Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: 'എന്റെ ബാറ്റിങ് രഹസ്യം വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല', കെകെആര്‍ നായകന്‍ ശ്രേയസ്

1

മുംബൈ: ശ്രീലങ്കന്‍ പരമ്പര അവസാനിക്കുമ്പോള്‍ ഇന്ത്യന്‍ നിരയില്‍ ഏറ്റവും കൈയടി നേടുന്നത് ശ്രേയസ് അയ്യരാണ്. ടി20 പരമ്പരയിലെ മൂന്ന് മത്സരത്തിലും അപരാജിത അര്‍ധ സെഞ്ച്വറി നേടിയ ശ്രേയസ് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചിരുന്നു. ടെസ്റ്റ് പരമ്പരയിലും തിളങ്ങിയ ശ്രേയസ് പിങ്ക് ബോള്‍ ടെസ്റ്റിലെ താരമായിരുന്നു. ഐപിഎല്‍ ആരംഭിക്കാനിരിക്കെ എതിരാളികള്‍ക്ക് വലിയ മുന്നറിയിപ്പാണ് ശ്രേയസ് നല്‍കിയിരിക്കുന്നത്. ഇത്തവണ കെകെആറിന്റെ നായകനായാണ് ശ്രേയസ് എത്തുന്നത്.

1

ബൗളര്‍മാരെ അടിച്ചുപറത്തി ഫോമിലേക്കെത്തിയ ശ്രേയസ് തന്റെ ബാറ്റിങ് രഹസ്യം എന്താണെന്ന് വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് ഇപ്പോള്‍ തുറന്ന് പറഞ്ഞിരിക്കുന്നത്. 'ഓരോ ബൗളര്‍ക്കുമെതിരേ ഓരോ തന്ത്രമാണ് ഞാന്‍ ഉപയോഗിക്കുന്നത്. ബൗളര്‍ക്കനുസരിച്ച് തന്ത്രവും മാറും. ഓരോ ബൗളര്‍ക്കെതിരേയും എങ്ങനെയാണ് കളിക്കുന്നതെന്ന ബാറ്റിങ് രഹസ്യം വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. പിങ്ക് ബോള്‍ വ്യത്യസ്തമാണ്. കൂടുതല്‍ വേഗവും ചലനവും പന്തിലുണ്ട്. അതിനര്‍ത്ഥം വെള്ളബോളും ചുവപ്പുബോളും കളിക്കാന്‍ എളുപ്പമാണെന്നല്ല. നിലവില്‍ ഇന്ത്യന്‍ സാഹചര്യത്തില്‍ മാത്രമാണ് ഞാന്‍ ടെസ്റ്റ് കളിച്ചിട്ടുള്ളത്. എവേ മത്സരങ്ങളില്‍ കളിച്ചാല്‍ മാത്രമെ എനിക്ക് കൂടുതല്‍ കാര്യങ്ങള്‍ മനസിലാക്കാനാവു'- ശ്രേയസ് അയ്യര്‍ പറഞ്ഞു.

2

പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇന്ത്യക്ക് ബാറ്റിങ് തകര്‍ച്ച നേരിട്ടപ്പോള്‍ 92 റണ്‍സുമായി ശ്രേയസ് അയ്യരാണ് ഇന്ത്യയുടെ രക്ഷകനായത്. രണ്ടാം ഇന്നിങ്‌സിലും അര്‍ധ സെഞ്ച്വറി പ്രകടനം നടത്താന്‍ ശ്രേയസിന് സാധിച്ചിരുന്നു. കഴിഞ്ഞിടെ പരിക്കേറ്റതിന് ശേഷം ശ്രേയസിന്റെ പ്രകടനം പ്രതീക്ഷക്കൊത്തുയര്‍ന്നിരുന്നില്ല. പരിമിത ഓവറില്‍ ടീമില്‍ സ്ഥിര സാന്നിധ്യമാവാന്‍ ശ്രേയസിന് സാധിക്കാതെ പോയി. ലഭിച്ച അവസരത്തെ സൂര്യകുമാര്‍ യാദവ് മുതലാക്കിയതോടെ ശ്രേയസ് ടീമിന് പുറത്തായി.

എന്നാല്‍ ഇപ്പോള്‍ ശക്തമായ പ്രകടനം നടത്തി ശ്രേയസ് അയ്യര്‍ തിരിച്ചുവരവ് ഗംഭീരമാക്കിയിരിക്കുകയാണ്. സെലക്ടര്‍മാര്‍ക്ക് എളുപ്പത്തില്‍ മാറ്റിനിര്‍ത്താന്‍ കഴിയാത്ത വിധത്തില്‍ ശക്തമായ പ്രകടനമാണ് ശ്രേയസ് കഴിഞ്ഞ കുറച്ച് മത്സരങ്ങളിലായി കാഴ്ചവെക്കുന്നത്. അജിന്‍ക്യ രഹാനെക്ക് പകരക്കാരനായി ടെസ്റ്റില്‍ ഇന്ത്യയുടെ മധ്യനിരയില്‍ ശ്രേയസ് അയ്യര്‍ സ്ഥാനം ഉറപ്പിച്ചുകഴിഞ്ഞുവെന്ന് പറയാം. വിദേശ പര്യടനങ്ങളില്‍ക്കൂടി തിളങ്ങാനായാല്‍ ശ്രേയസ് ഇന്ത്യയുടെ സുപ്രധാന താരങ്ങളിലൊരാളായി മാറും.

3

15ാം സീസണില്‍ കെകെആറിനെ നയിക്കുന്നതിന്റെ സന്തോഷവും ശ്രേയസ് പങ്കുവെച്ചു. വളരെ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നാണ് ശ്രേയസ് പറയുന്നത്. 'വളരെ ആകാംക്ഷയിലാണ് ഞാനുള്ളത്. പുതിയ ടീമിനൊപ്പം പുതിയ റോളാണുള്ളത്. സത്യസന്ധമായി പറഞ്ഞാല്‍ അവരുടെ ടീം മാനേജ്‌മെന്റ് വലിയ പിന്തുണയാണ് നല്‍കുന്നത്. കെകെആര്‍ സിഎഇ വെങ്കി മൈസൂരുമായി സംസാരിച്ചപ്പോഴും വളരെ പോസിറ്റീവായാണ് പ്രതികരിക്കുന്നത്. ഇതിന് മുമ്പ് കെകെആറിനുവേണ്ടി കളിച്ചവര്‍ അവരുടെ ടീം സാഹചര്യം എത്രത്തോളം മികച്ചതാണെന്ന് പറഞ്ഞിട്ടുണ്ട്. താരങ്ങളെ നന്നായി ഉപയോഗിക്കുന്ന ടീമാണ് കെകെആര്‍. അതുകൊണ്ട് തന്നെ വളരെ പോസിറ്റീവായാണ് മുന്നോട്ടുള്ള യാത്രയെ കാണുന്നത്. ആസ്വദിക്കാന്‍ കഴിയുന്ന സീസണായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു'- ശ്രേയസ് കൂട്ടിച്ചേര്‍ത്തു.

4

ഡല്‍ഹി ക്യാപിറ്റല്‍സിനെ രണ്ട് സീസണില്‍ നയിക്കുകയും ഒരു സീസണില്‍ ഫൈനലിലും ഒരു സീസണില്‍ പ്ലേ ഓഫിലുമെത്തിച്ച നായകനാണ് ശ്രേയസ്. മെഗാ ലേലത്തിന് മുമ്പ് ഡല്‍ഹി കൈവിട്ട ശ്രേയസിനെ കെകെആര്‍ 12.25 കോടിക്കാണ് ടീമിലെത്തിച്ചത്. മികച്ച താരനിരയുള്ള കെകെആര്‍ ശ്രേയസിന് കീഴില്‍ കസറുമെന്ന് തന്നെയാണ് ആരാധക പ്രതീക്ഷ. 27കാരനായ ശ്രേയസ് മികച്ച പദ്ധതികളുള്ള ശാന്തനായ നായകനാണ്. 87 മത്സരത്തില്‍ നിന്ന് 2375 റണ്‍സാണ് ശ്രേയസിന്റെ പേരിലുള്ളത്. 16 അര്‍ധ സെഞ്ച്വറികളും ടൂര്‍ണമെന്റില്‍ ശ്രേയസ് നേടിയിട്ടുണ്ട്.

Story first published: Tuesday, March 15, 2022, 14:14 [IST]
Other articles published on Mar 15, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+