Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: വില്ല്യംസണ്‍ ടോസിന്റെ ബോസ്! 'ആറാട്ടുമായി' കുറിച്ചത് വമ്പന്‍ റെക്കോര്‍ഡ്

1

ഐപിഎല്ലിന്റെ 15ാം സീസണില്‍ ടോസ് ഒരു നിര്‍ണായക ഘടകമായി മാറിക്കൊണ്ടിരിക്കെ ടോസിന്റെ കൂട്ടുകാരനായിരിക്കുകയാണ് കെയ്ന്‍ വില്ല്യംസണ്‍. ഈ സീസണില്‍ തുടര്‍ച്ചയായ ആറാമത്തെ മല്‍സരത്തിലും സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നായകനാണ് ടോസ് ജയിച്ചത്. ഇതൊരു റെക്കോര്‍ഡ് കൂടിയാണ്. ടൂര്‍ണമെന്റിന്റെ 14 വര്‍ഷത്തെ ചരിത്രത്തില്‍ മറ്റൊരു ക്യാപ്റ്റനും തുടരെ ആറു ടോസുകള്‍ നേടിയിട്ടില്ല.

ഇത്തവണത്തെ ടൂര്‍ണമെന്റില്‍ മല്‍സരലഫലത്തില്‍ വലിയ ഇംപാക്ടുണ്ടാക്കാന്‍ ടോസിനു സാധിക്കുന്നതായി ഇതുവരെ നടന്ന മല്‍സരങ്ങള്‍ പരിശോധിച്ചാല്‍ വ്യക്തമാവും. പിച്ചിന്റെ സ്വഭാവും മഞ്ഞുവീഴ്ചയും കണക്കിലെടുത്ത് ചേസ് ചെയ്യാനാണ് ക്യാപ്റ്റന്‍മാര്‍ക്കു താല്‍പ്പര്യം. അതുകൊണ്ടു തന്നെ ടോസ് ജയിക്കുന്ന നായകര്‍ ബൗളിങ് തന്നെയാണ് ഇതുവരെയുള്ള മല്‍സരങ്ങളിലെല്ലാം തിരഞ്ഞെടുത്തത്. ഭൂരിഭാഗം മല്‍സരങ്ങിലും രണ്ടാമത് ബാറ്റ് ചെയ്ത ടീമുകള്‍ തന്നെയാണ് വിജയിച്ചിട്ടുള്ളത്. ചുരുക്കം ചില മല്‍സരങ്ങളില്‍ മാത്രമേ സ്‌കോര്‍ പ്രതിരോധിച്ച് ടീം ജയിച്ചിട്ടുള്ളൂ.

2

ഹൈദരാബാദിന്റെ കാര്യമെടുത്താല്‍ ടോസ് നേടിയിട്ടും ആദ്യ രണ്ടു മല്‍സരങ്ങളിലും അവര്‍ക്കു പരാജയം നേരിട്ടു. രാജസ്ഥാന്‍ റോയല്‍സിനെതിരേ റണ്‍ചേസ് നടത്തിയ ഓറഞ്ച് ആര്‍മി 61 റണ്‍സിന്റെ കനത്ത പരാജയം ഏറ്റുവാങ്ങുകയായിരുന്നു. രണ്ടാമത്തെ കളിയില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ റണ്‍ചേസില്‍ 12 റണ്‍സിനായിരുന്നു ഹൈദരാബാദ് തോല്‍വിയിലേക്കു വീണത്. എന്നാല്‍ അടുത്ത മൂന്നു മല്‍സരങ്ങളിലും ജയിച്ച് അവര്‍ ടൂര്‍ണമെന്റിലേക്കു ശക്തമായ തിരിച്ചുവരവ് നടത്തി. ചെന്നൈ സൂപ്പര്‍ കിങ്‌സ്, ഗുജറാത്ത് ടൈറ്റന്‍സ് എന്നിവരെ എട്ടു വിക്കറ്റിനും കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ ഏഴു വിക്കറ്റിനും ഹൈദരാബാദ് തകര്‍ത്തുവിടുകയായിരുന്നു.

152 റണ്‍സ് വിജയലക്ഷ്യം

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനു 152 റണ്‍സിന്റെ വിജയലക്ഷ്യമാണ് പഞ്ചാബ് കിങ്‌സ് നല്‍കിയിരിക്കുന്നത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട പഞ്ചാബ് ഇന്നിങ്‌സിലെ അവസാന ബോളില്‍ 151 റണ്‍സിനു ഓള്‍ഔട്ടാവുകയായിരുന്നു. ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ലിയാം ലിവിങ്‌സ്റ്റണിന്റെ (60) ഫിഫ്റ്റിയാണ് പഞ്ചാബിനെ മോശമല്ലാത്ത സ്‌കോറിലെത്തിച്ചത്. 33 ബോളില്‍ അഞ്ചു ബൗണ്ടറികളും നാലു സിക്‌സറും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. ഷാരൂഖ് ഖാന്‍ 26 റണ്‍സെടുത്തു. മറ്റാരും തന്നെ 20 തികച്ചില്ല. ശിഖര്‍ ധവാന്‍ (8), പ്രഭ്‌സിമ്രന്‍ സിങ് (14), ജോണി ബെയര്‍സ്‌റ്റോ (12), ജിതേഷ് ശര്‍മ (11), ഒഡെ്ന്‍ സ്മിത്ത് (13) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം.

3

ഉമ്രാന്‍ മാലിക്കെറിഞ്ഞ അവസാന ഓവറില്‍ നാലു വിക്കറ്റുകളാണ് വീണത്. മുന്നു വിക്കറ്റ് മാലിക്കിനു ലഭിച്ചപ്പോള്‍ നാലാമത്തേത് റണ്ണൗട്ടായിരുന്നു. നാലു വിക്കറ്റുകളെടുത്ത മാലിക്കും മൂന്നു പേരെ പുറത്താക്കിയ ഭുവനേശ്വര്‍ കുമാറും ചേര്‍ന്നാണ് പഞ്ചാബിനെ വലിയ സ്‌കോര്‍ നേടുന്നതില്‍ നിന്നും തടഞ്ഞത്.
പരിക്കു കാരണം ക്യാപ്റ്റന്‍ മായങ്ക് അഗര്‍വാള്‍ ഈ മല്‍സരത്തില്‍ പഞ്ചാബിനായി കളിച്ചില്ല. പകരം ശിഖര്‍ ധവാനാണ് ടീമിനെ നിച്ചത്.

Story first published: Sunday, April 17, 2022, 18:10 [IST]
Other articles published on Apr 17, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+