IPL 2022: 'ബട്‌ലറെ കുടുക്കാനുള്ള രാജ തന്ത്രം', ഗുജറാത്തിന് ഉപദേശവുമായി മഞ്ജരേക്കര്‍

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണ്‍ ഫൈനല്‍ പോരാട്ടം ആരംഭിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. കരുത്തരായ രാജസ്ഥാന്‍ റോയല്‍സും ഗുജറാത്ത് ടൈറ്റന്‍സുമാണ് ഫൈനലില്‍ നേര്‍ക്കുനേര്‍ എത്തുന്നത്. രണ്ട് ടീമും ഒന്നിനൊന്ന് കരുത്തരായതിനാല്‍ ആര് കപ്പിലേക്കെത്തുമെന്നത് കാത്തിരുന്ന് കാണണം. കലാശപ്പോരാട്ടത്തില്‍ ഗുജറാത്തിന് വലിയ വെല്ലുവിളി രാജസ്ഥാന്റെ ജോസ് ബട്‌ലറാണ്. മിന്നും ഫോമിലുള്ള ബട്‌ലര്‍ രണ്ടാം ക്വാളിഫയറില്‍ സെഞ്ച്വറി നേടിയാണ് ഫൈനലിലേക്കെത്തുന്നത്.
സീസണില്‍ 800ലധികം റണ്‍സ് നേടിക്കഴിഞ്ഞ ബട്‌ലറെ എങ്ങനെ കുടുക്കുമെന്നതാണ് ഗുജറാത്തിന്റെ മുന്നിലെ വലിയ വെല്ലുവിളി. ഇപ്പോഴിതാ ബട്‌ലറെ കുടുക്കാനുള്ള തന്ത്രം വെളിപ്പെടുത്തിയിരിക്കുകയാണ് സഞ്ജയ് മഞ്ജരേക്കര്‍. 'ജോസ് ബട്‌ലര്‍ക്കെതിരേ റാഷിദ് ഖാനെ ഗുജറാത്ത് കളത്തിലിറക്കുകയാണ് വേണ്ടത്. അവന്‍ സ്റ്റംപിന് ആക്രമിക്കുന്ന താരമാണ്.

ബട്‌ലര്‍ പലപ്പോഴും ഇതേ ലൈനിലിലുള്ള പന്തുകളില്‍ പുറത്തായിട്ടുണ്ട്. ഗുജറാത്ത് ടൈറ്റന്‍സിന് മുഹമ്മദ് ഷമിയുയെ സാന്നിധ്യം മുന്‍തൂക്കം നല്‍കുന്നു. ബട്‌ലര്‍ക്കെതിരേ ഷമിക്ക് നേരത്തെ മുന്‍തൂക്കം ലഭിച്ചിട്ടുണ്ട്. ടെസ്റ്റ് മത്സരത്തിന്റെ ലൈനും ലെങ്തും ബട്‌ലര്‍ക്കെതിരേ പ്രയോഗിക്കാം. സ്റ്റംപിന് പരമാവധി ആക്രമിച്ച് അവനെ വെല്ലുവിളിക്കുക. അവനായിട്ട് ഒരവസരം നല്‍കും'- സഞ്ജയ് പറഞ്ഞു.
അഹമ്മദാബാദിലെ പിച്ചില്‍ കളിച്ച് മികവ് തെളിയിച്ചതിനാല്‍ത്തന്നെ ബട്‌ലര്‍ക്ക് പെട്ടെന്ന് പിച്ചുമായി പൊരുത്തപ്പെടാനാവും. പിച്ചിലെ ബൗണ്‍സും സ്വിങ്ങുമെല്ലാം ഏറെക്കുറെ ബട്‌ലര്‍ക്ക് ധാരണയുണ്ടാവും. ബട്‌ലര്‍ പേസിനെയും സ്പിന്നിനെയും ഒരുപോലെ നേരിടുന്ന താരമാണ്. റാഷിദ് ഖാനെ ബട്‌ലര്‍ക്കെതിരേ പ്രയോഗിക്കുന്നത് വലിയ ഗുണം ചെയ്‌തേക്കില്ല. കാരണം അഹമ്മദാബാദിലേത് ഫ്‌ളാറ്റ് പിച്ചാണ്. അതുകൊണ്ട് തന്നെ സ്പിന്നര്‍മാര്‍ക്ക് കാര്യമായ ടേണ്‍ ലഭിക്കില്ല. ഇത് ബാറ്റ്‌സ്മാന് കാര്യങ്ങള്‍ എളുപ്പമാക്കും.

ബട്‌ലറെ കുരുക്കാന്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ നല്‍കി ഉപദേശം മറ്റൊന്നായിരുന്നു. പരമാവധി ഔട്ട്‌സ്വിങ്ങറുകള്‍ പ്രയോഗിക്കാനാണ് സച്ചിന്‍ ഉപദേശിച്ചത്. ആര്‍സിബിയുടെ മുഹമ്മദ് സിറാജ് ബട്‌ലര്‍ക്കെതിരേ പന്തെറിഞ്ഞപ്പോള്‍ സംഭവിച്ച പിഴവ് ചൂണ്ടിക്കാട്ടവെയാണ് സച്ചിന്‍ ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്. ബട്‌ലര്‍ ഔട്ട്‌സ്വിങ്ങറുകളില്‍ അത്ര മികച്ചവനല്ല. അതുകൊണ്ട് തന്നെ കൂടുതലും ഔട്ട്‌സ്വിങ്ങറുകള്‍ എറിഞ്ഞ് പ്രകോപിപ്പിക്കാനാണ് സച്ചിന്‍ ഉപദേശിച്ചത്.

സ്റ്റംപിന് പുറത്തെത്തുന്ന പന്തുകളെ വെറുതെ വിടുന്ന സ്വഭാവക്കാരനല്ല ബട്‌ലര്‍. അതുകൊണ്ട് തന്നെ മികച്ച ലൈനിലും ലെങ്തിലും എത്തുന്ന ഔട്ട്‌സ്വിങ്ങറുകളില്‍ ബട്‌ലര്‍ എഡ്ജാവാനുള്ള സാധ്യത കൂടുതലാണ്. ഇതിന് മുഹമ്മദ് ഷമിയുടെ ബൗളിങ്ങാണ് ഏറ്റവും മികച്ചത്. ഔട്ട്‌സ്വിങ്ങറുകളും ഇന്‍സ്വിങ്ങറും എറിയാന്‍ ഷമി മിടുക്കനാണ്. അഹമ്മദാബാദിലെ പിച്ചില്‍ ആദ്യം ലഭിക്കുന്ന സ്വിങ് പിന്തുണ പിന്നീട് പേസര്‍മാര്‍ക്ക് ലഭിക്കില്ല. അതുകൊണ്ട് തന്നെ ഷമി എറിയുന്ന ആദ്യത്തെ രണ്ട് ഓവറുകള്‍ വളരെ പ്രധാനപ്പെട്ടതാണ്.

രാജസ്ഥാന്റെ പ്രതീക്ഷകള്‍ ടോപ് ത്രീ ബാറ്റ്‌സ്മാന്‍മാരിലാണ്. ജോസ് ബട്‌ലറെ നേരത്തെ മടക്കാനായാല്‍ത്തന്നെ രാജസ്ഥാന്‍ തളര്‍ന്നേക്കും. യശ്വസി ജയ്‌സ്വാള്‍, സഞ്ജു സാംസണ്‍ എന്നിവരേയും പെട്ടെന്ന് മടക്കാനായാല്‍ ഗുജറാത്തിനത് വലിയ കരുത്താവും. പവര്‍പ്ലേ മുതലാക്കാന്‍ ആര്‍ക്കാവും സാധിക്കുകയെന്നത് മത്സരത്തില്‍ നിര്‍ണ്ണായകമാവും. എന്തായാലും തീപ്പൊരി പോരാട്ടം തന്നെ ഫൈനലില്‍ പ്രതീക്ഷിക്കാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications