IPL 2022: റോയല്‍സിനു വന്‍ തിരിച്ചടി, പ്രമുഖ പേസര്‍ പരിക്കേറ്റ് ടീമിന് പുറത്ത്!
ഐപിഎല്ലിന്റെ 15ാം സീസണില്‍ മികച്ച മുന്നേറ്റം നടത്തിക്കൊണ്ടിരിക്കെ സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സിനു അപ്രതീക്ഷിത പ്രഹരം നേരിട്ടിരിക്കുകയാണ്. ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ പേസര്‍ നതാന്‍ കൂള്‍ട്ടര്‍ നൈലിനെ പരിക്കുകാരണം ഈ സീസണില്‍ റോയല്‍സിനു നഷ്ടമായി. ഇത്തവണ ഒരു മല്‍സരത്തില്‍ മാത്രമേ അദ്ദേഹം കളിച്ചിട്ടുള്ളൂ. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ സീസണിലെ ആദ്യ മല്‍സരത്തിലായിരുന്നു അദ്ദേഹം പ്ലെയിങ് ഇലവനിലുണ്ടായിരുന്നത്. ഈ മല്‍സരത്തിനിടെയാണ് കൂള്‍ട്ടര്‍ നൈലിനു പരിക്കേല്‍ക്കുന്നത്. തുടര്‍ന്ന്് താരം ഗ്രൗണ്ട് വിടുകയും ചെയ്തിരുന്നു.

മുംബൈ ഇന്ത്യന്‍സ്, കഴിഞ്ഞ ദിവസം റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ എന്നിവരുമായുള്ള മല്‍സരത്തിലും നതാന്‍ കൂള്‍ട്ടര്‍ നൈല്‍ രാജസ്ഥാന്‍ റോയല്‍സ് നിരയില്‍ ഇല്ലായിരുന്നു. എങ്കിലും താരം ടീമില്‍ തിരിച്ചെത്തുമെന്ന് പ്രതീക്ഷിച്ചിരിക്കവെയാണ് ഇപ്പോള്‍ പിന്‍മാറ്റമുണ്ടായിരിക്കുന്നത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ ആദ്യ കളിയില്‍ റോയല്‍സ് ആധികാരികമായി ജയിച്ചെങ്കിലും കൂള്‍ട്ടര്‍ നൈലിനെ സംബന്ധിച്ച് മോശം ദിവസമായിരുന്നു. മൂന്നോവറില്‍ 48 റണ്‍സാണ് അദ്ദേഹം വിട്ടുകൊടുത്തത്. വിക്കറ്റൊന്നും ലഭിച്ചതുമില്ല.

രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ ഒഫീഷ്യല്‍ ട്വിറ്റര്‍ ഹാന്റിലിലൂടെയാണ് കൂള്‍ട്ടര്‍ നൈലിന്റെ പിന്‍മാറ്റത്തെക്കുറിച്ച് അറിയിച്ചിരിക്കുന്നത്. നമ്മള്‍ വീണ്ടും കണ്ടുമുട്ടുന്നതു വരെ എന്‍സിഎന്‍. വേഗം സുഖം പ്രാപിക്കട്ടെയെന്നായിരുന്നു കൂള്‍ട്ടര്‍ നൈലിനെ യാത്രയാക്കുന്ന വീഡിയോക്കൊപ്പം റോയല്‍സ് ട്വീറ്റ് ചെയ്തത്.
കഴിഞ്ഞ സീസണില്‍ മുംബൈ ഇന്ത്യന്‍സ് ടീമിന്‍റെ ഭാഗമായിരുന്നു നതാന്‍ കൂള്‍ട്ടര്‍ നൈല്‍. അഞ്ചു മല്‍സരങ്ങളിലാണ് അദ്ദേഹം മുംബൈയ്ക്കു വേണ്ടി പന്തെറിഞ്ഞത്. ഇവയില്‍ നിന്നും ഏഴു വിക്കറ്റുകള്‍ നേടുകയും ചെയ്തു. 20220 ഏഴു മല്‍സരങ്ങളില്‍ നിന്നും ഏഴും വിക്കറ്റുകള്‍ അദ്ദേഹത്തിനു ലഭിച്ചിരുന്നു.

കഴിഞ്ഞ സീസണിനു ശേഷം മുംബൂൈ നിലനിര്‍ത്താതിരുന്ന അദ്ദേഹത്തെ മെഗാ ലേലത്തിലാണ് റോയല്‍സ് തങ്ങളുടെ കൂടാരത്തിലേക്കു കൊണ്ടു വന്നത്. അടിസ്ഥാന വിലയായ രണ്ടു കോടി രൂപയാണ് പേസര്‍ക്കു വേണ്ടി റോയല്‍സ് ചെലവഴിച്ചത്. കൂള്‍ട്ടര്‍ നൈലിന്റെ പകരക്കാരനെ റോയല്‍സ് ഇനിയും പ്രഖ്യാപിച്ചിട്ടില്ല.

വളരെ ശക്തമായ ടീമിനെയാണ് രാജസ്ഥാന്‍ റോയല്‍സ് ഈ സീസണില്‍ അണിനിരത്തിയിരിക്കുന്നത്. കളിച്ച മൂന്നു മല്‍സരങ്ങളില്‍ രണ്ടെണ്ണത്തില്‍ ജയിച്ച അവര്‍ പോയിന്റ് പട്ടികയില്‍ തലപ്പത്തുമുണ്ട്. സണ്‍റൈസേഴ്‌സ് ഹൈദരബാദ്, അഞ്ചു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് എന്നിവരെയാണ് ആദ്യ രണ്ടു റൗണ്ടുകളില്‍ റോയല്‍സ് പരാജയപ്പെടുത്തിയത്. അവസാന കളിയില്‍ റോയല്‍ ചാലഞ്ചഴ്‌ല് ബാംഗ്ലൂരിനോടു പൊരുതിത്തോല്‍ക്കുകയും ചെയ്തു. ഞായറാഴ്ച കെഎല്‍ രാഹുല്‍ നയിക്കുന്ന ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുമായിട്ടാണ് റോയല്‍സിന്റെ അടുത്ത മല്‍സരം.

രാജസ്ഥാന്‍ റോയല്‍സ് സ്ക്വാഡ്
സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, ജോസ് ബട്‌ലര്‍, ആര്‍ അശ്വിന്‍, ട്രെന്റ് ബോള്‍ട്ട്, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ദേവ്ദത്ത് പടിക്കല്‍, പ്രസിദ്ധ് കൃഷ്ണ, യുസ്വേന്ദ്ര ചാഹല്‍, റിയാന്‍ പരാഗ്, കെസി കരിയപ്പ, നവ്ദീപ് സൈനി, ഒബേദ് മക്കോയ്, അനുനയ് സിംഗ്, കുല്‍ദീപ് സെന്‍, കരുണ്‍ നായര്‍, ധ്രുവ് ജുറെല്‍, തേജസ് ബറോക്ക, കുല്‍ദിപ് യാദവ്, കുല്‍ദീപ് യാദവ്, ശുഭം ഗര്‍വാല്‍, ജെയിംസ് നീഷാം, നഥാന്‍ കൗള്‍ട്ടര്‍ നൈല്‍, റാസി വാന്‍ഡര്‍ ഡ്യുസ്സെന്‍, ഡാരില്‍ മിച്ചല്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications