IPL 2022: മുംബൈയ്ക്കു വന്‍ ഷോക്ക്, സൂര്യ ഇനി കളിക്കില്ല!- കാരണമറിയാം
ഐപിഎല്ലിന്റെ 15ാം സീസണില്‍ അഞ്ചു തവണ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സിനു അപ്രതീക്ഷിത ഷോക്ക്. ഈ സീസണില്‍ മുംബൈ നിരയിലെ ഏറ്റവും മികച്ച താരമായ സ്റ്റാര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവ് സീസണിലെ ശേഷിച്ച മല്‍സരങ്ങളില്‍ നിന്നും പിന്‍മാറിയിരിക്കുകയാണ്. പ്ലേഓഫ് സാധ്യത അസ്തമിച്ചു കഴിഞ്ഞെങ്കിലും സീസണിലെ ബാക്കിയുള്ള മല്‍സരങ്ങളില്‍ ജയിച്ച് വിടവാങ്ങുകയെന്ന മുംബൈയുടെ മോഹങ്ങള്‍ക്കാണ് ഇതോടെ മങ്ങലേറ്റിരിക്കുന്നത്.
പരിക്കുകാരണമാണ് സൂര്യ ടൂര്‍ണമെന്റില്‍ നിന്നും പിന്‍മാറിയിരിക്കുന്നത്. ഇതോടെ സീസണില്‍ ഇനി ബാക്കിയുള്ള നാലു കളികളും ജയിക്കുകയെന്ന മുംബൈയ്ക്കു പ്രതീക്ഷകള്‍ക്കും തിരിച്ചടി നേരിട്ടു. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സുമായുള്ള മല്‍സരത്തില്‍ സൂര്യക്കു പകരം രമണ്‍ദീപ് സിങ് പ്ലെയിങ് ഇലവനിലേക്കു വരികയായിരുന്നു.

സൂര്യകുമാര്‍ യാദവിന്റെ പിന്‍മാറ്റത്തെക്കുറിച്ച് ഐപിഎല്‍ ഭരണസമിതിയാണ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചത്. ഇടതു കൈത്തണ്ടയിലേറ്റ പരിക്കിനെ തുടര്‍ന്ന് മുംബൈ ഇന്ത്യന്‍സ് ബാറ്റര്‍ സൂര്യകുമാര്‍ യാദവ് ഐപിഎല്ലില്‍ നിന്നും പിന്‍മാറിയിരിക്കുകയാണ്. മേയ് ആറിനു ഗുജറാത്ത് ടൈറ്റന്‍സുമായുള്ള മല്‍സരത്തിനിടെയാണ് യാദവിനു പരിക്കുപറ്റിയത്. ഈ സീസണില്‍ മുംബൈ ഇന്ത്യന്‍സിനായി എട്ടു മല്‍സരങ്ങളിലാണ് സൂര്യകുമാര്‍ കളിച്ചത്. മൂന്നു ഫിഫ്റ്റികളടക്കം 43.29 ശരാശരിയില്‍ 303 റണ്‍സെടുത്തതായും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

ഈ സീസണില്‍ മുംബൈ ഇന്ത്യന്‍സിനെ സംബന്ധിച്ച് ഏറ്റവും വലിയ പോസിറ്റീവുകളിലൊന്ന് സൂര്യകുമാര്‍ യാദവിന്റെ ബാറ്റിങ് പ്രകടനമായിരുന്നു. ബാറ്റിങ് നിരയിലെ മറ്റുള്ളവരെല്ലാം സ്ഥിരത പുലര്‍ത്താന്‍ പാടുപെട്ടപ്പോള്‍ രക്ഷകനായത് സൂര്യയായിരുന്നു.
കൈവിരലിനേറ്റ പരിക്കു കാരണം സീസണിലെ ആദ്യത്തെ രണ്ടു മല്‍സരങ്ങളില്‍ അദ്ദേഹം മുംബൈ നിരയില്‍ ഇല്ലായിരുന്നു. മൂന്നാമത്തെ മല്‍സരത്തിലാണ് സൂര്യ പ്ലെയിങ് ഇലവനിലെത്തിയത്.

വെസ്റ്റ് ഇന്‍ഡീസുമായുള്ള ടി20 പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മല്‍സരത്തിനിടെയായിരുന്നു താരത്തിന്റെ കൈവിരലിനു നിസാര പരിക്കേറ്റത്. തുടര്‍ന്ന് ശ്രീലങ്കയുമായുള്ള ടി20 പരമ്പരയില്‍ നിന്നും പിന്‍മാറേണ്ടി വരികയും ചെയ്തു. ഫെബ്രുവരിയിലെ മെഗാ ലേലത്തിനു മുമ്പ് മുംബൈ നിലനിര്‍ത്തിയ നാലു താരങ്ങളിലൊരാള്‍ കൂടിയാണ് സൂര്യകുമാര്‍ യാദവ്. മറ്റു മൂന്നു പേര്‍ രോഹിത് ശര്‍മ, കരെണ്‍ പൊള്ളാര്‍ഡ്, ജസ്പ്രീത് ബുംറ എന്നിവരായിരുന്നു.

ഐപിഎല്‍ ചരിത്രത്തില്‍ മുംബൈ ഇന്ത്യന്‍സിന്റെ ഏറ്റവും മോശം സീസണ്‍ കൂടിയാണ് ഇത്തവണത്തേത്. തുടര്‍ച്ചയായി ആദ്യത്തെ എട്ടു മല്‍സരങ്ങളിലും മുംബൈ തോറ്റിരുന്നു. ഇതോടെ മുംബൈയുടെ പ്ലേഓഫ് സാധ്യതകളും അവസാനിച്ചിരുന്നു. ടൂര്‍ണമെന്റില്‍ മുമ്പൊരിക്കലും മുംബൈ ഇത്രയും മല്‍സരങ്ങളില്‍ തുടര്‍ച്ചയായി തോറ്റിട്ടില്ല.
ഡല്‍ഹി ക്യാപ്പിറ്റല്‍സ് (നാലു വിക്കറ്റ്), രാജസ്ഥാന്‍ റോയല്‍സ് (23 റണ്‍സ്), കൊല്‍ക്കത്ത നൈറ്റ്‌റൈഡഴ്‌സ് (അഞ്ചു വിക്കറ്റ്), റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ (ഏഴു വിക്കറ്റ്), പഞ്ചാബ് കിങ്‌സ് (12 റണ്‍സ്), ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് (18 റണ്‍സ്), ചെന്നൈ സൂപ്പര്‍ കിങ്‌സ് (മൂന്നു വിക്കറ്റ്), ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് (36 റണ്‍സ്) എന്നിവരോടാണ് ആദ്യത്തെ എട്ടു കളികളില്‍ മുംബൈ തോറ്റത്. എ ന്നാല്‍ തുടര്‍ന്നുള്ള രണ്ടു മല്‍സരങ്ങളിലും ജയിക്കാന്‍ മുംബൈയ്ക്കായിരുന്നു.

അതേസമയം, കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സുമായുള്ള പോരാട്ടത്തില്‍ ടോസ് ലഭിച്ച മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ ബൗളിങ് തിരഞ്ഞെടുത്തു. മുംബൈ നിരയിലെ ഏക മാറ്റം സൂര്യകുമാര്‍ യാദവിന്റെ അഭാവമായിരുന്നു. മറുഭാഗത്ത് കൊല്‍ക്കത്ത ടീമില്‍ വലിയ അഴിച്ചുപണിയാണ് നടന്നത്. അഞ്ചു മാറ്റങ്ങളോടെയാണ് മുംബൈ ഈ മല്‍സരത്തില്‍ ഇറങ്ങിയത്.
പ്ലെയിങ് ഇലവന്‍
മുംബൈ ഇന്ത്യന്‍സ്- ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍, രോഹിത് ശര്‍മ (ക്യാപ്റ്റന്‍), തിലക് വര്‍മ, രമണ്‍ദീപ് സിങ്, കരെണ്‍ പൊള്ളാര്‍ഡ്, ടിം ഡേവിഡ്, ഡാനിയല്‍ സാംസ്, മുരുകന്‍ അശ്വിന്‍, കുമാര്‍ കാര്‍ത്തികേയ.
കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ്- വെങ്കടേഷ് അയ്യര്‍, അജിങ്ക്യ രഹാനെ, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), നിതീഷ് റാണ, ഷെല്‍ഡണ്‍ ജാക്സണ്‍ (വിക്കറ്റ് കീപ്പര്‍), റിങ്കു സിങ്, ആന്ദ്രെ റസ്സല്‍, സുനില്‍ നരെയ്ന്‍, ടിം സൗത്തി, പാറ്റ് കമ്മിന്‍സ്, വരുണ്‍ ചക്രവര്‍ത്തി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications