For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: റബാഡയെ വിട്ടത് അബദ്ധമായോ? നോര്‍ക്കിയ കളിച്ചേക്കില്ല!- കുരുക്കിട്ട് സൗത്തഫ്രിക്ക

ഡിസി നിലനിര്‍ത്തിയ താരമായിരുന്നു അദ്ദേഹം

ഐപിഎല്ലിന്റെ പുതിയ സീസണ്‍ ആരംഭിക്കാന്‍ ആഴ്ചകള്‍ മാത്രം ശേഷിക്കെ ഡല്‍ഹി ക്യാപ്പിറ്റല്‍സ് ടീമിനു അപ്രതീക്ഷിത പ്രഹരമേറ്റിരിക്കുകയാണ്. പേസ് ബൗളിങിനു ചുക്കാന്‍ പിടിക്കേണ്ടിയിരുന്ന സൗത്താഫ്രിക്കന്‍ ഫാസ്റ്റ് ബൗളര്‍ ആന്റിച്ച് നോര്‍ക്കിയക്കു പുതിയ സീസണില്‍ കളിക്കാനായേക്കില്ലെന്നു സൂചന. റിഷഭ് പന്ത് നയിക്കുന്ന ഡല്‍ഹി ടീമിനെ സംബന്ധിച്ച് വലിയ ആഘാതം തന്നെയായിരിക്കും ഇത്.

ടൂര്‍ണമെന്റിലെ ഏറ്റവും വേഗതയേറി ബൗളര്‍മാരില്‍ ഒരാളായ നോര്‍ക്കിയ ഡിസി ബൗളിങിലെ തുറുപ്പുചീട്ടായിരുന്നു. അതുകൊണ്ടു തന്നെ അദ്ദേഹത്തിനു കളിക്കാനായില്ലെങ്കില്‍ അതു ഡിസിയെ സംബന്ധിച്ച് തീരാനഷ്ടമായിരിക്കും.

1

ഗുരുതരമായ പരിക്കേറ്റ ശേഷം മാസങ്ങളോളമായി വിശ്രമത്തിലാണ് ആന്റിച്ച് നോര്‍ക്കിയ. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനായി കളിച്ചുകൊണ്ട് ക്രിക്കറ്റിലേക്കു മടങ്ങിയെത്താനുള്ള ശ്രമത്തിലായിരുന്നു അദ്ദേഹം. ഫിറ്റ്‌നസ് വീണ്ടെടുത്തു കൊണ്ടിരിക്കുന്ന നോര്‍ക്കിയക്കു ക്രിക്കറേറ് സൗത്താഫ്രിക്കയുടെ മെഡിക്കല്‍ ടീം ക്ലിയറന്‍സ് നല്‍കിയെങ്കില്‍ മാത്രമേ ഐപിഎല്ലില്‍ പങ്കെടുക്കാന്‍ സാധിക്കുകയുള്ളൂ. പക്ഷെ മെഡില്‍ ടീം ഇതിനു തയ്യാറാവുന്നില്ലെന്നാണ് പുറത്തുവരുന്ന വിവരം. അങ്ങനെയെങ്കില്‍ ഐപിഎല്ലില്‍ കളിക്കുകയെന്ന താരത്തിന്റെ പ്രതീക്ഷകളും അസ്തമിക്കും.

2

മെഗാ ലേലത്തിനു മുമ്പ് തന്നെ ഡല്‍ഹി ക്യാപ്പിറ്റല്‍സ് നിലനിര്‍ത്തിയ നാലു താരങ്ങളിലൊരാളായിരുന്നു ആന്റിച്ച് നോര്‍ക്കിയ. സൗത്താഫ്രിക്കയുടെ തന്നെ മറ്റൊരു ഫാസ്റ്റ് ബൗളറായിട്ടുള്ള കാഗിസോ റബാഡയെ ഡിസി നിലനിര്‍ത്തുമെന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്. എന്നാല്‍ റബാഡയെ കൈവിട്ട ഡിസി പകരം നോര്‍ക്കിയയെ നിലനിര്‍ത്തുന്നതായി പ്രഖ്യാപിക്കുകയായിരുന്നു.

3

മെഗാ ലേലത്തിലെ കളിക്കാരുടെ പൂളിലുണ്ടായിരുന്ന റബാഡയെ പഞ്ചാബ് കിങ്‌സ് സ്വന്തമാക്കുകയായിരുന്നു. ഡിസി അദ്ദേഹത്തെ എന്തു വില കൊടുത്തും തിരികെ കൊണ്ടുവരുമെന്നായിരുന്നു കരുതപ്പെട്ടിരുന്നതെങ്കിലും അതുണ്ടായില്ല. ഇപ്പോള്‍ റബാഡയെ കൈവിട്ടത് അബദ്ധമായോ എന്ന ആശങ്കയിലാണ് ഡിസി. കാരണം പകരം ടീമില്‍ നിലനിര്‍ത്തിയ നോര്‍ക്കിയക്കു ഇനി സീസണില്‍ കളിക്കാനുമോയെന്ന കാര്യം പോലും സംശയത്തില്‍ നില്‍ക്കുകയാണ്.

4

കാഗിസോ റബാഡയെ കൈവിട്ട ഒഴിവിലേക്കു ലേലത്തില്‍ മറ്റൊരു സൗത്താഫ്രിക്കന്‍ ഫാസ്റ്റ് ബൗളര്‍ ലുംഗി എന്‍ഗിഡിയെ ഡല്‍ഹി ക്യാപ്പിറ്റല്‍സ് വാങ്ങിയിരുന്നു. പക്ഷെ അദ്ദേഹത്തിനു ഐപിഎല്ലിന്റെ തുടക്കത്തിലെ കുറച്ചു മല്‍സരങ്ങൡ കളിക്കാന്‍ സാധിക്കില്ല.
ബംഗ്ലാദേശുമായി ഈ മാസം 18 മുതല്‍ ഏപ്രില്‍ 12 വരെ നടക്കാനിരിക്കുന്ന മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയ്ക്കും രണ്ടു ടെസ്റ്റുകള്‍ക്കുമുള്ള സൗത്താഫ്രിക്കന്‍ സംഘത്തില്‍ എന്‍ഗിഡിയെ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. ഇതോടെ ഐപിഎല്ലിലെ ആദ്യത്തെ മൂന്നാഴ്ചയെങ്കിലും താരത്തിനു കളിക്കാനാവില്ലെന്നു ഉറപ്പായിരിക്കുകയാണ്.

5

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചതിനാല്‍ ക്വിന്റണ്‍ ഡികോക്കിനു ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനു വേണ്ടി കളിക്കാന്‍ കഴിയും. എന്നാല്‍ പഞ്ചാബ് കിങ്‌സിന്റെ കാഗിസോ റബാഡ, സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ മാര്‍ക്കോ യാന്‍സണ്‍, ലുംഗി എന്‍ഗിഡി എന്നിവര്‍ക്കൊന്നും ഐപിഎല്ലിലെ തുടക്കത്തിലെ കുറച്ചു മല്‍സരങ്ങള്‍ നഷ്ടമായേക്കും. കാരണം ഇവരെല്ലാം സൗത്താഫ്രിക്കന്‍ ടെസ്റ്റ് ടീമിന്റെ ഭാഗമാണ്.

ഐപിഎല്ലിലെ സൗത്താഫ്രിക്കന്‍ കളിക്കാര്‍

ഐപിഎല്ലിലെ സൗത്താഫ്രിക്കന്‍ കളിക്കാര്‍

കാഗിസോ റബാഡ (പഞ്ചാബ് കിങ്‌സ്), ഫഫ് ഡുപ്ലെസി (റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍), ക്വിന്റണ്‍ ഡികോക്ക് (ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്), ആന്റിച്ച് നോര്‍ക്കിയ (ഡല്‍ഹി ക്യാപ്പിറ്റല്‍സ്), മാര്‍ക്കോ യാന്‍സണ്‍ (സണ്‍റൈസേഴ്‌സ് ഹൈദരാബാദ്), ഡേവിഡ് മില്ലര്‍ (ഗുജറാത്ത് ടൈറ്റന്‍സ്), ഡെവാള്‍ഡ് ബ്രെവിസ് (മുംബൈ ഇന്ത്യന്‍സ്), എയ്ഡന്‍ മര്‍ക്രാം (സണ്‍റൈസേഴ്‌സ് ഹൈദരാബാദ്), റാസ്സി വാന്‍ഡര്‍ ഡ്യുസെന്‍ (രാജസ്ഥാന്‍ റോയല്‍സ്), ലുംഗി എന്‍ഗിഡി (ഡല്‍ഹി ക്യാപ്പിറ്റല്‍സ്), ഡ്വയ്ന്‍ പ്രെട്ടോറിയസ് (ചെന്നൈ സൂപ്പര്‍ കിങ്‌സ്).

Story first published: Tuesday, March 8, 2022, 23:28 [IST]
Other articles published on Mar 8, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+