Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: വെങ്കടേഷും ഫിഞ്ചും എന്തിനാണ് ടീമില്‍ ? പുറത്താക്കണം, വിമര്‍ശിച്ച് ആകാശ്

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണില്‍ തീര്‍ത്തും നിരാശപ്പെടുത്തുകയാണ് ആരോണ്‍ ഫിഞ്ച്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ മികച്ച റെക്കോഡുള്ള ഓസീസ് നായകന് ഐപിഎല്ലില്‍ ഈ മികവ് ആവര്‍ത്തിക്കാനാവുന്നില്ല. ഇത്തവണ കെകെആറിന്റെ ഭാഗമാണ് ഫിഞ്ച്. താരത്തിന്റെ ഒമ്പതാമത്തെ ഐപിഎല്‍ ടീമാണിത്. അജിന്‍ക്യ രഹാനെ ഓപ്പണറെന്ന നിലയില്‍ ഫോം ഔട്ടായതോടെയാണ് ഫിഞ്ചിനെ കെകെആര്‍ പരീക്ഷിച്ചത്. എന്നാല്‍ താരത്തിനും തിളങ്ങാനായില്ല. രാജസ്ഥാനെതിരായ മത്സരത്തില്‍ ഏഴ് പന്തില്‍ നാല് റണ്‍സ് മാത്രമാണ് ഫിഞ്ച് നേടിയത്. കുല്‍ദീപ് സെന്നിന്റെ പന്തില്‍ അദ്ദേഹം ക്ലീന്‍ബൗള്‍ഡാവുകയായിരുന്നു.

സീനിയര്‍ താരമെന്ന നിലയില്‍ ഫിഞ്ചിന് ഉത്തരവാദിത്തം കാട്ടാനാവുന്നില്ല. അതുകൊണ്ട് തന്നെ ടീമിലെ സ്ഥാനം നഷ്ടപ്പെടാന്‍ സാധ്യത കൂടുതലാണ്. ഇപ്പോഴിതാ ഫിഞ്ചിന്റെ പ്രകടനത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ആകാശ് ചോപ്ര. അടുത്ത മത്സരത്തില്‍ ഫിഞ്ച് ടീമിലുണ്ടാവില്ലെന്നാണ് ആകാശ് അഭിപ്രായപ്പെട്ടത്. 'റണ്‍സ് പിന്തുടര്‍ന്ന് ഇറങ്ങുമ്പോള്‍ ആരോണ്‍ ഫിഞ്ചിനെപ്പോലൊരു താരത്തില്‍ നിന്ന് കൂടുതല്‍ ഉത്തരവാദിത്തം ഫിഞ്ച് കാണിക്കേണ്ടതായുണ്ട്. ഇന്‍സ്വിങ്ങറായി എത്തുന്ന പന്തുകള്‍ ഫിഞ്ചിനെ പ്രയാസപ്പെടുത്തുന്നു. അവന് ഇത്തരം പന്തുകള്‍ നേരിടുമ്പോള്‍ വലിയ പ്രയാസം നേരിടുന്നു.

1

അടുത്ത മത്സരത്തില്‍ ഫിഞ്ച് ടീമിലുണ്ടാവില്ല. ഫിഞ്ചിനെ മാത്രമല്ല വെങ്കടേഷ് അയ്യരേയും പ്ലേയിങ് 11ലേക്ക് ഇനി പരിഗണിക്കരുത്. ഒരു മത്സരത്തില്‍ മാത്രമാണ് അവന്‍ തിളങ്ങിയത്. മറ്റെല്ലാ മത്സരങ്ങളിലും ഫോഔട്ടായിരുന്നു. ബാബ ഇന്ദ്രജിത്ത് ബൗണ്‍സറില്‍ പുറത്തായി. ശ്രേയസ് അയ്യരുടെ പ്രകടനം അല്‍പ്പം പതുക്കെയായിരുന്നെങ്കിലും വളരെ മികച്ചതകായിരുന്നു. ശ്രേയസിന്റെ പ്രകടനം കെകെആറിനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതായിരുന്നു. അവന്റെ പുറത്താകല്‍ വളരെ ദൗര്‍ഭാഗ്യകരമായിരുന്നു'-ആകാശ് ചോപ്ര പറഞ്ഞു.

ആരോണ്‍ ഫിഞ്ചിനെ മാറ്റി സാം ബില്ലിങ്ങ്‌സിനെ കെകെആര്‍ ഓപ്പണിങ്ങിലേക്ക് പരിഗണിക്കണമെന്ന് ഒരു വിഭാഗം ആരാധകര്‍ ആവിശ്യപ്പെടുന്നുണ്ട്. അജിന്‍ക്യ രഹാനെ ഫോം ഔട്ടായതോടെയാണ് ഫിഞ്ചിനെ പരീക്ഷിച്ചത് ഫിഞ്ചും നിരാശപ്പെടുത്തിയതിനാല്‍ ഇനി ആരെന്നത് വലിയ ചോദ്യം തന്നെയാണ്. എന്തായാലും ഫിഞ്ചുമായി ടീം മുന്നോട്ട് പോകാന്‍ സാധ്യത കുറവാണ്. വെങ്കടേഷ് അയ്യരും നിരാശപ്പെടുത്തുന്നതാണ് കെകെആറിന് വലിയ തലവേദന.

2

അവസാന സീസണില്‍ കെകെആര്‍ ഫൈനല്‍ കളിച്ചപ്പോള്‍ നിര്‍ണ്ണായകമായത് വെങ്കടേഷ് അയ്യരുടെ പ്രകടനമായിരുന്നു. എന്നാല്‍ ഇത്തവണ വെങ്കടേഷിന് പഴയ മികവ് കാട്ടാനാവുന്നില്ല. ഓപ്പണിങ്ങില്‍ നിന്ന് മധ്യനിരയിലേക്ക് മാറ്റിയിട്ടും വെങ്കടേഷിന് മികവില്ല. ഈ സാഹചര്യത്തില്‍ വെങ്കടേഷിനെയും ടീമില്‍ നിന്ന് തഴയേണ്ട അവസ്ഥയാണ് കെകെആറിനുള്ളത്. ഇനിയുള്ള മത്സരങ്ങളിലെല്ലാം കെകെആറിന് ജയിക്കേണ്ടതായുണ്ട്. അല്ലാത്ത പക്ഷം ടീമിന്് വലിയ പ്ലേ ഓഫ് പ്രതീക്ഷ വേണ്ട.

3

രാജസ്ഥാനെതിരേ നിധീഷ് റാണയും റിങ്കു സിങ്ങും നടത്തിയ പ്രകടനത്തെയും ആകാശ് പ്രശംസിച്ചു. 'നിധീഷ് റാണയും റിങ്കു സിങ്ങും നടത്തിയ പ്രകടനം വളരെ മികച്ചതായിരുന്നു. നിധീഷ് സ്ഥിരതയോടെ കളിക്കുന്നു. അവസാന മത്സരത്തില്‍ ടീമിനെ വിജയിപ്പിക്കാനായില്ലെങ്കിലും ഇത്തവണ നിധീഷ് ജയം നേടിയെടുത്തു. വളരെ പക്വതയുള്ള ഇന്നിങ്‌സായിരുന്നു അത്. കെകെആറിന്റെ പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്തുന്നതിനായുള്ള പ്രധാനപ്പെട്ട ജയമായിരുന്നു ഇത്. ശേഷിക്കുന്ന നാല് മത്സരങ്ങളിലും വലിയ ജയം നേടിയാല്‍ കെകെആറിന് പ്ലേ ഓഫ് സാധ്യതയുണ്ട്'-ആകാശ് കൂട്ടിച്ചേര്‍ത്തു.

4

ബാറ്റിങ് നിരയ്ക്ക് സ്ഥിരതയില്ലെന്നതാണ് കെകെആറിന്റെ പ്രധാന പ്രശ്‌നം. മാച്ച് വിന്നറെന്നും സൂപ്പര്‍ ഓള്‍റൗണ്ടറെന്നുമെല്ലാം വിശേഷിപ്പിക്കുന്ന ആന്‍ഡ്രേ റസലിന് ഇത്തവണ ഫോമിലേക്കുയരാനായിട്ടില്ല. സ്ഥിരത കാട്ടുന്നില്ലെന്നതാണ് പ്രശ്‌നം. ഒറ്റക്ക് ടീമിനെ ജയിപ്പിക്കുന്ന റസല്‍ മാജിക് വരുന്ന മത്സരങ്ങളില്‍ ടീം ആവിശ്യപ്പെടുന്നു. റസലിന് അവസരത്തിനൊത്ത് ഉയരാനാവുമോയെന്നത് കാത്തിരുന്ന് കാണാം.

Story first published: Tuesday, May 3, 2022, 14:34 [IST]
Other articles published on May 3, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+