IPL 2022: 'ഞാന്‍ ബട്‌ലറുടെ ഭാര്യയല്ല', പലരും തെറ്റിദ്ധരിച്ചു, വൈറല്‍ ഗേള്‍ തുറന്ന് പറയുന്നു

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണില്‍ ഏറ്റവും കൈയടി നേടിയ താരങ്ങളിലൊരാളാണ് രാജസ്ഥാന്‍ റോയല്‍സിന്റെ ജോസ് ബട്‌ലര്‍. നാല് സെഞ്ച്വറിയും നാല് അര്‍ധ സെഞ്ച്വറിയുമായി ഇത്തവണ എല്ലാവരെയും അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് ജോസ് ബട്‌ലര്‍ കാഴ്ചവെച്ചത്. ഓറഞ്ച് ക്യാപ്പടക്കം ഇത്തവണ നിരവധി റെക്കോഡുകളാണ് ജോസ് ബട്‌ലര്‍ നേടിയെടുത്തത്. ഇത്തവണ രാജസ്ഥാന്‍ റോയല്‍സ് ഫൈനല്‍ കളിച്ചത് ബട്‌ലറുടെ മികവിലാണെന്ന് പറയാം.
ബട്‌ലര്‍ ആരാധകര്‍ക്ക് വളരെ സുപരിചിതനായ താരമായിരുന്നെങ്കിലും അദ്ദേഹത്തിന്റെ ഭാര്യയേയും കുടുംബത്തെയും അധികമാര്‍ക്കും അറിയില്ല. അതുകൊണ്ട് തന്നെ ഇത്തവണ രാജസ്ഥാന്‍ റോയല്‍സിന്റെ മത്സരങ്ങളില്‍ വേദികളില്‍ സജീവമായിരുന്ന ഒരു സ്ത്രീയെ ബട്‌ലറുടെ ഭാര്യയാണെന്ന തരത്തില്‍ വലിയ പ്രചാരം ആരാധകര്‍ക്കിടയില്‍ ലഭിച്ചിരുന്നു. നിരവധി ആരാധകര്‍ ഇരുവരുടെയും ചിത്രങ്ങള്‍ ചേര്‍ത്തുവെച്ച് ബട്‌ലറുടെ ഭാര്യ അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കാന്‍ വേദിയിലെന്ന തരത്തില്‍ ട്വീറ്റ് ചെയ്യുകയും ചെയ്തു.

എന്നാല്‍ ഇത് ശരിക്കും ബട്‌ലറുടെ ഭാര്യയായിരുന്നോ?. ഇപ്പോഴിതാ ഞാന്‍ ബട്‌ലറുടെ ഭാര്യയല്ലെന്നും തെറ്റിദ്ധരിക്കരുതെന്നും തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ആ വൈറല്‍ ഗേള്‍. അത് മറ്റാരുമല്ല രാജസ്ഥാന്‍ റോയല്‍സിന്റെ ദക്ഷിണാഫ്രിക്കന്‍ താരം റാസിവാന്‍ ഡെര്‍ ഡൂസന്റെ ഭാര്യ ലാറ വാന്‍ ഡെര്‍ ഡൂസനാണ്. രാജസ്ഥാന്‍ റോയല്‍സിന്റെ ചാനലില്‍ നല്‍കിയ അഭിമുഖത്തിലാണ് താന്‍ ജോസ് ബട്‌ലറുടെ ഭാര്യയല്ലെന്നും റാസി വാന്‍ ഡെര്‍ ഡൂസന്റെ ഭാര്യയാണെന്നും തെറ്റിദ്ധരിക്കപ്പെടരുതെന്നും ലാറ ആവിശ്യപ്പെട്ടത്.

'ധനശ്രീയ്ക്കും എനിക്കും മത്സരത്തിന്റെ മനോഹര നിമിഷങ്ങളിലെ വൈകാരികതയെ നിയന്ത്രിക്കാന്‍ സാധിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ബട്‌ലറുടെ പ്രകടനം ഞങ്ങളെ വളരെ ആവേശം കൊള്ളിച്ചു. ബട്‌ലറുടെ ബാറ്റിങ്ങില്‍ എന്റെ ആഘോഷവും ആവേശവും കണ്ടാണ് ആളുകള്‍ ഞാന്‍ ബട്‌ലറുടെ ഭാര്യയാണെന്ന് തെറ്റിദ്ധരിച്ചത്. എന്തായും ഇത് വളരെ കൗതുകകരമായി'- ലാറ പറഞ്ഞു.
രാജസ്ഥാന്റെ ജേഴ്‌സിയും പതാകയുമേന്തി മത്സരങ്ങളില്‍ ആര്‍പ്പുവിളിക്കുന്ന ലാറയുടെ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു. എന്നാല്‍ ഈ വൈറല്‍ സുന്ദരി ആരാണെന്നത് പലര്‍ക്കും അറിയില്ലായിരുന്നുവെന്നതാണ് വസ്തുത. 'റാസിക്ക് ഇത്തവണ അവസരങ്ങള്‍ ലഭിക്കാത്തതിനാല്‍ത്തന്നെ അദ്ദേഹത്തിനായി ആര്‍പ്പുവിളിക്കാനായില്ല. അതുകൊണ്ട് തന്നെ ബട്‌ലറുടെ മികച്ച ബാറ്റിങ് ഞങ്ങള്‍ ആഘോഷിച്ചു. ബട്‌ലറുടെ പ്രകടനം ഞങ്ങളെല്ലാം വളരെ ആഘോഷിച്ചു'- ലാറ കൂട്ടിച്ചേര്‍ത്തു.

എന്തായാലും ഈ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. രാജസ്ഥാനൊപ്പം അടുത്ത സീസണിലും ആര്‍പ്പുവിളിക്കാന്‍ ലാറയുണ്ടാവുമോയെന്ന് കാത്തിരുന്ന് കാണാം. ഇത്തവണ ലാറയാണ് രാജസ്ഥാന്റെ വൈറല്‍ ആരാധിക. രാജസ്ഥാന്റെ മലയാളി നായകന്‍ സഞ്ജു സാംസണിന്റെ ഭാര്യയൊന്നും മൈതാനങ്ങളില്‍ പിന്തുണ നല്‍കാന്‍ എത്തിയിരുന്നില്ല. അതുകൊണ്ട് തന്നെ രാജസ്ഥാന്റെ ആരാധകര്‍ക്കിടയില്‍ ഇത്തവണ താരമായത് ലാറയാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications