
അതിനു ശേഷം ബാറ്റിങ് ഇതിഹാസം രാഹുല്‍ ദ്രാവിഡ് മുതല്‍ ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ ബാറ്റര്‍ സ്റ്റീവ് സ്മിത്ത് വരെ റോയല്‍സിനെ നയിച്ചെങ്കിലും ആര്‍ക്കും ടീമിലെ ഫൈനലിലെത്തിക്കാനായിട്ടില്ല. എന്നാല്‍ ഇവര്‍ക്കൊമന്നും സാധിക്കാതെ പോയതാണ് സഞ്ജു സീസണില്‍ നേടിയെടുത്തത്. ക്യാപ്റ്റന്‍സിയെക്കുിച്ച് നേരത്തേ അദ്ദേഹം പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ വീണ്ടും വൈറലാവുകയാണ്. പ്രശസ്ത സംവിധായകനും സുഹൃത്തുമായ ബേസില്‍ തമ്പിയുമായുള്ള അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

ഞാന്‍ രാഹുല്‍ ദ്രാവിഡ്, എംഎസ് ധോണി എന്നിവരില്‍ നിന്നു മാത്രമല്ല, മറ്റാരില്‍ നിന്നും വ്യത്യസ്തനാണ്. ഞാന്‍ എന്നെപ്പോലെ സ്വാഭാവികമായി തന്നെയിരിക്കാനാണ് ശ്രമിക്കുന്നത്. ടീമിന്റെ മൂഡ് വിലയിരുത്താനാണ് ഞാന്‍ പ്രാഥമികമായി ചെയ്യാറുള്ളത്.
സാധാരണയായി ടീമിലെ എല്ലാവരും തന്നെ വലിയ ഊര്‍ജത്തിലും ആവേശത്തിലുമായിരിക്കും. അതുകൊണ്ടു തന്നെ നിങ്ങള്‍ കഴിവിന്റെ പരമാവധി നല്‍കാന്‍ ശ്രമിക്കണമെന്നു അവരോടു പറയേണ്ട ആവശ്യവുമില്ല. ചില സമയങ്ങള്‍ നിങ്ങള്‍ പറയുന്ന ഏറ്റവും വലിയ മണ്ടത്തരം അതായിരിക്കും. കാരണം എല്ലാവരും കഴിവിന്റെ പരമാവധി ടീമിനു നല്‍കാന്‍ ആഗ്രഹിക്കുന്നവരാണെന്നുമായിരുന്നു സഞ്ജു സാംസണ്‍ പറഞ്ഞത്.

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിലേക്കു സഞ്ജു സാംസണിനു അവസരമൊരുക്കിയത് രാഹുല്‍ ദ്രാവിഡാണ്. അതുകൊണ്ടു തന്നെ ദീര്‍ഘകാലം അദ്ദേഹത്തിനൊപ്പം ചെലവഴിക്കാനും സഞ്ജുവിനായിട്ടുണ്ട്. പിന്നീട് ദ്രാവിഡ് ഇന്ത്യന്‍ എ ടീമിന്റെ ഭാഗമായിരുന്നപ്പോഴും താരം സംഘത്തിലുണ്ടായിരുന്നു. ഗ്രൗണ്ടില്‍ തങ്ങളുടെ ഏറ്റവും മികച്ചത് നല്‍കാന്‍ കളിക്കൊ പ്രചോദിപ്പിച്ചിരുന്നയാളാണെന്നും സഞ്ജു നേരത്തേ പറഞ്ഞിട്ടുണ്ട്.

രാഹുല്‍ ദ്രാവിഡിന്റെ സംസാരങ്ങള്‍ ആഴമേറിതായിരുന്നു. ജീവിതത്തിന്റെ ഉയര്‍ന്ന ലക്ഷ്യങ്ങളെക്കുറിച്ച് അദ്ദേഹം പലപ്പോഴും സംസാരിച്ചിരുന്നു. വളരെക്കാലം നമ്മളെ പിടിച്ചുനിര്‍ത്താനുള്ള ഹിപ്‌നോട്ടിക് ശേഷി ദ്രാവിഡിന്റെ വാക്കുകള്‍ക്കുണ്ടായിരുന്നു. പക്ഷെ പ്രസംഗങ്ങള്‍ പോലെ തന്നെ കരുതലവും മനസിലാക്കാനള്ള കഴിവും അദ്ദേഹത്തിനുണ്ടായിരുന്നു.
ദ്രാവിഡ് ഞങ്ങളെ സ്‌നേഹിച്ചിരുന്നു, അങ്ങനെ ഞങ്ങളെ ഏറ്റവും മികച്ചത് പുറത്തെടുക്കാന്‍ പ്രചോദിപ്പിക്കുകയും ചെയ്തു. അത്തരമൊരു അന്തരീക്ഷമാണ് രാജസ്ഥാന്‍ റോയല്‍സിലും സൃഷ്ടിച്ചെടുക്കാന്‍ ഞങ്ങള്‍ ശ്രമിക്കുന്നതെന്നും സഞ്ജു സാംസണ്‍ നേരത്തേ പറഞ്ഞിരുന്നു.

കഴിഞ്ഞ ഐപിഎല്‍ സീസണില്‍ പ്ലേഓഫിലെത്താതെ പുറത്തായ രാജസ്ഥാന്‍ റോയല്‍സ് ഇത്തവണ ശക്തമായ തിരിച്ചുവരവ് നടത്തിയാണ് ഫൈനല്‍ വരെയെത്തിയത്. ബാറ്റിങില്‍ വമ്പന്‍ ഇന്നിങ്‌സുകള്‍ കളിക്കാനായില്ലെങ്കിലും മല്‍സരഗിത മാറ്റുന്ന ചില സ്‌ഫോടനാത്മക ഇന്നിങ്‌സുകള്‍ സഞ്ജു സാംസണിന്റെ ഭാഗത്തു നിന്നുണ്ടായിരുന്നു.
ബാറ്റിങിനേക്കാള്‍ ക്യാപ്റ്റന്‍സിയിലാണ് അദ്ദേഹം കൂടുതല്‍ മികച്ചുനിന്നത്.
സമ്മര്‍ദ്ദഘട്ടങ്ങളില്‍പ്പോലും വളരെ കൂളായിട്ടാണ് സഞ്ജു ടീമിനെ നയിച്ചത്. കൂടാതെ ബൗളിങി ചേഞ്ചുകളിലും ഫീല്‍ഡിങ് ക്രമീകരണത്തിലുമെല്ലാം അദ്ദേഹം മികച്ചു നില്‍ക്കുകയും ചെയ്തു.

ഈ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനായി കൂടുതല്‍ റണ്‍സെടുത്ത രണ്ടാമത്തെ താരം കൂടിയാണ് സഞ്ജു സാംസണ്‍. 17 മല്‍സരങ്ങളില്‍ നിന്നും 147 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റോടെ 458 റണ്‍സ് അദ്ദേഹം സ്‌കോര്‍ ചെയ്തിരുന്നു. ഇക്കൂട്ടത്തില്‍ രണ്ടു ഫിഫ്റ്റികള്‍ മാത്രമേയുണ്ടായിരുന്നുള്ളൂ. ഭൂിഭാഗം മല്‍സരങ്ങളിലും മികച്ച തുടക്കം സഞ്ജുവിനു ലഭിച്ചെങ്കിലും അവ വലിയ സ്‌കോറുകളാക്കി മാറ്റുന്നതില്‍ പരാജയപ്പെടുകയായിരുന്നു.
ഐപിഎല്ലില്‍ മോശമല്ലാത്ത പ്രകടനം നടത്തിയിട്ടും സൗത്താഫ്രിക്കയ്‌ക്കെതിരേ അടുത്ത മാസം നടക്കാനിരിക്കുന്ന ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തിയില്ല.


Click it and Unblock the Notifications