Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: പ്ലേഓഫിലെത്താന്‍ എത്ര പോയിന്റ് വേണം? ഇതാ കണക്കുകള്‍

ഐപിഎല്ലിന്റെ 15ാം സീസണില്‍ 36 മല്‍സരങ്ങള്‍ പൂര്‍ത്തിയായിരിക്കുകയാണ്. ആവേശകരമായ ഒരുപാട് മല്‍സരങ്ങള്‍ക്കു സീസണ്‍ ഇതിനകം സാക്ഷിയായിക്കഴിഞ്ഞു. ചില ഏകപക്ഷീയ മല്‍സരങ്ങളും ഇത്തവണയുണ്ടായിരുന്നു. 14 മല്‍സരങ്ങളാണ് ഓരോ ടീമിനും ഇത്തവണയുള്ളത്. പകുതി മല്‍സരങ്ങള്‍ പത്തു ഫ്രാഞ്ചൈസികളും തികച്ചു കഴിഞ്ഞു. ചിലരാവട്ടെ എട്ടു മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.

1

പ്ലേഓഫിലെത്താന്‍ സാധ്യതയുള്ള ടീമുകളെക്കുറിച്ച് ഇതിനകം ക്രിക്കറ്റ് പ്രേമികള്‍ ചര്‍ച്ച തുടങ്ങിക്കഴിഞ്ഞു. നിലവില്‍ ഒരു ടീമും പ്ലേഓഫില്‍ സ്ഥാനമുറപ്പാക്കിയിട്ടില്ല. എങ്കിലും ചില ടീമുകള്‍ പ്ലേഓഫിനു അരികിലെത്തി നില്‍ക്കുകയാണ്. കളിച്ച ഏഴു മല്‍സരങ്ങളിലും തോറ്റ മുംബൈ ഇന്ത്യന്‍സ് ഇതിനകം പ്ലേഓഫ് കാണാതെ പുറത്തായിക്കഴിഞ്ഞു. ബാക്കിയുള്ള ഏഴു കളികളും ജയിച്ചാലും മുംബൈ ഇനി പ്ലേഓഫിലെത്താനിടയില്ല. പ്ലേഓഫിലേക്കു ടിക്കറ്റെുക്കാന്‍ ഒരു ടീമിനു എത്ര പോയിന്റ് വേണ്ടി വരുമെന്നു പരിശോധിക്കാം.

2

ഈ സീസണിലെ ഐപിഎല്ലില്‍ മുന്‍ സീസണുകളെ അപേക്ഷിച്ച് രണ്ടു ടീമുതള്‍ കൂടുതല്‍ ആയതിനാല്‍ തന്നെ പ്ലേഓഫിലേക്കുള്ള മല്‍സരവും കടുപ്പമാണ്. കഴിഞ്ഞ സീസണുകളുമായി താരതമ്യം ചെയ്യുമ്പോള്‍ പ്ലേഓഫിലെത്താന്‍ ഒരു ടീമിനു നേടേണ്ട പോയിന്റിന്റെ കാര്യത്തിലും ഇത്തവണ മാറ്റം വന്നിട്ടുണ്ട്.
18 പോയിന്റാണ് ഈ സീസണിലെ പ്ലേഓഫിലെത്താന്‍ ഒരു ടീമിനെ സംബന്ധിച്ച് സുരക്ഷിതമായ നമ്പറെന്നു പറയാം. നേരത്തേ 2011ല്‍ മാത്രമേ ഐപിഎല്ലില്‍ 10 ടീമുകളുണ്ടായിട്ടുള്ളൂ. അന്നു നാലാംസ്ഥാനത്തു ഫിനിഷ് ചെയ്ത് പ്ലേഓഫില്‍ കടന്ന ടീമിനു ലഭിച്ചത് 16 പോയിന്റായിരുന്നു. ഇതിനര്‍ഥം ഇത്തവണ എട്ടു മല്‍സരങ്ങളെങ്കിലും ജയിച്ചാല്‍ മാത്രമേ ഒരു ടീം പ്ലേഓഫില്‍ കടക്കുകയുള്ളൂ.

3

അഞ്ചു തവണ ചാംപ്യന്‍മാരായിട്ടുള്ള മുംബൈ ഇന്ത്യന്‍സിനു ഇനി ഏഴു മല്‍സരങ്ങളാണ് സീസണില്‍ ബാക്കിയുള്ളത്. ഇവയിലെല്ലാം വലിയ മാര്‍ജിനില്‍ ജയിക്കുന്നതിനൊപ്പം മറ്റു മല്‍സര ഫലങ്ങള്‍ കൂടി പരിഗണിച്ചായിരിക്കും മുംബൈയുടെ വളരെ നേരിയ സാധ്യത. നിലവിലെ സാഹചര്യവും കണക്കുകളും പരിഗണിക്കുമ്പോള്‍ രോഹിത് ശര്‍മയും സംഘവും പ്ലേഓഫിലെത്താനുള്ള സാധ്യത ഒരു ശതമാനത്തിലും താഴെ മാത്രമാണ്.
നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സാണ് പ്ലേഓഫ് സാധ്യത തുലാസിലുള്ള മറ്റൊരു ടീം. കളിച്ച ഏഴു മല്‍സരങ്ങളില്‍ രണ്ടെണ്ണത്തില്‍ മാത്രമേ അവര്‍ ജയിച്ചിട്ടുള്ളൂ. അതുകൊണ്ടു തന്നെ ബാക്കിയുള്ള ഏഴു മല്‍സരങ്ങളില്‍ ആറെണ്ണത്തിലും ജയിച്ചാല്‍ അവര്‍ക്കു പ്ലേഓഫില്‍ കടക്കാം.

4

2011ല്‍ 10 ടീമുകളുണ്ടായിരുന്ന സീസണില്‍ പോയിന്റ് പട്ടികയില്‍ നാലാംസ്ഥാനത്തു ഫിനിഷ് ചെയ്ത ഫ്രാഞ്ചൈസിക്കു 16 പോയിന്റായിരുന്നു ഉണ്ടായിരുന്നതെങ്കില്‍ എട്ടു ടീമുകളുള്ളപ്പോള്‍ സ്ഥിതി വ്യത്യസ്തമാണ്. എട്ടു ടീമുകളുണ്ടായിരുന്ന മുന്‍ സീസണുകളില്‍ 12 മുതല്‍ 14 പോയിന്റ് വരെ ലഭിച്ച ടീം പോലും പ്ലേഓഫില്‍ കടന്നിട്ടുണ്ട്. പക്ഷെ ഇത്തവണ അതുണ്ടാവില്ല. കാരണം ഗുജറാത്ത് ടൈറ്റന്‍സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് എന്നീ രണ്ടു പുതിയ ടീമുകള്‍ ഇത്തവണയുണ്ട്. ഈ രണ്ടു ഫ്രാഞ്ചൈസികളും തകര്‍പ്പന്‍ പ്രകടനവുമാണ് നടത്തുന്നത്.

5

ഈ സീസണിലെ നിലവിലുള്ള പോയിന്റ് പട്ടിക പരിശോധിച്ചാല്‍ ഹാര്‍ദിക് പാണ്ഡ്യ നയിക്കുന്ന ഗുജറാത്ത് ടൈറ്റന്‍സാണ് പ്ലേഓഫിലേക്കു അടുത്തുകൊണ്ടിരിക്കുന്നത്. ഏഴു മല്‍സരങ്ങളില്‍ ആറിലും ജയിച്ച അവര്‍ 12 പോയിന്റോടെ ലീഗില്‍ തലപ്പത്താണ്. ബാക്കിയുളള ഏഴു മല്‍സരങ്ങളില്‍ മൂന്നെണ്ണമെങ്കിലും ജയിച്ചാല്‍ അവര്‍ ഉറപ്പായും പ്ലേഓഫിലുണ്ടാവും.

6

10 പോയിന്റ് വീതം നേടി മൂന്നു ടീമുകള്‍ ഒപ്പത്തിനൊപ്പം നില്‍ക്കുകയാണ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, രാജസ്ഥാന്‍ റോയല്‍സ്, റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ എന്നിവരാണിത്. എട്ടു പോയിന്റുമായി ഇവര്‍ക്കു പിന്നിലുള്ള ലഖ്‌നൗവിനും പ്ലേഓഫ് പ്രതീക്ഷയുണ്ട്. പക്ഷെ ബാക്കിയുള്ള ടീമുകള്‍ക്കു ഇനിയുള്ളതെല്ലാം ജീവന്‍മരണ പോരാട്ടങ്ങളാണ്. രണ്ടോ, മൂന്നോ കളികള്‍ തോറ്റാല്‍ അവരുടെ പ്ലേഓഫ് പ്രതീക്ഷകള്‍ക്കു മങ്ങലേല്‍ക്കും.

Story first published: Sunday, April 24, 2022, 0:33 [IST]
Other articles published on Apr 24, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+