്‍പ്പിച്ച ടീമാണ്' -ചഹാല്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Monday, March 28, 2022, 17:33 [IST]
Other articles published on Mar 28, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+