Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: 'ത്രിപാഠിക്കൊപ്പം വാഷിങ്ടന്‍ സുന്ദറെ ഓപ്പണറാക്കണം', നിര്‍ദേശവുമായി ആകാശ് ചോപ്ര

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണ്‍ ആരംഭിക്കാനിരിക്കെ ഇത്തവണത്തെ ഏറ്റവും ദുര്‍ബല നിരയായി വിലയിരുത്തപ്പെടുന്ന ടീമുകളിലൊന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ്. കെയ്ന്‍ വില്യംസന്‍ നായകനായ ഹൈദരാബാദ് ഇത്തവണ മെഗാ ലേലത്തെ ഫലപ്രദമായി ഉപയോഗിക്കാത്ത ടീമാണെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. ലേലത്തില്‍ ടീം പദ്ധതികള്‍ കൃത്യമായി നടപ്പിലാക്കാത്തതില്‍ പ്രതിഷേധിച്ച ടീമിന്റെ അസിസ്റ്റന്റ് കോച്ച് സ്ഥാനം സൈമണ്‍ കാറ്റിച്ച് ഒഴിയുകയും ചെയ്തിരുന്നു.

ബ്രയാന്‍ ലാറയടക്കമുള്ള പല പ്രമുഖരും ടീമിന്റെ പരിശീലക സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും ഇത്തവണത്തെ ഹൈദരാബാദ് ടീമിനെ വലിയ സംഭവമെന്ന് വിളിക്കാനാവില്ല. ഇപ്പോഴിതാ ഹൈദരാബാദ് ടീമിന്റെ ടീം കോമ്പിനേഷനെക്കുറിച്ച് തന്റെ അഭിപ്രായം പങ്കുവെച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ആകാശ് ചോപ്ര. വാഷിങ്ടണ്‍ സുന്ദറെ ബാറ്റിങ്ങിലും ബൗളിങ്ങിലും ഓപ്പണറാക്കണമെന്നാണ് ആകാശ് നിര്‍ദേശിച്ചിരിക്കുന്നത്.

1

'രാഹുല്‍ ത്രിപാഠി ഹൈദരാബാദിന്റെ ഓപ്പണിങ്ങിലുണ്ടാവുമെന്നാണ് കരുതുന്നത്. മികച്ച സീസണ്‍ തന്നെയാണ് അവനെ കാത്തിരിക്കുന്നത്. സാധാരണയായി അവന്‍ നന്നായി കളിക്കാറുണ്ട്. ഇത്തവണ ഓപ്പണറായി എത്തുമ്പോള്‍ കൂടുതല്‍ മികച്ച പ്രകടനം നടത്താന്‍ അവന് സാധിക്കണം. ഹൈദരാബാദ് അവനെ മധ്യനിരയില്‍ കളിപ്പിക്കാനും സാധ്യതയുണ്ട്.

കാരണം അവരുടെ മധ്യനിരയില്‍ അല്‍പ്പം ദൗര്‍ബല്യമുണ്ട്. അഭിഷേക് ശര്‍മക്ക് പകരം വാഷിങ്ടണ്‍ സുന്ദറെ എന്തുകൊണ്ട് ഓപ്പണറായി പരിഗണിച്ചുകൂടാ. നന്നായി ബാറ്റ് ചെയ്യാന്‍ കഴിവുള്ള താരമാണവന്‍. ടി20യില്‍ മധ്യനിരയില്‍ എനിക്കവനില്‍ വലിയ പ്രതീക്ഷയില്ല. അവനെ ഏറ്റവും നന്നായി ഉപയോഗിക്കണമെങ്കിലും ബാറ്റിങ്ങിലും ബൗളിങ്ങിലും ഓപ്പണറാക്കുക'- ആകാശ് പറഞ്ഞു.

2

തമിഴ്‌നാട് പ്രീമിയര്‍ ലീഗില്‍ സുന്ദര്‍ ഓപ്പണിങ് ബാറ്റ്‌സ്മാനെന്ന നിലയില്‍ മികച്ച പ്രകടനമാണ് നടത്തിയത്. എന്നാല്‍ ഐപിഎല്ലില്‍ സുന്ദറിന്റെ ബാറ്റിങ് പ്രകടനം നിരാശപ്പെടുത്തുന്നതാണ്. ആര്‍സിബിക്കൊപ്പം ബാറ്റിങ്ങില്‍ അവസരം ലഭിച്ചപ്പോഴൊന്നും പ്രതീക്ഷക്കൊത്തുയരാന്‍ സുന്ദറിന് സാധിച്ചിരുന്നില്ല. എന്നാല്‍ പവര്‍പ്ലേയില്‍ ഫലപ്രദമായ ബൗളറാണെന്ന് ഇതിനോടകം തെളിയിക്കാന്‍ സുന്ദറിന് സാധിച്ചിട്ടുണ്ട്. റണ്‍സ് വിട്ടുകൊടുക്കാന്‍ മടികാട്ടി പവര്‍പ്ലേയില്‍ ഒന്നോ രണ്ടോ ഓവര്‍ എറിയാന്‍ സുന്ദറിന് മികവുണ്ട്.

3

'അബ്ദുല്‍ സമദിനെ ആറാം നമ്പറില്‍ത്തന്നെ കളിപ്പിക്കാം. അവന് നേരത്തെ ഇതേ പൊസിഷനില്‍ നിരവധി അവസരങ്ങള്‍ നല്‍കിയിട്ടുണ്ട്. അഭിഷേക് ശര്‍മ ഏഴാം നമ്പറിലാവും അവസരം. രണ്ട് പേരും ഈ പൊസിഷനില്‍ മാറി മാറി എത്തിയേക്കാം. ജാന്‍സന്‍, ഗോപാല്‍, കാര്‍ത്തിക് ത്യാഗി, നടരാജന്‍, ഭുവനേശ്വര്‍ കുമാര്‍ എന്നിവരും പ്ലേയിങ് 11 ലുണ്ടാവും'-ആകാശ് പറഞ്ഞു.

നിരവധി ദൗര്‍ബല്യങ്ങള്‍ ഇത്തവണത്തെ ഹൈദരാബാദ് ടീമിലുണ്ട്. കെയ്ന്‍ വില്യംസണെ അമിതമായി ആശ്രയിക്കുന്ന നിരയാണ് ഹൈദരാബാദിന്റേത്. എയ്ഡന്‍ മാര്‍ക്രത്തെയൊന്നും വിശ്വസ്തനെന്ന് വിളിക്കാനാവില്ല. ഇത്തവ ഹൈദരാബാദ് പ്ലേ ഓഫ് കാണാതെ പുറത്താവാനാണ് സാധ്യത. ഡേവിഡ് വാര്‍ണര്‍, ജോണി ബെയര്‍സ്‌റ്റോ എന്നീ സൂപ്പര്‍ താരങ്ങളെ കൈവിട്ടപ്പോള്‍ കൃത്യമായ പകരക്കാരെ ടീമിലെത്തിക്കാന്‍ ഹൈദരാബാദിന് സാധിച്ചില്ല.

4

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീം: നിലനിര്‍ത്തിയവര്‍-കെയ്ന്‍ വില്ല്യംസണ്‍, ഉമ്രാന്‍ മാലിക്ക്, അബ്ദുള്‍ സമദ്. ലേലത്തില്‍ വാങ്ങിയവര്‍-വാഷിംഗ്ടണ്‍ സുന്ദര്‍, നിക്കോളാസ് പൂരന്‍, ടി നടരാജന്‍, ഭുവനേശ്വര്‍ കുമാര്‍, പ്രിയം ഗാര്‍ഗ്, രാഹുല്‍ ത്രിപാഠി, അഭിഷേക് ശര്‍മ്മ, കാര്‍ത്തിക് ത്യാഗി, ശ്രേയസ് ഗോപാല്‍, ജഗദീശ സുചിത്, എയ്ഡന്‍ മാര്‍ക്രം, മാര്‍ക്കോ യാന്‍സെന്‍, റൊമാരിയോ ഷെപ്പേര്‍ഡ്, സീന്‍ അബോട്ട്, ആര്‍ സമര്‍ഥ്, ശശാങ്ക് സിങ്, സൗരഭ് ദുബെ, ഫസല്‍ഹഖ് ഫാറൂഖി, ഗ്ലെന്‍ ഫിലിപ്പ്സ്, വിഷ്ണു വിനോദ്.

Story first published: Monday, March 21, 2022, 22:46 [IST]
Other articles published on Mar 21, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+