Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: ലേലത്തിലെ മുഴുവന്‍ തുകയും താരത്തിനോ? പിന്‍മാറിയാല്‍ എത്ര കിട്ടും?- ശമ്പളത്തെക്കുറിച്ചറിയാം

രണ്ടു ദിവസം നീണ്ട ആവേശകരമായ ഐപിഎല്ലിന്റെ മെഗാ താരലേലം അവസാനിച്ചു കഴിഞ്ഞു. ഇനി പുതിയ സീസണിനു വേണ്ടിയുള്ള കാത്തിരിപ്പാണ് ക്രിക്കറ്റ് പ്രേമികള്‍ക്ക്. ഓരോ ഫ്രാഞ്ചൈസിയും വരാനിരിക്കുന്ന സീസണില്‍ എങ്ങനെയായിരിക്കും ഇറങ്ങാന്‍ പോവുകയെന്നു ഏറെക്കുറെ വ്യക്തമായിരിക്കുകയാണ്. മെഗാലേലത്തില്‍ കോടികളാണ് പത്തു ഫ്രാഞ്ചൈസികളും കൂടി കളിക്കാര്‍ക്കായി വാരിയെറിഞ്ഞത്.

ഇത്തവണ പത്തു താരങ്ങള്‍ക്കു 10 കോടിയിലേറെ തുക ലഭിക്കുകയും ചെയ്തു. ലേലത്തിലെ ഏറ്റവും വില കൂടിയ താരമായി മാറിയത് ഇന്ത്യന്‍ യുവ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷനായിരുന്നു. 15.25 കോടിയാണ് മുംബൈ ഇന്ത്യന്‍സ് താരത്തിനായി ചെലവഴിച്ചത്. 14 കോടി ലഭിച്ച ഇന്ത്യന്‍ പേസര്‍ ദീപക് ചാഹര്‍ രണ്ടാമത്തെ വിലയേറിയ താരമാവുകയും ചെയ്തു. ഐപിഎല്‍ കളിക്കാരുടെ ശമ്പള ഘടനയെക്കുറിച്ച് എല്ലാമറിയാം.

1

ലേലത്തില്‍ ഒര താരത്തിനു ലഭിക്കുന്ന തുക തന്നെയായിരിക്കും ഒരു സീസണില്‍ അയാളുടെ ശമ്പളം. ഈ തുകയ്ക്കു മറ്റു അവകാശികളൊന്നുമുണ്ടാവില്ല. ലേലത്തില്‍ ലഭിക്കുന്ന പണം മുഴുവന്‍ കളിക്കാരനു തന്നെയായിരിക്കും ലഭിക്കുക.
ലേലത്തില്‍ ലഭിക്കുന്ന പണം ഒരു സീസണിലേക്കുള്ള താരത്തിന്റെ ശമ്പളമായിരിക്കും. അതായത് ഒരു താരത്തിനു ലേലത്തിനു 10 കോടിയാണ് ലഭിക്കുന്നതെങ്കില്‍ അതു ആ സീസണിലേക്കു മാത്രമുള്ള തുകയാണ്. മൂന്നു വര്‍ഷത്തേക്കാണ് ഫ്രാഞ്ചൈസിയുമായി താരത്തിനു കരാറെങ്കില്‍ 30 കോടിയായിരിക്കും ലഭിക്കുക.

2

2008ല്‍ ഐപിഎല്‍ ആരംഭിച്ചപ്പോള്‍ ബിഡ് തുകയും ശമ്പളവും യുഎസ് ഡോളറിലായിരുന്നു. അന്നു ഒരു അമേരിക്കന്‍ ഡോളറിനു 40 രൂപയായിരുന്നു വിനിമയ നിരക്ക്. 2012ല്‍ ഈ സംവിധാനം ഇന്ത്യന്‍ രൂപയിലേക്കു മാറ്റുകയായിരുന്നു.
ഒരു കളിക്കാരനെ വാങ്ങുകയാണെങ്കില്‍ മൂന്നു വര്‍ഷമാണ് കരാറില്‍ പറയുക. അതിനു ശേഷം അടുത്ത സീസണിലേക്കു നിലനിര്‍ത്തുകയാണ് ചെയ്യുന്നത്. കരാര്‍ നീട്ടുമ്പോള്‍ മുമ്പ് നല്‍കിയ അതേ ശമ്പളത്തിനു തന്നെയാണ് അടുത്ത സീസണിലും നിലനിര്‍ത്തുന്നത്.

3

ഒരു കളിക്കാരന്‍ ഫ്രാഞ്ചൈസിക്കായി സീസണ്‍ മുഴുവന്‍ കളിക്കുകയാണെങ്കില്‍ അയാള്‍ക്കു മുഴവുവന്‍ ശമ്പളവും ലഭിക്കും. സീസണില്‍ എത്ര മല്‍സരത്തില്‍ ഈ താരം കളിച്ചുവെന്നത് പരിഗണിക്കില്ല. സീസണ്‍ മുഴുവന്‍ ടീമിന്റെ ഭാഗമായിരുന്നാല്‍ മാത്രം അയാള്‍ക്കു ശമ്പളത്തിനു അര്‍ഹതയുണ്ട്.
ഒരു താരം പരിക്കുകാരണം സീസണിനു മുമ്പ് പിന്‍മാറുകയാണെങ്കില്‍ അയാള്‍ക്കു ഫ്രാഞ്ചൈസി ശമ്പളം നല്‍കേണ്ടതില്ല. എന്നാല്‍ സീസണിലെ ചില മല്‍സരങ്ങളാണ് താരത്തിനു നഷ്ടമാവുന്നതെങ്കില്‍ പകുതി ശമ്പളമായിരിക്കും ലഭിക്കുക.

4

കരാര്‍ കാലാവധി അവസാനിക്കുന്നതിനു മുമ്പ് ഒരു താരം ഫ്രാഞ്ചൈസി വിടാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഇക്കാര്യം ടീമിനെ അറിയിക്കണം. കരാര്‍ തീരുന്നതിനു മുമ്പ് ഒരു കളിക്കാരനെ ഫ്രാഞ്ചൈസി ഒഴിവാക്കുകയാണെങ്കില്‍ അയാള്‍ക്കു മുഴുവന്‍ ശമ്പളവും ടീം നല്‍കേണ്ടതുണ്ട്.
ടൂര്‍ണമെന്റിനിടെ ഒരു താരത്തിനു പരിക്കേല്‍ക്കുകയാണെങ്കില്‍ ചികില്‍സാ ചെലവ് ഫ്രാഞ്ചൈസി തന്നെ വഹിക്കണം.

5

എല്ലാ ഫ്രാഞ്ചൈസികളും താരങ്ങളുടെ ശമ്പളം ഒരുമിച്ച് നല്‍കില്ല. സ്‌പോണ്‍സര്‍ഷിപ്പ് പണമുള്‍പ്പെടെയുള്ളവ ലഭിക്കുന്നതിനെ ആശ്രയിച്ചായിരിക്കും കളിക്കാര്‍ക്കു ശമ്പളം നല്‍കുന്നത്. ചില ഫ്രാഞ്ചൈസികള്‍ താരങ്ങളുടെ ശമ്പളം മുഴുവനായി തന്നെ തുടക്കത്തില്‍ നല്‍കും. ടൂര്‍ണമെന്റിനു മുമ്പുള്ള ആദ്യത്തെ ടീം ക്യാംപില്‍ വച്ച് തന്നെ പണക്കൊഴുപ്പുള്ള ഫ്രാഞ്ചൈസികള്‍ താരങ്ങള്‍ ശമ്പളത്തിന്റെ ചെക്ക് നല്‍കും.
എന്നാല്‍ മറ്റു ചില ഫ്രാഞ്ചൈസികള്‍ പകുതി തുക ടൂര്‍ണമെന്റിനു മുമ്പും ബാക്കിയുള്ളത് ടൂര്‍ണമെന്റിനിടെയുമായിരിക്കും കൈമാറുന്നത്. എന്നാല്‍ ചില ഫ്രാഞ്ചൈസികളാവട്ടെ 15-65-20 എന്ന രീതിയിലായിരിക്കും ശമ്പളം നല്‍കുക. ടൂര്‍ണമെന്റ് തുടങ്ങുന്നതിന് ഒരാഴ്ച മുമ്പ് ശമ്പളത്തിന്റെ 15 ശതമാനം നല്‍കും. ടൂര്‍ണമെന്റിനിടെ 65 ശതമനാവും ബാക്കിയുള്ളത് ടൂര്‍ണമെന്റ് കഴിഞ്ഞ് ഒരു നിശ്ചിത സമയത്തിനുള്ളിലും നല്‍കും.

Story first published: Tuesday, February 15, 2022, 19:36 [IST]
Other articles published on Feb 15, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+