Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: രാജസ്ഥാന്റെ ബാറ്റിങ് ഓഡര്‍ മനസിലാകുന്നില്ല, മണ്ടത്തരം, വിമര്‍ശിച്ച് ആകാശ് ചോപ്ര

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിലെ ഗ്രൂപ്പു ഘട്ട പോരാട്ടം അവസാന ഘട്ടത്തിലേക്ക് എത്തിനില്‍ക്കുകയാണ്. ആരൊക്കെ പ്ലേ ഓഫില്‍ കടക്കുമെന്ന് പറയാനാവാത്ത അവസ്ഥയാണ്. ഗുജറാത്ത് ഇതിനോടകം പ്ലേ ഓഫ് ഉറപ്പിച്ചപ്പോള്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ്, രാജസ്ഥാന്‍ റോയല്‍സ്, ആര്‍സിബി എന്നിവര്‍ സാധ്യതയില്‍ മുന്നിട്ട് നില്‍ക്കുന്നു. ഇതില്‍ രാജസ്ഥാന്‍ റോയല്‍സിന് പ്ലേ ഓഫിലേക്കടുക്കാനുള്ള സുവര്‍ണ്ണാവസരമാണ് ഡല്‍ഹിക്കെതിരേ ലഭിച്ചതെങ്കിലും ടീമിന്റെ മണ്ടന്‍ പദ്ധതികളെത്തുര്‍ന്ന് തോല്‍വി ഏറ്റുവാങ്ങി.

11 പന്ത് ബാക്കി നിര്‍ത്തി എട്ട് വിക്കറ്റിനാണ് ഡല്‍ഹി രാജസ്ഥാനെ തോല്‍പ്പിച്ചത്. മത്സരത്തില്‍ രാജസ്ഥാന്‍ ടീമിന്റെ ബാറ്റിങ് ഓഡറില്‍ വരുത്തിയ മാറ്റങ്ങള്‍ തോല്‍വിക്ക് കാരണമായെന്ന വിമര്‍ശനം സുനില്‍ ഗവാസ്‌കറടക്കം ചൂണ്ടിക്കാട്ടിയിരുന്നു. ഇപ്പോഴിതാ ഡല്‍ഹിക്കെതിരായ രാജസ്ഥാന്‍ റോയല്‍സിന്റെ ബാറ്റിങ് ഓഡര്‍ മനസിലാവുന്നില്ലെന്നും കാട്ടിയത് മണ്ടത്തരമാണെന്നും വിമര്‍ശിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും അവതാരകനുമായ ആകാശ് ചോപ്ര.

1

'ഡല്‍ഹിക്കെതിരേ രാജസ്ഥാന്‍ റോയല്‍സ് ഒരു മാറ്റമാണ് വരുത്തിയത്. അത് നേരത്തെ നമ്മള്‍ പറഞ്ഞതുപോലെ റാസി വാന്‍ ഡെര്‍ ഡൂസനാണ്. എന്നാല്‍ എന്തുകൊണ്ടാണ് രാജസ്ഥാന്റെ ബാറ്റിങ് ഓഡര്‍ ഇങ്ങനെയെന്ന് മനസിലാകുന്നില്ല. ചേതന്‍ സക്കറിയ ജോസ് ബട്‌ലറെ പുറത്താക്കി. പേസ് ബൗളര്‍മാര്‍ക്ക് അല്‍പ്പം മുന്‍തൂക്കമുണ്ടായിരുന്നു. അതിന് ശേഷം യശ്വസി ജയ്‌സ്വാള്‍ അല്‍പ്പനേരം ശ്രമിക്കുകയും പോരാടുകയും ചെയ്‌തെങ്കിലും 19 റണ്‍സാണ് നേടാനായത്.

1

കടന്നാക്രമിക്കുക എന്ന ഉദ്ദേശത്തോടെയാണ് ആര്‍ അശ്വിന്‍ എത്തിയത്. പവര്‍പ്ലേയില്‍ അവനത് ചെയ്‌തെങ്കിലും പിന്നീട് ആംഗര്‍ റോളിലേക്ക് മാറി. വളരെ പതുക്കയാണ് പവര്‍പ്ലേക്ക് ശേഷം അവന്‍ ബാറ്റ് ചെയ്തത്. പന്ത് ചിലപ്പോള്‍ പ്രതീക്ഷിച്ച പോലെ എത്താത്തിനാലാവും. പിന്നീട് അവന്‍ കൃത്യ സമയത്ത് റണ്‍സുയര്‍ത്തി. മികച്ചൊരു പ്രകടനമായിരുന്നു അത്. ദേവ്ദത്ത് പടിക്കലിന്റെ 48 റണ്‍സ് വളരെ നിര്‍ണ്ണായകമായിരുന്നു. ദേവ്ദത്തിനെയും മോശം പറയാനാവില്ല. എന്നാല്‍ സഞ്ജു അഞ്ചാം നമ്പറിലാണ് ബാറ്റ് ചെയ്യാനെത്തിയത്. നിങ്ങളുടെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനെയാണ് പിന്നോട്ടിറക്കിയത്. രാജസ്ഥാന്‍ 160 എന്ന സ്‌കോറിലേക്കൊതുങ്ങാന്‍ കാരണം അതാണ്. അവരത് മതിയെന്ന് ചിലപ്പോള്‍ ചിന്തിച്ചിട്ടുണ്ടാവാം'- ആകാശ് പറഞ്ഞു.

1

രാജസ്ഥാന്‍ നിരയില്‍ ഷിംറോന്‍ ഹെറ്റ്‌മെയറില്ല. കുഞ്ഞിന്റെ ജനനത്തെത്തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങിയതിനാലാണ് അദ്ദേഹം ടീമിലില്ലാത്തത്. ഹെറ്റ്‌മെയറുടെ അഭാവത്തില്‍ ഫിനിഷര്‍ റോളില്‍ സഞ്ജു എത്താനാണ് ശ്രമിച്ചത്. എന്നാല്‍ പ്രതീക്ഷിച്ച ഇംപാക്ട് ഉണ്ടാക്കാനായില്ല. മൂന്നാം നമ്പറിലോ നാലാം നമ്പറിലോ സഞ്ജു ഇറങ്ങി വലിയൊരു സ്‌കോര്‍ നേടിയിരുന്നെങ്കില്‍ 180 പ്ലസ് സ്‌കോറെങ്കിലും പടുത്തുയര്‍ത്താന്‍ രാജസ്ഥാന് സാധിക്കുമായിരുന്നു. ഡല്‍ഹിയോട് തോറ്റതോടെ ശേഷിക്കുന്ന രണ്ട് മത്സരങ്ങള്‍ രാജസ്ഥാന് നിര്‍ണ്ണായകമായി മാറിയിരിക്കുകയാണ്.

Story first published: Thursday, May 12, 2022, 18:34 [IST]
Other articles published on May 12, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+