Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: ബട്‌ലറെ എങ്ങനെ പുറത്താക്കാം? വഴി ഉപദേശിച്ച് പിയൂഷ് ചൗള

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ റണ്‍ മെഷീനും വെടിക്കെട്ട് ഓപ്പണറുമായ ജോസ് ബട്‌ലറെ പുറത്താക്കാന്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനു വഴി നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ സ്പിന്നറും ഇപ്പോള്‍ കമന്റേറ്ററുമായ പിയൂഷ് ചൗള. മല്‍സരത്തില്‍ കൊല്‍ക്കത്തയ്ക്കു ഏറ്റവുമധികം വെല്ലുവിളിയുയര്‍ത്തുന്ന താരം ബട്‌ലര്‍ തന്നെയായിരിക്കും. ഒമ്പതു മല്‍സരങ്ങളില്‍ നിന്നും 566 റണ്‍സ് വാരിക്കൂട്ടിയ അദ്ദേഹം നിലവിലെ ഓറഞ്ച് ക്യാപ്പിന്റെ അവകാശി കൂടിയാണ്. മൂന്നു സെഞ്ച്വറികളും മൂന്നു ഫിഫ്റ്റികളുമടക്കമാണിത്.

1

നേരത്തേ ആദ്യപാദത്തില്‍ റോയല്‍സും കെകെആറും കൊമ്പുകോര്‍ത്തപ്പോള്‍ ബട്‌ലര്‍ സെഞ്ച്വറിയുമായി ടീമിന്റെ ഹീറോയായി മാറിയിരുന്നു. അന്നു 61 ബോളില്‍ 103 റണ്‍സായിരുന്നു അദ്ദേഹം വാരിക്കൂട്ടിയത്. തുടര്‍ച്ചയായ അഞ്ചു കളികള്‍ തോറ്റതിനാല്‍ റോയല്‍സിനെതിരേ കൊല്‍ക്കത്തയ്ക്കു ജയിച്ചേ തീരൂ. നിലവില്‍ പോയിന്റ് പട്ടികയില്‍ എട്ടാംസ്ഥാനത്താണ് അവര്‍.

2

കെകെആറിനെ സംബന്ധിച്ച് വലിയ വെല്ലുവിളി തന്നെയായിരിക്കും ജോല് ബട്‌ലര്‍. ഈ ടൂര്‍ണമെന്റില്‍ അദ്ദേഹം ഇതുവരെ ബാറ്റ് ചെയ്തത് പരിഗണിക്കുമ്പോള്‍ കെകെആര്‍ അദ്ദേഹത്തെ ഭയക്കണം. ശനിയാഴ്ച മുംബൈ ഇന്ത്യന്‍സുമായുള്ള അവസാന മല്‍സരത്തില്‍ അല്‍പ്പം സമയമെടുത്താണ് ബട്‌ലര്‍ തന്റെ ഇന്നിങ്‌സ് പടുത്തുയര്‍ത്തിയത്. അതില്‍ അദ്ദേഹം അസ്വസ്ഥനായി കാണപ്പെട്ടതുമില്ല. 10- 15 ഓവര്‍ വരെ ക്രീസില്‍ തുടരാനായാല്‍ തന്റെ സ്‌ട്രൈക്ക് റേറ്റ് 160 നടുത്ത് വരെയെത്തുമെന്ന് ബട്‌ലര്‍ക്കു നന്നായി അറിയാമായിരുന്നു. മാത്രമല്ല അദ്ദേഹം ടീമിനായി നിര്‍ണായക റണ്‍സ് നേടുകയും ചെയ്യും.

3

ബാറ്റ് ചെയ്യാന്‍ ക്രീസിലെത്തിയാല്‍ ആദ്യത്തെ 12-15 ബോളുകള്‍ തന്റെ സമയമെടുത്താണ് ജോസ് ബട്‌ലര്‍ കളിക്കാറുള്ളത്. ഈ സമയത്ത് അദ്ദേഹം വമ്പന്‍ ഷോട്ടുകള്‍ക്കൊന്നും മുതിരാറില്ല. കാരണം ഒരു ബാറ്റര്‍ എത്ര മികച്ച ഫോമിലാണെങ്കിലും ചുരുങ്ങിയത് 10 ബോളുകളെങ്കിലും അയാള്‍ക്കു ക്രീസില്‍ നിലയുറപ്പിക്കാന്‍ ആവശ്യമാണ്. ഇതു വളരെ നിര്‍ണായകവുമാണ്. ഈ 10 ബോളിനുള്ളില്‍ ബട്‌ലറെ എങ്ങനെ പുറത്താക്കാമെന്നതിനു തയ്യാറായിട്ടാവണം കൊല്‍ക്കത്ത ഈ മല്‍സരത്തില്‍ ഇറങ്ങേണ്ടതെന്നും പിയൂഷ് ചൗള നിര്‍ദേശിച്ചു.

4

ഈ സീസണില്‍ ആദ്യത്തെ 15 ബോളുകള്‍ക്കം വെറും രണ്ടു തവണ മാത്രമേ ജോസ് ബട്‌ലര്‍ പുറത്തായിട്ടുള്ളൂ. മറ്റു മല്‍സരങ്ങളിലെല്ലാം പവര്‍പ്ലേയില്‍ എതിര്‍ ടീമിന്റെ ന്യൂ ബോള്‍ ആക്രമണത്തെ ക്ഷമയോടെ നേരിട്ട ശേഷം പിന്നീട് ടോപ്പ് ഗിയറിലേക്കു മാറുകയെന്ന ശൈലിയാണ് സ്വീകരിച്ചിട്ടുള്ളത്.
മുംബൈ ഇന്ത്യന്‍സുമായുള്ള അവസാന കളിയില്‍ പതിവിലും കൂടുതല്‍ സംയമനം പാലിച്ചായിരുന്നു ബട്‌ലര്‍ ബാറ്റ് ചെയ്തത്. 67 റണ്‍സെടുത്ത അദ്ദേഹം ഇതിനായി 52 ബോളുകള്‍ നേരിട്ടിരുന്നു.

5

ജോസ് ബട്‌ലറും കെകെആറിന്റെ ഓപ്പണിങ് ബൗളര്‍ ഉമേഷ് യാദവും തമ്മിലുള്ള പോരാട്ടം വളരെ ആവേശകരമായിരിക്കുമെന്നു പിയൂഷ് ചൗള ചൂണ്ടിക്കാട്ടി. ബൗള്‍ സ്വിങ് ചെയ്യിക്കുന്ന, വേഗതയോടെ നല്ല ഏരിയകളില്‍ ബൗള്‍ ചെയ്യുന്നയാളാണ് അദ്ദേഹം. ഉമേഷിന്റെ ആത്മവിശ്വാസവും വളരെ ഉയര്‍ന്നതാണ്. കൂടാതെ മല്‍സരം നടക്കുന്ന വാംഖഡെയിലെ പിച്ചും ന്യൂബോൡ പേസര്‍മാരെ സഹായിക്കുന്നതാണ്. അതുകൊണ്ടു തന്നെ ബട്‌ലര്‍- ഉമേഷ് പോരാട്ടം വളരെ മികച്ചതായിരിക്കും.

6

സാധാരണത്തേതു പോലെ ന്യൂബോൡല്‍ 2-3 ഓവറുകള്‍ ഉമേഷിനു ലഭിക്കുകയാണെങ്കില്‍ ബട്‌ലറുടെ ദൗര്‍ബല്യമായ ഇന്‍കമിങ് ഡെലിവെറിക്ക് അദ്ദേഹം തയ്യാറടുക്കണമെന്നായിരിക്കും കെകെആര്‍ ആഗ്രഹിക്കുകയെന്നും പിയൂഷ് ചൗള വിലയിരുത്തി.ഐപിഎല്ലില്‍ ഇതുവരെ ബട്‌ലറും ഉമേഷും മൂന്നു തവണയാണ് നേര്‍ക്കുനേര്‍ വന്നിട്ടുള്ളത്. ഇവയില്‍ നിന്നും 160.71 സ്‌ട്രൈക്ക് റേറ്റോടെ 45 റണ്‍സ് റോയല്‍സ് ഓപ്പണര്‍ നേടിയിട്ടുണ്ട്.

Story first published: Monday, May 2, 2022, 14:36 [IST]
Other articles published on May 2, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+