
എന്നാല്‍ വരാനിരിക്കുന്ന സീസണില്‍ രാഹുല്‍ ടീമിന്റെ ഭാഗമല്ലാത്തതിനാല്‍ മായങ്ക് അഗര്‍വാളാണ് പഞ്ചാബിന്റെ നായകന്‍. ടീമിന്റെ ഇതുവരെയുള്ള പത്താമത്തെ ക്യാപ്റ്റന്‍ കൂടിയാണ് അദ്ദേഹം. വളരെ ശക്തമായ ടീമിനെയാണ് പഞ്ചാബ് ഇത്തവണ അണിനിരത്തുന്നത്. മെഗാലേലത്തില്‍ ചില മികച്ച കളിക്കാരെ കൊണ്ടുവരാന്‍ അവര്‍ക്കായിരുന്നു. വരാനിരിക്കുന്ന സീസണില്‍ പഞ്ചാബിന്റെ സാധ്യതകളെക്കുറിച്ച് പ്രവചനം നടത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഓപ്പണറും കമന്റേറ്ററുമായ ആകാശ് ചോപ്ര. സ്വന്തം യൂട്യൂബ് ചാനലിലാണ് അദ്ദേഹം ടീമിനെക്കുറിച്ച് വിശകലനം നടത്തിയിരിക്കുന്നത്.

പഞ്ചാബ് കിങ്‌സിനു വേണ്ടി സീസണില്‍ ഏറ്റവുമധികം റണ്‍സെടുക്കുക ശിഖര്‍ ധവാനായിരിക്കും. ചിലപ്പപ്പോള്‍ അദ്ദേഹം ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പും ഇതിലൂടെ സ്വന്തമാക്കിയേക്കും. പഞ്ചാബിനായി കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തുന്ന ബൗളര്‍ കാഗിസോ റബാഡയായിരിക്കും. പര്‍പ്പിള്‍ ക്യാപ്പും അദ്ദേഹം നേടിയാല്‍ അദ്ഭുതപ്പെടാനില്ല.

ഏറ്റവുമുയര്‍ന്ന സ്‌ട്രൈ്ക്ക് റേറ്റിലേക്കു വന്നാല്‍ മായങ്ക് അഗര്‍വാള്‍, ലിയാം ലിവിങ്സ്റ്റണ്‍, ഷാരൂഖ് ഖാന്‍ എന്നിവര്‍ തമ്മില്‍ വലിയ വ്യത്യാസം വരാനിടയില്ല. പക്ഷെ എനിക്കു തോന്നുന്നത് ലിവിങ്‌സ്റ്റണായിരിക്കും ഒന്നാമനെന്നാണ്. പഞ്ചബ് കിങ്‌സ് ടോപ്പ് ഫോറില്‍ ഫിനിഷ് ചെയ്ത് പ്ലേഓഫിലേക്കു യോഗ്യത നേടും. അതിനു ശേഷിയുള്ള ടീം അവര്‍ക്കുണ്ടെന്നും ആകാശ് ചോപ്ര നിരീക്ഷിച്ചു.

മെഗാ ലേലത്തില്‍ ഇത്തവണ പഴ്‌സില്‍ ഏറ്റവുമധികം പണമുണ്ടായിരുന്നത് പഞ്ചാബ് കിങ്‌സിനായിരുന്നു. കാരണം മായങ്ക് അഗര്‍വാള്‍, അര്‍ഷ്ദീപ് സിങ് എന്നിവരെ മാത്രമേ പഞ്ചാബ് നിലനിര്‍ത്തിയിരുന്നുള്ളൂ. അതുകൊണ്ടു തന്നെ ലേലത്തില്‍ ബാക്കിയുള്ള പണം വളരെ നന്നായി വിനിയോഗിക്കാനും അവര്‍ക്കു സാധിച്ചു.
ശിഖര്‍ ധവാന്‍, ജോണി ബെയര്‍സ്‌റ്റോ, കാഗിസോ റബാഡ, ഷാരൂഖ് ഖാന്‍, ലിയാം ലിവിങ്‌സ്റ്റണ്‍, രാഹുല്‍ ചാഹര്‍ തുടങ്ങിയ താരങ്ങളെ ടീമിലേക്കു കൊണ്ടു വരാന്‍ പഞ്ചാബിനായിരുന്നു.

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ ആദ്യ മല്‍സരത്തിനുള്ള പഞ്ചാബ് കിങ്‌സിന്റെ പ്ലെയിങ് ഇലവനെക്കുറിച്ചും ആകാശ് ചോപ്ര പ്രവചനം നടത്തിയിട്ടുണ്ട്. ശിഖര്‍ ധവാനും മായങ്ക് അഗര്‍വാളും ചേര്‍ന്നായിരിക്കും ഓപ്പണ്‍ ചെയ്യുക. ഏറ്റവും സ്ഥിരതയാര്‍ന്ന ഓപ്പണിണ് ജോടികള്‍ കൂടിയായിരിക്കും ഇവര്‍.
ജോണി ബെയര്‍സ്‌റ്റോ ആദ്യത്തെ കുറച്ച് മല്‍സരങ്ങള്‍ക്കുണ്ടാവില്ല. പകരം മുന്നാം നമ്പറില്‍ പ്രഭ്‌സിമ്രന്‍ സിങിനെ കളിപ്പിക്കാം. നാലാം നമ്പറില്‍ ലിയാം ലിവിങ്സ്റ്റുണും അഞ്ചാമനായി ഷാരൂഖ് ഖാനും ആറാം നമ്പറില്‍ ബെന്നി ഹോവലും കളിക്കുമെന്നു ആകാശ് ചോപ്ര വിലയിരുത്തി.

ബൗളിങിലേക്കു വന്നാല്‍ ഒഡെയ്ന്‍ സ്മിത്ത്, രാഹുല്‍ ചാഹര്‍, കാഗിസോ റബാഡ, സന്ദീപ് ശര്‍മ, അര്‍ഷ്ദീപ് സിങ് എന്നിവരായിരിക്കും കളിക്കുക. ബെയര്‍സ്‌റ്റോ തിരിച്ചെത്തുന്നതോടെ പഞ്ചബ് കൂടുതല്‍ മികച്ച ടീമായി മാറുമെന്നും ആകാശ് ചോപ്ര അഭിപ്രായപ്പെട്ടു.
ബെയര്‍സ്റ്റോ നിലവില്‍ ഇംഗ്ലണ്ട് ടീമിനോടൊപ്പം വെസ്റ്റ് ഇന്‍ഡീസ് പര്യചനത്തിലാണ്. ഈ മാസം 24നാണ് മൂന്നാം ടെസ്റ്റാരംഭിക്കുന്നത്. ഈ ടെസ്റ്റിനു ശേഷമായിരിക്കും അദ്ദേഹം ഐപിഎല്ലില്‍ പഞ്ചാബ് ടീമിനൊപ്പം ചേരുകയെന്നാണ് വിവരം.

വരാനിരിക്കുന്ന സീസണില്‍ ഏറ്റവുമധികം റണ്‍സെടുക്കുന്ന ടീമുകളിലൊന്നായിരിക്കും പഞ്ചാബ് കിങ്‌സെന്നു ആകാശ് ചോപ്ര അഭിപ്രായപ്പെട്ടു. പഞ്ചാബ് ടീമിന്റെ കരുത്ത് നോക്കിയാല്‍ ഒരുപാട് വമ്പനടിക്കാരായ താരങ്ങളെ ടീമില്‍ കാണാം. അതുകൊണ്ടു തന്നെ വളരെ അപകടകാരികളായ ടീമായിരിക്കും അവര്‍. ബെയര്‍സ്റ്റോ, ലിവിങ്‌സ്റ്റണ്‍, ഷാരൂഖ്, ഒഡെയ്ന്‍ സ്മിത്ത് എന്നിവര്‍ നന്നായി കളിച്ചാല്‍ തുടര്‍ച്ചയായി 190-200 റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ പഞ്ചാബിനാവുമെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു.


Click it and Unblock the Notifications