Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL: രോഹിത് മുംബൈ ക്യാപ്റ്റനായതെങ്ങനെ? വെളിപ്പെടുത്തി പൊള്ളോക്ക്

ഐപിഎല്‍ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍മാരുടെ നിരയിലാണ് മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മയുടെ സ്ഥാനം. ടൂര്‍ണമെന്റില്‍ അഞ്ചു തവണ കിരീടമേറ്റുവാങ്ങാന്‍ ഭാഗ്യമുണ്ടായ ഒരേയൊരു ക്യാപ്റ്റനാണ് ഹിറ്റ്മാന്‍. മുംബൈയിലെത്തുന്നതിനു മുമ്പ് ഒരു സീസണില്‍ താരമെന്ന നിലയില്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സിനൊപ്പവും അദ്ദേഹം കപ്പില്‍ മുത്തമിട്ടിരുന്നു.

1

2011ലായിരുന്നു രോഹിത് മുംബൈ ടീമിന്റെ ഭാഗമായത്. 2013 സീസണിന്റെ മധ്യത്തില്‍ വച്ച് ടീമിന്റെ മോശം പ്രകടനം കാരണം റിക്കി പോണ്ടിങ് ക്യാപ്റ്റന്‍സിയൊഴിഞ്ഞപ്പോള്‍ രോഹിത് ചുമതലയേറ്റെടുക്കുകയും ചെയ്തു. പിന്നീട് മുംബൈയ്ക്കു തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. രോഹിത്തില്‍ ക്യാപ്റ്റന്‍സി കഴിവുണ്ടെന്നു എങ്ങനെയാണ് തിരിച്ചറിഞ്ഞതെന്നു വ്യക്തമാക്കിയിരിക്കുകയാണ് സൗത്താഫ്രിക്കയുടെ മുന്‍ ഇതിഹാസം ഷോണ്‍ പൊള്ളോക്ക്.

2

2011ല്‍ മുംബൈ ഇന്ത്യന്‍സിലേക്കു വന്നപ്പോള്‍ തന്നെ ഭാവി ക്യാപ്റ്റനാവാന്‍ കഴിവുള്ള താരമാണ് രോഹിത് ശര്‍മയെന്നു ഞങ്ങള്‍ തിരിച്ചറിഞ്ഞിരുന്നു. അദ്ദേഹം രണ്ടു വര്‍ഷം മുംബൈ ടീമിന്റെ സെലക്ഷന്‍ പാനലിലുണ്ടായിരുന്നു. ഞാനും ഈ പാനലിന്റെ ഭാഗമായിരുന്നു. 2011, 12 വര്‍ഷങ്ങളില്‍ തന്റെ പ്രായത്തേക്കാള്‍ കവിഞ്ഞ പക്വതയായിരുന്നു രോഹിത് പ്രദര്‍ശിപ്പിച്ചത്. പക്ഷെ ഇത്ര നേരത്തേ അദ്ദേഹത്തിനു ക്യാപ്റ്റന്‍സി ഏറ്റെടുക്കാന്‍ കഴിയുമോ, അങ്ങനെയൊരു ആഗ്രഹമുണ്ടോയെന്നതു മാത്രമായിരുന്നു അന്നു ഞങ്ങളുടെ മുന്നിലുണ്ടായിരുന്ന വലിയ ചോദ്യമെന്നും ഷോണ്‍ പൊള്ളോക്ക് പറയുന്നു.

3

പക്ഷെ മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റന്‍സിയേറ്റെടുത്ത ശേഷം രോഹിത് ശര്‍മ അഞ്ചു ട്രോഫികള്‍ ടീമിനു നേടിത്തന്നു കഴിഞ്ഞു. കരുത്തില്‍ നിന്നും കരുത്തിലേക്കാണ് അദ്ദേഹം പോയ്‌ക്കൊണ്ടിരുന്നത്, കൂടാതെ രോഹിത്തിന്റെ പ്രകടനവും വളരെ മികച്ചതായിരുന്നു. ചെന്നൈ സൂപ്പര്‍ കിങ്‌സിനു എംഎസ് ധോണിയെന്നതു പോലെ മുംബൈ ഇന്ത്യന്‍സിനു വളരെ ക്യാപ്റ്റനായി അദ്ദേഹം മാറിയെന്നും ഷോണ്‍ പൊള്ളോക്ക് നിരീക്ഷിച്ചു.

4

നേതൃത്വത്തിന്റെ വീക്ഷണകോണില്‍ നിന്നും നോക്കിയാല്‍ രോഹിത് ശര്‍മ മുംബൈ ഇന്ത്യന്‍സ് ടീമില്‍ വളരെ പെട്ടെന്നു തന്നെ സ്വന്തമായ ഒരു ശൈലി സൃഷ്ടിച്ചെടുത്തു. ടീമില്‍ അതു വളരെ വേഗം നടപ്പാക്കാനും അതില്‍ ഉറച്ചുനില്‍ക്കാനും സാധിച്ചു. രോഹിത് ക്യാപ്റ്റന്‍സിയേറ്റെടുക്കുന്ന സമയത്തു റിക്കി പോണ്ടിങ് മുംബൈ ടീമിനായി കളിച്ചിരുന്നു. ഇത ക്യാപ്റ്റന്‍സിയില്‍ രോഹിത്തിനെ അല്‍പ്പം സഹായിക്കുകയും ചെയ്തിരിക്കാം. നായകന്റെ റോള്‍ അസാമാന്യമായി തന്നെയാണ് രോഹിത് ചെയ്തതെന്നും പൊള്ളോക്ക് കൂട്ടിച്ചേര്‍ത്തു.

5

പല രീതിയിലും വളരെ ശാന്തപ്രകൃതമുള്ള വ്യക്തിയായാണ് രോഹിത് ശര്‍മ കാണപ്പെട്ടത്. പശ്ചാത്തലത്തില്‍ വളരെ കൂളായിട്ടുള്ള ഒരു വ്യക്തിയായിരുന്നു അദ്ദേഹം. രോഹിത് അന്നു കുറച്ച് ക്രിക്കറ്റ് ചര്‍ച്ചകളൊക്കെ നടത്താറുണ്ടായിരുന്നു. ക്രിക്കറ്റിനെക്കുറിച്ച് നല്ല അവബോധം അദ്ദേഹത്തിനുണ്ടായിരുന്നുവെന്നു ഇതിലൂടെ ഞങ്ങള്‍ക്കു ബോധ്യമാവുകയും ചെയ്തു. ഇതിലൂടെ രോഹിത് ബഹുമാനവും നേടിയെടുത്തിരുന്നു.

6

2007ലെ ടി20 ലോകകപ്പില്‍ രോഹിത് ഇന്ത്യക്കു വേണ്ടി കളിച്ചിരുന്നു. ടീമിനൊപ്പം കിരീടവും നേടി. അന്നു അദ്ദേഹത്തിനു 19-20വയസ്സില്‍ കൂടുതലുണ്ടാവാന്‍ സാധ്യതയില്ല. എല്ലാവര്‍ക്കും രോഹിത്തിനോടു ബഹുമാനമായിരുന്നു. ക്രിക്കറ്ററെന്ന നിലയില്‍ മാത്രമല്ല ചിന്തിക്കുന്നയാളെന്ന നിലയിലും വലിയ മതിപ്പായിരുന്നു എല്ലാവര്‍ക്കുമുണ്ടായിരുന്നതെന്നും പൊള്ളോക്ക് വിശദമാക്കി.

Story first published: Saturday, May 14, 2022, 17:24 [IST]
Other articles published on May 14, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+