Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: ടൈറ്റന്‍സിനു അപ്രതീക്ഷിത ഷോക്ക്, ഗാരി കേസ്റ്റണ്‍ ടീം വിടും!

ഐപിഎല്ലിന്റെ 15ാം സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സ് സ്വപ്‌നതുല്യമായ കുതിപ്പ് നടത്തുമ്പോള്‍ അധികം പരാമര്‍ശിക്കപ്പെടാതെ പോവുന്ന ഒരാളുണ്ട്. ടീമിന്റെ ഉപദേഷ്ടാവും ബാറ്റിങ് കോച്ചുമായ ഗാരി കേസ്റ്റണാണിത്. 2011ല്‍ ഇന്ത്യയെ ഏകദിന ലോകകിരീടത്തിലേക്കു നയിച്ച പരിശീലകന്‍ കൂടിയാണ് അദ്ദേഹം. ഈ സീസണില്‍ ടൈറ്റന്‍സിന്റെ തകര്‍പ്പന്‍ പ്രകടനത്തിനു പിന്നിലും കേസ്റ്റണിനു നിര്‍ണായക റോളുണ്ട്. പക്ഷെ ടീമിന്റെ കുതിപ്പിന്റെ മുഴുന്‍ ക്രെഡിറ്റും നായകന്‍ ഹാര്‍ദിക് പാണ്ഡ്യക്കു മാത്രമാണ് ഇപ്പോള്‍ ലഭിക്കുന്നത്. കേസ്റ്റണാണ് ടീമിന്റെ ഉപദേശകനെന്നു പോലും പലര്‍ക്കുമറിയില്ല.

എന്നാല്‍ ഇപ്പോഴിതാ ടൈറ്റന്‍സിനെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ് വരാന്‍ പോവുന്നത്. ഈ സീസണിലെ ഐപിഎല്ലിനു ശേഷം കേസ്റ്റണ്‍ സ്ഥാനമൊഴിയുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

1

ഐപിഎല്ലിനു ശേഷം ഗാരി കേസ്റ്റണ്‍ ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്റെ മുഖ്യ കോച്ചായി ചുമതലയേല്‍ക്കുമെന്നാണ് ഡെയ്‌ലി മെയ്ല്‍ ഉള്‍പ്പെടെയുള്ള വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇംഗ്ലീഷ് റെഡ് ബോള്‍ ടീമിന്റെ പരിശീലകനാവാന്‍ സൗത്താഫ്രിക്കയുടെ മുന്‍ ഓപ്പണര്‍ കൂടിയായ കേസ്റ്റണ്‍ സമ്മതം മൂളിയെന്നാണ് വിവരം.
ടീമിന്റെ ദയനീയ പ്രകടനത്തെ തുടര്‍ന്ന് സ്റ്റാര്‍ ബാറ്റര്‍ ജോ റൂട്ട് ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞിരുന്നു. പകരം സൂപ്പര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സായിരിക്കും പുതിയ ടെസ്റ്റ് നായകനെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈയാഴ്ച ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമുണ്ടാവും. സ്റ്റോക്‌സ് നേരത്തേ ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്നു.

2

ഈ സീസണിലെ ഐപിഎല്ലിന്റെ ഫൈനല്‍ മേയ് 29നാണ്. ഉജ്ജ്വല ഫോമില്‍ തുടരുന്ന ഗുജറാത്ത് ടൈറ്റന്‍സ് തീര്‍ച്ചയായും പ്ലേഓഫിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നിലവില്‍ 12 പോയിന്റുമായി അവര്‍ ലീഗില്‍ രണ്ടാംസ്ഥാനത്തുണ്ട്. 16 പോയിന്റെങ്കിലും നേടാനായാല്‍ ടൈറ്റന്‍സിനു പ്ലേഓഫില്‍ സ്ഥാനമുറപ്പിക്കാം.
ടൈറ്റന്‍സ് ഫൈനലില്‍ കളിക്കുകയാണെങ്കില്‍ കേസ്റ്റണ്‍ ഇംഗ്ലണ്ട് ടെസ്റ്റ് ടീമിനൊപ്പം ചേരുന്നത് വൈകും. ജൂണ്‍ രണ്ടിനാണ് ഇംഗ്ലണ്ടും ന്യൂസിലാന്‍ഡും തമ്മിലുള്ള ആദ്യ ടെസ്റ്റിനു ലോര്‍ഡ്‌സില്‍ തുടക്കമാവുന്നത്. ടൈറ്റന്‍സ് ഐപിഎല്‍ ഫൈനലിലെത്തിയാല്‍ കേസ്റ്റണിനു ഈ ടെസ്റ്റില്‍ ഇംഗ്ലീഷ് ടീമിന്റെ ഭാഗമാവാന്‍ സാധിക്കില്ല.

3

കഴിഞ്ഞ വര്‍ഷം റെഡ് ബോള്‍ ക്രിക്കറ്റില്‍ ഇംഗ്ലണ്ടിന്റെ ദയനീയ പ്രകടനത്തെ തുടര്‍ന്നായിരുന്നു മുഖ്യ കോച്ച് ക്രിസ് സില്‍വര്‍വുഡിനെ പുറത്താക്കിയത്. നാട്ടിലും വിദേശത്തും ഇംഗ്ലീഷ് ടീമിനു തുടര്‍ച്ചയായി തിരിച്ചടികള്‍ നേരിട്ടിരുന്നു. ഇന്ത്യക്കെതിരായ പരമ്പരയില്‍ ആദ്യ ടെസ്റ്റ് ജയിച്ച ശേഷം ഇംഗ്ലണ്ട് 1-3നു പരമ്പര കൈവിട്ടിരുന്നു.
നാട്ടില്‍ ന്യൂസിലാന്‍ഡിനോടു ടെസ്റ്റ് പരമ്പരയില്‍ തോറ്റ ഇംഗ്ലീഷ് ടീം ഡിസംബര്‍-ജനുവരി മാസങ്ങളിലായി നടന്ന ആഷസിലും തകര്‍ന്നടിഞ്ഞു. അഞ്ചു ടെസ്റ്റുകളുടെ പരമ്പര ഓസ്‌ട്രേലിയ 4-0നു സ്വന്തമാക്കുകയായിരുന്നു. തുടര്‍ന്ന് വെസ്റ്റ് ഇന്‍ഡീസുമായുള്ള ടെസ്റ്റ് പരമ്പരയില്‍ 1-0നും ഇംഗ്ലീഷ് ടീം പരാജയം സമ്മതിച്ചു. ഇന്ത്യയുമായി നാട്ടില്‍ നടന്ന അഞ്ചു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇംഗ്ലണ്ട് 1-2നു പിന്നിലാണ്. കൊവിഡ് കാരണം മാറ്റിവയ്ക്കപ്പെട്ട അവസാന ടെസ്റ്റ് ജൂലൈയില്‍ നടക്കാനിരിക്കുകയാണ്.

4

അതേസമയം, ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ ഈ സീസണിലെ പ്രകടനത്തിലേക്കു വരികയാണെങ്കില്‍ ഇതുവരെ കളിച്ച ഏഴു മല്‍സരങ്ങളില്‍ ഒന്നില്‍ മാത്രമേ അവര്‍ പരാജയപ്പെട്ടിട്ടുള്ളൂ. ഏറ്റവും കുറവ് മല്‍സരങ്ങളില്‍ തോറ്റതും റോയല്‍സ് തന്നെയാണ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേയായിരുന്നു ജിടിയുടെ ഒരേയൊരു തോല്‍വി.
ശേഷിച്ച ആറു മല്‍സരങ്ങളില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്, ഡല്‍ഹി ക്യാപ്പിറ്റല്‍സ്, പഞ്ചാബ് കിങ്‌സ്, രാജസ്ഥാന്‍ റോയല്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ്, കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് എന്നിവര്‍ക്കെതിരേയാണ് ടൈറ്റന്‍സ് വിജയമാഘോഷിച്ചത്.

Story first published: Wednesday, April 27, 2022, 18:19 [IST]
Other articles published on Apr 27, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+