Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: ആരെയും തിരികെ വാങ്ങില്ല? പുതിയ ലുക്കില്‍ മുംബൈ ഇന്ത്യന്‍സ്! സാധ്യതാ ടീം

ഐപിഎല്ലില്‍ ഏറ്റവുമധികം ചാംപ്യന്‍മാരായി റെക്കോര്‍ഡിട്ട മുംബൈ ഇന്ത്യന്‍സ് ഏറ്റവും കൂടുതല്‍ ആരാധകരുള്ള ഫ്രാഞ്ചൈസികളൊന്ന് കൂടിയാണ്. അഞ്ചു തവണയാണ് രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയില്‍ മുംബൈ കപ്പില്‍ മുത്തമിട്ടത്. കഴിഞ്ഞ സീസണില്‍ പ്ലേഓഫ് കൈയെത്തുംദൂരത്തു നഷ്ടമായെങ്കിലും തൊട്ടുമുമ്പത്തെ രണ്ടു സീസണുകളിലും ജേതാക്കളാവാന്‍ മുംബൈയ്ക്കായിരുന്നു.

IPL Auction: Probable List Of Players MI Might Target | Oneindia Malayalam

മെഗാ ലേലത്തിനു മുന്നോടിയായി നാലു താരങ്ങളെയാണ് മുംബൈ നിലനിര്‍ത്തിയിരിക്കുന്നത്. ക്യാപ്റ്റന്‍ രോഹിത്തിനെക്കൂടാതെ സൂര്യകുമാര്‍ യാദവ്, ജസ്പ്രീത് ബുംറ, കരെണ്‍ പൊള്ളാര്‍ഡ് എന്നിവയാണ് മുംബൈയുടെ കൂടാരത്തില്‍ തന്നെയുള്ളത്. ഹാര്‍ദിക് പാണ്ഡ്യ, ഇഷാന്‍ കിഷന്‍, ക്വിന്റണ്‍ ഡികോക്ക്, ട്രെന്റ് ബോള്‍ട്ട്, രാഹുല്‍ ചാഹര്‍ എന്നിവരെയെല്ലാം മുംബൈയ്ക്കു കൈവിടേണ്ടിവന്നു. വരാനിരിക്കുന്ന ലേലത്തില്‍ മധ്യനിര, ബൗളിങ് എന്നിവയിലായിരിക്കും മുംബൈ പ്രധാനമായും ശ്രദ്ധിക്കുക.

1

ഓപ്പണിങില്‍ രോഹിത് ശര്‍മ ടീമിലുള്ളതിനാല്‍ അദ്ദേഹത്തിന്റെ പങ്കാളിയായി മുംബൈയ്ക്കു ലേലത്തില്‍ വാങ്ങേണ്ടതുണ്ട്. മുന്‍ താരം ഡികോക്ക്, ദേവ്ദത്ത് പടിക്കല്‍, ശിഖര്‍ ധവാന്‍, ഫഫ് ഡുപ്ലെസി, രാഹുല്‍ ത്രിപാഠി എന്നിവരെ ലേലത്തില്‍ മുംബൈയ്ക്കു ഈ റോളിലേക്കു പരിഗണിക്കാവുന്നതാണ്. ഇതില്‍ ഡികോക്ക് നേരത്തേ തന്നെ മുംബൈയില്‍ കളിച്ച് പരിചയമുള്ളവരാണെങ്കില്‍ മറ്റു നാലു പേര്‍ വിവിധ ഫ്രാഞ്ചൈസികള്‍ക്കായി തിളങ്ങിയവരാണ്.

2

മൂന്നാംനമ്പറില്‍ സൂര്യകുമാര്‍ യാദവ് തന്നെ മുംബൈയ്ക്കായി പുതിയ സീസണിലും ബാറ്റ് ചെയ്യാനെത്തും. നാലാം നമ്പറിലേക്കു സ്റ്റീവ് സ്മിത്ത്, നിതീഷ് റാണ, എയ്ഡന്‍ മര്‍ക്രാം, ലിയാം ലിവിങ്സ്റ്റണ്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, കെഎസ് ഭരത്, റോബിന്‍ ഉത്തപ്പ, ഷാരൂഖ് ഖാന്‍ എന്നീ താരങ്ങളില്‍ ഒരാളെ മുംബൈയ്ക്കു കൊണ്ടു വരാന്‍ ശ്രമിക്കാവുന്നതാണ്. ഇവര്‍ റാണയൊഴികെ മറ്റാരും തന്നെ മുംബൈയ്ക്കായി നേരത്തേ കളിച്ചിട്ടില്ലാത്തവരാണ്. റാണയെക്കൂടാതെ മര്‍ക്കാമിനെയും നാലാം നമ്പറിലേക്കു കൊണ്ടു വരാം. രണ്ടു പേരും തങ്ങളുടെ മുന്‍ ഫ്രാഞ്ചൈസിയില്‍ ഈ പൊസിഷനില്‍ കളിച്ചിട്ടുള്ളവരാണ്. വിക്കറ്റ് കീപ്പര്‍ ഭരതിനെ വാങ്ങിയാല്‍ മുംബൈയ്ക്കു അദ്ദേഹത്തെ വിക്കറ്റ് കീപ്പിങും ഏല്‍പ്പിക്കാം.

3

മുംബൈ സാധാരണയായി ഓള്‍റൗണ്ടര്‍മാര്‍ക്കമാണ് മധ്യനിരയില്‍ കൂടുതല്‍ പരിഗണന നല്‍കാറുള്ളത്. നേരത്തേ ക്രുനാല്‍ പാണ്ഡ്യക്കായിരുന്നു ഈ റോള്‍. ക്രുനാലിനു പകരം ജാസണ്‍ ഹോള്‍ഡര്‍, മിച്ചെല്‍ മാര്‍ഷ്, ശര്‍ദ്ദുല്‍ ടാക്കൂര്‍, ദീപക് ചാഹര്‍, ഫാബിയന്‍ അലെന്‍, ടിം ഡേവിഡ്, ദീപക് ഹൂഡ, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരില്‍ നിന്നും ഒരാള്‍ക്കു വേണ്ടി ശ്രമിക്കാവുന്നതാണ്.

4

സ്പിന്‍ ബൗളിങിലേക്കു വരികയാണെങ്കില്‍ മുന്‍ സ്പിന്നര്‍ രാഹുല്‍ ചാഹറിനെ മുംബൈ തിരികെ കൊണ്ടു വരാനുള്ള സാധ്യത തള്ളാന്‍ കഴിയില്ല. യുസ്വേന്ദ്ര ചാഹലാണ് മുംബൈയ്ക്കു നോട്ടമിടാവുന്ന മറ്റൊരാള്‍. ആര്‍ അശ്വിന്‍ മാര്‍ക്വി താരമായി ലേലത്തിലുണ്ടെങ്കിലും യുവതാരങ്ങള്‍ക്കു മുന്‍തൂക്കം നല്‍കുന്ന പോളിസിയാണ് മുംബൈയുടേത്. അതുകൊണ്ടു തന്നെ അദ്ദേഹത്തെ വാങ്ങാന്‍ സാധ്യതയില്ല. കുല്‍ദീപ് യാദവ്, ആദം സാംപ, കെ ഗൗതം, ശ്രേയസ് ഗോപാല്‍, ഷഹബാസ് നദീം എന്നിവരാണ് ലേലത്തില്‍ മുംബൈ പരിഗണിനിക്കാനിടയുള്ള മറ്റു സ്പിന്നര്‍മാര്‍.

5

നേരത്തേ ശക്തമായ പേസ് ബൗളിങ് ആക്രമണമുള്ള ടീമുകളിലൊന്നായിരുന്നു മുംബൈ. പുതിയ സീസണിലും ഇതു മാറാനിടയില്ല. ബുംറയ്‌ക്കൊപ്പം പേസാക്രമണത്തിനു ചുക്കാന്‍ പിടിക്കാന്‍ മിടുക്കരായ ഫാസ്റ്റ് ബൗളര്‍മാരെ മുംബൈയ്ക്കു വാങ്ങിയേ തീരൂ. ചേതന്‍ സക്കാരിയ, മുന്‍ താരം ട്രെന്റ് ബോള്‍ട്ട്, കാഗിസോ റബാഡ, ലുംഗി എന്‍ഗിഡി, ജോഷ് ഹേസല്‍വുഡ്, ടി നടരാജന്‍, ആവേശ് ഖാന്‍, മുഹമ്മദ് ഷമി എന്നിവരില്‍ നിന്നാവും മുംബൈ തിരഞ്ഞെടുത്തേക്കുക. റബാഡ, ആവേശ് എന്നിവര്‍ക്കു മുംബൈ പ്രഥമ പരിഗണന നല്‍കാനാണ് സാധ്യത.

മുംബൈയുടെ സാധ്യതാ ഇലവന്‍

മുംബൈയുടെ സാധ്യതാ ഇലവന്‍

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ദേവ്ദത്ത് പടിക്കല്‍, സൂര്യകുമാര്‍ യാദവ്, ലിയാം ലിവിങ്സ്റ്റണ്‍, കരെണ്‍ പൊള്ളാര്‍ഡ്, ശര്‍ദ്ദുല്‍ ടാക്കൂര്‍, മിച്ചെല്‍ മാര്‍ഷ്, കാഗിസോ റബാഡ, ജസ്പ്രീത് ബുംറ, കെ ഗൗതം, യുസ്വേന്ദ്ര ചാഹല്‍.

Story first published: Wednesday, February 2, 2022, 19:14 [IST]
Other articles published on Feb 2, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+