IPL 2022: 'വന്‍ ഡിമാന്റ്', മൂന്ന് താരങ്ങള്‍ക്കായി അഞ്ച് ടീമുകള്‍ രംഗത്ത്, ആരൊക്കെയാണെന്നറിയാം

ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിന് മുന്നോടിയായുള്ള മെഗാ താരലേലം പൂര്‍ത്തിയായിരിക്കുകയാണ്. ഇനി പടയൊരുക്കത്തിന്റെ സമയം. പതിവില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ 10 ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ്, ഗുജറാത്ത് ടൈറ്റന്‍സ് എന്നിവരാണ് പുതിയതായി എത്തിയ ടീമുകള്‍. ലഖ്‌നൗവിനെ കെ എല്‍ രാഹുല്‍ നയിക്കുമ്പോള്‍ ഹര്‍ദിക് പാണ്ഡ്യയാണ് ഗുജറാത്ത് ടൈറ്റന്‍സിന്റെ ക്യാപ്റ്റന്‍.
വാശിയേറിയ മെഗാ ലേലത്തില്‍ തീപാറും പോരാട്ടം തന്നെയാണ് നടന്നത്. 10 ടീമുകളും ഒന്നിനൊന്ന് മികവോടെ പോരാടിയപ്പോള്‍ ഏറ്റവും പ്രതിഫലം നേടിയത് ഇഷാന്‍ കിഷനാണ്. ടൂര്‍ണമെന്റ് ലേല ചരിത്രത്തിലെ റെക്കോഡ് തിരുത്താനായില്ലെങ്കിലും 15.25 കോടിയാണ് അദ്ദേഹത്തിന് പ്രതിഫലമായി ലഭിച്ചത്. ദീപക് ചഹാറിന് 14 കോടിയും ലഭിച്ചു. ഷാരൂഖ് ഖാന്‍ ഉള്‍പ്പെടെയുള്ള പല യുവതാരങ്ങള്‍ക്കും ഇത്തവണ വലിയ പ്രതിഫലം നേടിയിട്ടുണ്ട്.

600 താരങ്ങള്‍ മെഗാ ലേലത്തില്‍ പങ്കെടുത്തപ്പോള്‍ 204 താരങ്ങള്‍ക്കാണ് ലേലത്തില്‍ ആകെ അവസരം ലഭിച്ചത്. പകുതിയിലധികം താരങ്ങള്‍ ഇത്തവണ അണ്‍സോള്‍ഡായി. ഇത്തവണ മെഗാ ലേലത്തില്‍ ചില താരങ്ങള്‍ക്കായി ഒട്ടുമിക്ക ടീമുകളും രംഗത്തെത്തിയിരുന്നു. ഇത്തരത്തില്‍ അഞ്ചിലധികം ടീമുകള്‍ ലേലത്തില്‍ രംഗത്തെത്തിയ മൂന്ന് താരങ്ങള്‍ ആരൊക്കെയാണെന്നറിയാം.

ടിം ഡേവിഡ്
സിംഗപ്പൂരില്‍ നിന്ന് ഐപിഎല്‍ കളിക്കുന്ന ഏക താരമാണ് ടിം ഡേവിഡ്. ഇത്തവണ മെഗാ ലേലത്തില്‍ വന്‍ ഡിമാന്റായിരുന്നു ടിം ഡേവിഡിന് ഉണ്ടായിരുന്നത്. ഐപിഎല്‍ 2021 സീസണിന്റെ രണ്ടാം പാദത്തില്‍ പകരക്കാരന്റെ റോളില്‍ ടിം ഡേവിഡിനെ ആര്‍സിബി ടീമിലെത്തിച്ചിരുന്നു. എന്നാല്‍ ആവിശ്യത്തിന് അവസരം ലഭിച്ചില്ല. എന്നാല്‍ ഇത്തവണ വലിയ ഡിമാന്റാണ് ടിം ഡേവിഡിന് ലഭിച്ചത്. ആറ് ടീമുകളാണ് ഡേവിഡിനായി ലേലത്തില്‍ രംഗത്തെത്തിയത്.
40 ലക്ഷം അടിസ്ഥാന വിലക്കാണ് ടിം ഡേവിഡ് എത്തിയത്. ഡല്‍ഹി ക്യാപിറ്റല്‍സാണ് ആദ്യം താരത്തിനായി രംഗത്തെത്തിയത്. പിന്നാലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും പഞ്ചാബ് കിങ്‌സും രംഗത്തെത്തി. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് 80 ലക്ഷം രൂപയിലേക്കെത്തിച്ചു. രാജസ്ഥാന്‍ റോയല്‍സ് താരത്തിനായി രംഗത്തെത്തി മൂന്ന് കോടിയിലേക്കെത്തി. മുംബൈ ഇന്ത്യന്‍സും സജീവമായി രംഗത്തെത്തിയതോടെ 5 കോടി കടന്നു. വാശിയേറിയ ലേലത്തിനൊടുവില്‍ 8.25 കോടിക്ക് മുംബൈ ഇന്ത്യന്‍സാണ് ടിം ഡേവിഡിനെ സ്വന്തമാക്കിയത്.

ആര്‍ സായ് കിഷോര്‍
ഇതുവരെ ഐപിഎല്ലില്‍ അരങ്ങേറ്റം കുറിക്കാത്ത ഇടം കൈയന്‍ സ്പിന്നറാണ് സായ് കിഷോര്‍. സിഎസ്‌കെയുടെ താരമായിരുന്ന സായ് കിഷോറിന് ഇത്തവണ വലിയ ഡിമാന്റായിരുന്നു. ആറ് ഫ്രാഞ്ചൈസികളാണ് താരത്തിനായി രംഗത്തെത്തിയത്. 20 ലക്ഷം അടിസ്ഥാന വിലക്കെത്തിയ സായ് കിഷോറിനായി സിഎസ്‌കെ ആദ്യം രംഗത്തെത്തിയപ്പോള്‍ രാജസ്ഥാന്‍ റോയല്‍സും ഡല്‍ഹി ക്യാപിറ്റല്‍സും പിന്നാലെയെത്തി. 1.5 കോടി കടന്നപ്പോള്‍ പഞ്ചാബ് കിങ്‌സ് രംഗത്തെത്തി. സണ്‍റൈസേഴ്‌സ് ഹൈദാരാബാദും രംഗത്തെത്തിയതോടെ ലേലം കൊഴുത്തു. ഒടുവില്‍ മൂന്ന് കോടി രൂപക്ക് ഗുജറാത്താണ് സായ് കിഷോറിനെ സ്വന്തമാക്കിയത്.

ദീപക് ഹൂഡ
അവസാന സീസണില്‍ പഞ്ചാബ് കിങ്‌സ് താരമായിരുന്ന ദീപക് ഹൂഡക്കായി ആറ് ടീമുകളാണ് രംഗത്തെത്തിയത്. ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ചതോടെ താരത്തിനായി കൂടുതല്‍ ടീമുകള്‍ രംഗത്തെത്തി. 75 ലക്ഷം രൂപ അടിസ്ഥാന വിലക്കാണ് ഹൂഡ രംഗത്തെത്തിയത്. രാജസ്ഥാന്‍ റോയല്‍സും ആര്‍സിബിയും 1.7 കോടി രൂപവരെ എത്തിച്ചു. പിന്നാലെ മുംബൈ ഇന്ത്യന്‍സും സിഎസ്‌കെയും ഹൂഡക്കായി രംഗത്തെത്തി. ഒടുവില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്് ഹൂഡക്കായി രംഗത്തെത്തി. അഞ്ച് കോടി കടന്നതോടെ സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് രംഗത്തെത്തിയത്. 5.75 കോടിക്ക് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സാണ് ഹൂഡയെ സ്വന്തമാക്കിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications