IPL 2022: കാത്തിരിപ്പ് വിഫലം, പേരുപോലും വിളിച്ചില്ല, ശ്രീശാന്തിനെ വാങ്ങാന്‍ ആളില്ല, അണ്‍സോള്‍ഡ്

ബംഗളൂരു: തിരിച്ചുവരവ് കാത്തിരുന്ന എസ് ശ്രീശാന്തിന് നിരാശ. 50 ലക്ഷം അടിസ്ഥാന വിലയില്‍ മെഗാ ലേലത്തിലേക്കെത്തിയ ശ്രീശാന്തിനെ വാങ്ങാന്‍ ആരും തയ്യാറാകാതിരുന്നതോടെ താരം അണ്‍സോള്‍ഡായിരിക്കുകയാണ്. പേരുപോലും വിളിച്ചില്ലെന്നതാണ് ഏറ്റവും നിരാശപ്പെടുത്തിയത്. ഒത്തുകളി വിവാദത്തെത്തുടര്‍ന്ന് ഏറെ നാള്‍ പുറത്തിരുന്ന ശ്രീശാന്ത് അവസാന വര്‍ഷമാണ് കേരളത്തിനായി കളിച്ച് ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയത്. തനിക്ക് എല്ലാം നഷ്ടമായ വേദിയില്‍ തിരിച്ചെത്താന്‍ ശ്രീശാന്ത് അതിയായി ആഗ്രഹിക്കുകയും ഇത്തവണ വലിയ പ്രതീക്ഷവെക്കുകയും ചെയ്‌തെങ്കിലും 39കാരനായ ശ്രീശാന്തിനെ വാങ്ങാന്‍ ആരും തയ്യാറായില്ല.
ഇത്തവണ വലിയ പ്രതീക്ഷയോടെയായിരുന്നു ശ്രീശാന്ത് ഉണ്ടായിരുന്നത്. 2013ല്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പം കളിക്കവെയാണ് ശ്രീശാന്ത് ഒത്തുകളി വിവാദത്തില്‍ ഉള്‍പ്പെടുന്നത്. ഇതിനെത്തുടര്‍ന്ന് അന്വേഷണം നേരിടുകയും ശ്രീശാന്തിന് ജയില്‍ വാസം അനുഭവിക്കേണ്ടി വരികയും അജീവനാന്ത വിലക്ക് നേരിടേണ്ടി വരികയും ചെയ്തിരുന്നു. ശ്രീശാന്തിന്റെ കരിയര്‍ തന്നെ മാറിമറിഞ്ഞത് ഐപിഎല്ലിലൂടെയാണ്. ശ്രീശാന്ത് കളി തുടര്‍ന്നിരുന്നെങ്കില്‍ ഇന്ത്യയുടെ എക്കാലത്തെയും മികച്ച പേസര്‍മാരിലൊരാളായി ശ്രീ ഇപ്പോഴും ഇന്ത്യന്‍ ടീമിലുണ്ടാവുമായിരുന്നു.

ബിസിസി ഐ ആജീവനാന്ത വിലക്ക് നല്‍കിയപ്പോഴും തളരാതെ പോരാടിയ ശ്രീ തന്റെ ഫിറ്റ്‌നസ് കാത്ത് സൂക്ഷിക്കുന്നതിലും ശ്രദ്ധ നല്‍കിയിരുന്നു. ഏറെ നാളത്തെ നിയമപ്പോരാട്ടത്തിനൊടുവിലാണ് ശ്രീശാന്തിന്റെ അജീവനാന്ത വിലക്ക് ബിസിസി ഐ ഒഴിവാക്കിയത്. ഏഴ് വര്‍ഷത്തിന് ശേഷം അനുകൂല വിധി വന്നപ്പോഴേക്കും ശ്രീശാന്തിന് തന്റെ കരിയര്‍ നഷ്ടമായിരുന്നുവെന്ന് തന്നെ പറയാം.
വിലക്ക് നീങ്ങിയതിന് ശേഷം രഞ്ജി ട്രോഫി കളിക്കാന്‍ ശ്രീശാന്ത് ശ്രമം ആരംഭിച്ചപ്പോള്‍ കോവിഡ് മൂലം ടൂര്‍ണമെന്റ് റദ്ദാക്കി. 2021ലെ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിനായി കളിച്ചാണ് ശ്രീശാന്ത് ഒടുവില്‍ തിരിച്ചെത്തിയത്. ഇത്തവണത്തെ രഞ്ജി ട്രോഫിക്കുള്ള കേരള ടീമിലും ശ്രീശാന്ത് ഉള്‍പ്പെട്ടിരുന്നു. വിവാദങ്ങളും രാഷ്ട്രീയ പ്രശ്‌നങ്ങളും ഒരു താരത്തിന്റെ കരിയറിനെ എങ്ങനെ മാറ്റിമറിക്കുമെന്നതിന്റെ ജീവിക്കുന്ന ഉദാഹരമാണ് ശ്രീശാന്ത്.

39കാരനായ ശ്രീശാന്ത് ഇന്ത്യക്കായി 27 ടെസ്റ്റില്‍ നിന്ന് 87 വിക്കറ്റും 53 ഏകദിനത്തില്‍ നിന്ന് 75 വിക്കറ്റും 10 ടി20യില്‍ നിന്ന് ഏഴ് വിക്കറ്റും അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നേടിയിട്ടുണ്ട്. 44 ഐപിഎല്ലില്‍ നിന്നായി 8.14 ഇക്കോണമിയില്‍ 40 വിക്കറ്റാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. പഞ്ചാബ് കിങ്‌സ്, രാജസ്ഥാന്‍ റോയല്‍സ്, കൊച്ചി ടസ്‌കേഴ്‌സ് കേരള ടീമുകള്‍ക്കായി അദ്ദേഹം കളിച്ചിട്ടുണ്ട്. പഞ്ചാബിനുവേണ്ടി കളിക്കവെ മുംബൈ ഇന്ത്യന്‍സിന്റെ ഹര്‍ഭജന്‍ സിങ് ശ്രീശാന്തിന്റെ മുഖത്തടിച്ചതും വിവാദമായിരുന്നു.

കേരള നായകന്‍ സച്ചിന്‍ ബേബിക്കും ഇത്തവണ നിരാശയാണ് ഫലം. 20 ലക്ഷം അടിസ്ഥാന വിലയിട്ടിരുന്ന താരത്തെ ഇത്തവണ വാങ്ങാന്‍ ആരും തയ്യാറായില്ല. നേരത്തെ ആര്‍സിബിക്കുവേണ്ടി കളിച്ചിട്ടുള്ള താരമാണ് സച്ചിന്‍ ബേബി. 19 ഐപിഎല്ലില്‍ നിന്നായി 144 റണ്‍സും രണ്ട് വിക്കറ്റുമാണ് സച്ചിന്‍ ബേബി നേടിയിട്ടുള്ളത്. കെകെആറിന്റെ ഭാഗമായിരുന്ന സന്ദിപ് വാര്യരെയും ഇത്തവണ ആരും വാങ്ങിയില്ല. മലയാളി താരങ്ങളില്‍ പൊതുവേ ഫ്രാഞ്ചൈസികള്‍ താല്‍പ്പര്യം കാട്ടിയിട്ടില്ല.
വിക്കറ്റ് കീപ്പര്‍ മുഹമ്മദ് അസ്ഹറുദ്ദീനും വാങ്ങാന്‍ ആളുണ്ടായില്ല. ആദ്യ ദിനം ആരും വാങ്ങാതിരുന്ന വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ വിഷ്ണു വിനോദിനെ 50 ലക്ഷം രൂപക്ക് രണ്ടാം ദിനത്തിന്റെ അവസാന സെക്ഷനില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സ്വന്തമാക്കി. 20 ലക്ഷം രൂപയായിരുന്നു അടിസ്ഥാന വില. അസ്ഹറുദ്ദീന്‍ അവസാന സീസണില്‍ ആര്‍സിബിയുടെ ഭാഗമായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications