
ഈ സീസണിലെ ഐപിഎല്ലിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ പന്തെറിഞ്ഞത് ഉമ്രാനായിരുന്നു. 157 കിമിയായിരുന്നു ഇതിന്റെ വേഗത. രാജസ്ഥാന്‍ റോയല്‍സും ഗുജറാത്ത് ടൈറ്റന്‍സും തമ്മിലുള്ള പൈനല്‍ വരെ റെക്കോര്‍ഡ് അദ്ദേഹത്തിന്റെ പേരിലായിരുന്നു. എന്നാല്‍ ഫൈനലില്‍ 157.3 കിമി വേഗതയില്‍ ബൗള്‍ ചെയ്ത് ജിടിയുടെ ലോക്കി ഫെര്‍ഗൂസന്‍ റെക്കോര്‍ഡ് തന്റെ പേരിലേക്കു മാറ്റിയിരുന്നു.

ഈ സീസണില്‍ ഹൈദരാബാദ് കളിച്ച മുഴുവന്‍ മല്‍സരങ്ങളിലും വേഗമേറിയ ബോള്‍ ചെയ്തത് ഉമ്രാനായിരുന്നു. തുടര്‍ന്ന് ഈ കളികളിലെല്ലാം ഫാസ്റ്റസ്റ്റ് ഡെലിവെറി ഓഫ് ദി മാച്ച് പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തിയിരുന്നു. അവാര്‍ഡുകളിലൂടെ മാത്രം ഉമ്രാന്‍ സ്വന്തമാക്കിയ വരുമാനം എത്രയാണെന്നറിയാം.

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനു വേണ്ടി 14 മല്‍സരങ്ങളിലാണ് ഉമ്രാന്‍ മാലിക്ക് ബൗള്‍ ചെയ്തത്. ഇവയില്‍ നിന്നും സമ്മാനത്തുകയായി മാത്രം 29 ലക്ഷം രൂപ ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ക്കു ലഭിക്കുകയും ചെയ്തു.
ഹൈദരാബാദിന്റെ 14 മല്‍സരങ്ങളിലും ഫാസ്റ്റസ്റ്റ് ഡെലിവെറി ഓഫ് ദി മാച്ച് പുരസ്‌കാരം ഉമ്രാനായിരുന്നു. എല്ലാ കളിയിലും 150ന് മുകളില്‍ ബൗള്‍ ചെയ്താണ് അദ്ദേഹം പുരസ്‌കാരത്തിനു അവകാശിയായത്. ഓരോ മല്‍സരത്തിലും സ്വന്തം റെക്കോര്‍ഡ് തന്നെ 22 കാരന്‍ തിരുത്തുന്നതാണ് കണ്ടത്. ഒടുവില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സുമായുള്ള പോരാട്ടത്തില്‍ 157 കിമി വേഗതയില്‍ ബൗള്‍ ചെയ്ത് റെക്കോര്‍ഡുമിട്ടു.

ഫാസ്റ്റസ്റ്റ് ഡെലിവെറി ഓഫ് ദി മാച്ച് അവാര്‍ഡുകള്‍ മാത്രല്ല ഈ സീസണില്‍ രണ്ടു തവണ മിന്നുന്ന പ്രകടനത്തിലൂടെ പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡും ഉമ്രാന്‍ മാലിക്ക് സ്വന്തമാക്കിയിട്ടുണ്ട്. പഞ്ചാബ് കിങ്‌സ്, ഗുജറാത്ത് ടൈറ്റന്‍സ് എന്നിവര്‍ക്കെതിരേയാണ് അദ്ദേഹം പ്ലെയര്‍ ഓഫ് ദി മാച്ചായത്.
പഞ്ചാബുമായുള്ള പോരാട്ടത്തില്‍ നാലോവറില്‍ 28 റണ്‍സ് വിട്ടുകൊടുത്ത് ഉമ്രാന്‍ നാലു വിക്കറ്റുകള്‍ കൊയ്തിരുന്നു. പക്ഷെ പഞ്ചാബിനെതിരേയായിരുന്നു പേസറുടെ കരിയര്‍ ബെസ്റ്റ് പെര്‍ഫോമന്‍സ് കണ്ടത്. 25 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഞ്ചു വിക്കറ്റുകള്‍ ഉമ്രാന്‍ കൊയ്തിരുന്നു. മാന്‍ ഓഫ് ദി മാച്ചായ രണ്ടു മല്‍സരങ്ങളില്‍ നിന്നും ഓരോ ലക്ഷം രൂപ വീതമാണ് സമ്മാനത്തുകയായി അദ്ദേഹത്തിനു ലഭിച്ചത്.

ഇവ കൂടാതെ രണ്ടു മല്‍സരങ്ങളില്‍ ഗെയിം ചേഞ്ചര്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും ഉമ്രാന്‍ മാലിക്ക് കൈക്കലാക്കിയിട്ടുണ്ട്. നേരത്തേ പരാമര്‍ശിച്ച ഗുജറാത്ത് ടൈറ്റന്‍സ്, പഞ്ചാബ് കിങ്‌സ് എന്നിവരുമായുള്ള മല്‍സരങ്ങളിലാണ് അദ്ദേഹത്തിനു ഗെയിം ചേഞ്ചര്‍ പുരസ്‌കാരം ലഭിച്ചത്. ഇതിലൂടെയും രണ്ടു ലക്ഷം രൂപ സമ്മാനത്തുകയായി ഉമ്രാന്‍ ഏറ്റുവാങ്ങി.
ഈ സീസണിലെ ഐപിഎല്ലിലെ എമേര്‍ജിങ് പ്ലെയറായി തിരഞ്ഞെടുക്കപ്പെട്ടതും ഉമ്രാനാണ്. ഫൈനലിനു ശേഷമായിരുന്നു വിജയിയെ പ്രഖ്യാപിച്ചത്. 10 ലക്ഷം രൂപയാണ് സമ്മാനത്തുക. ഇങ്ങനെയാണ് സമ്മാനത്തുകയില്‍ നിന്നു മാത്രം 29 ലക്ഷം രൂപ ഉമ്രാന്‍ കരസ്ഥമാക്കിയത്.


Click it and Unblock the Notifications











