Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: ഈഗോയോ, ഡിസിയുടെ ജയമോ പ്രധാനം? റിഷഭിനു രൂക്ഷ വിമര്‍ശനം

ഐപിഎല്ലില്‍ നിര്‍ണായക വിജയവുമായി ഡല്‍ഹി ക്യാപ്പിറ്റല്‍സ് പ്ലേഓഫ് സാധ്യത നിലനിര്‍ത്തിയെങ്കിലും ക്യാപ്റ്റന്‍ റിഷഭ് പന്തിനു മുന്‍ താരങ്ങളുടെ വിമര്‍ശനം. പഞ്ചാബ് കിങ്‌സുമായുള്ള കഴിഞ്ഞ മല്‍സരത്തിലെ നിരുത്തരവാദപരമായ ബാറ്റിങിന്റെ പേരിലാണ് റിഷഭിനു പഴി കേള്‍ക്കുന്നത്. മുന്‍ ഫാസ്റ്റ് ബൗളര്‍ ആര്‍പി സിങ്, സ്പിന്നര്‍ പ്രഗ്യാന്‍ ഓജ എന്നിവരാണ് ഡിസി നായകനെതിരേ രംഗത്തു വന്നത്.

1

മല്‍സരത്തില്‍ നിര്‍ണായക ഘട്ടത്തിലായിരുന്നു റിഷഭ് ബാറ്റ് ചെയ്യാന്‍ ക്രീസിലെത്തിയത്. മൂന്നു ബോളില്‍ ഒരു സിക്‌സടക്കം ഏഴു റണ്‍സെടുത്ത് അദ്ദേഹം പുറത്താവുകയായിരുന്നു. തുടര്‍ച്ചയായ രണ്ടാം സിക്‌സറിനായി ശ്രമിച്ച റിഷഭിനെ വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മ സ്റ്റംപ് ചെയ്തു പുറത്താക്കുകയായിരുന്നു.

2

റിഷഭ് പന്ത് ഒരു അംഗീകൃത ബാറ്ററാണ്. ഇന്ത്യയുടെ ഭാവി ക്യാപ്റ്റന്‍ സ്ഥാനത്തേക്കും പരിഗണിക്കപ്പെടുന്ന താരമാണ്. ദീര്‍ഘകാലം ഇന്ത്യയുടെ മാച്ച് വിന്നറാവാന്‍ കഴിയുന്ന താരം കൂടിയാണ് റിഷഭ്. ആരാണ് മാച്ച് വിന്നര്‍? നാലു ബോളുകളില്‍ നാലു സിക്‌സറടിക്കുന്നയാളല്ല മാച്ച് വിന്നര്‍.

3

ഇന്നിങ്‌സ് പടുത്തുയര്‍ത്താന്‍ സാധിക്കുന്നയാളാണ് മാച്ച് വിന്നര്‍. അതോടൊപ്പം ഉത്തരവാദിത്വവും ഏറ്റെടുക്കണം. പഞ്ചാബുമായുള്ള മല്‍സരത്തില്‍ ഒരു സുവര്‍ണാവസരമാണ് റിഷഭ് പാഴാക്കിയത്. റിഷഭിനെ പുറത്താക്കാന്‍ വേണ്ടി മാത്രമാണ് ആ ഓവറില്‍ ലിയാം ലിവിങ്‌സ്റ്റണി നെ പഞ്ചാബ് കൊണ്ടുവന്നത്. റിഷഭ് ആറു ബോളിലും സിക്‌സറടിച്ചാല്‍പ്പോലും പഞ്ചാബ് അതു കാര്യമായി എടുക്കില്ലായിരുന്നുവെന്നും പ്രഗ്യാന്‍ ഓജ വ്യക്തമാക്കി.

4

11ാമത്തെ ഓവറിലെ അവസാനത്തെ ബോളില്‍ ലളിത് യാദവ് പുറത്തായ ശേഷമായിരുന്നു റിഷഭ് പന്ത് ക്രീസിലേക്കു വന്നത്. തൊട്ടടുത്ത ഓവറില്‍ ലിയാം ലിവിങ്‌സ്റ്റണായിരുന്നു ബൗള്‍ ചെയ്തത്. ആദ്യ ബോളില്‍ റിഷഭ് സിംഗിളെടുത്തു. അഞ്ചാമത്തെ ബോളിലാണ് അദ്ദേഹത്തിനു അടുത്തതായി സ്‌ട്രൈക്ക് ലഭിച്ചത്. ക്രീസിനു പുറത്തേക്കിറങ്ങിയ റിഷഭ് തന്റെ ട്രേഡ് മാര്‍ക്കായ ഒറ്റക്കൈയന്‍ ഷോട്ടിലൂടെ ബോള്‍ സിക്‌സറിലേക്കു പറത്തി.

5

ഇതോടെ അടുത്ത ലിവിങ്‌സ്റ്റണിനു റിഷഭിന്റെ ഉദ്ദേശം വ്യക്തമായി. അടുത്ത ബോള്‍ ഡെലിവെര്‍ ചെയ്യുന്നതിനു മുമ്പ് അല്‍പ്പം നിന്ന ശേഷം ബൗള്‍ ചെയ്യുകയായിരുന്നു. ഒരു വൈഡ് ബോളായിരുന്നു ലിവിങ്‌സ്റ്റണ്‍ പരീക്ഷിച്ചത്. പക്ഷെ വളരെ നേരത്തേ തന്നെ ക്രീസിനു പുറത്തേക്കു ചാടിയിറങ്ങിയ റിഷഭിന്റെ കണക്കുകൂട്ടല്‍ പാളി. വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മ അനായാസം സ്റ്റംപ് ചെയ്യുകയും ചെയ്തു.

6

ആര്‍പി സിങ് കടുത്ത ഭാഷയിലാണ് റിഷഭ് പന്തിന്റെ ബാറ്റിങിനെ വിമര്‍ശിച്ചത്. മല്‍സരം വിജയിക്കുന്നതിനേക്കാള്‍ പ്രധാനമാണോ നിങ്ങളുടെ ഈഗോയെന്നു അദ്ദേഹം റിഷഭിനോടു ചോദിച്ചു. കളിയുടെ താളം പഞ്ചാബ് കിങ്‌സിന്റെ ദിശയിലേക്കു മാറിയിരുന്നു. നിങ്ങള്‍ക്കു ലളിത് യാദവിനെ കുറ്റപ്പെടുത്താന്‍ കഴിയില്ല. അവന്‍ ഒരു യുവതാരമാണ്. പക്ഷെ റിഷഭ് കൂടുതല്‍ ഉത്തരവാദിത്വം ഏറ്റെടുക്കണമായിരുന്നു. ലിവിങ്സ്റ്റണ്ട യഥാര്‍ഥത്തില്‍ ഒരു കെണിയൊരുക്കുക.ിരുന്നു. റിഷഭ് അതില്‍ വീഴുകയും ചെയ്തു. ലിവിങ്സ്റ്റണ്‍ ഒരു അംഗീകൃത ബൗളറല്ല. റിഷഭിന്റെ ദേഷ്യത്തോടാണ് അദ്ദേഹം കളിച്ചത്. ഒരു ഈഗോ പോരാച്ചത്തിനു ലിവിങ്‌സ്റ്റണ്‍ നിര്‍ബന്ധിക്കുകയായിരുന്നുവെന്നും ആര്‍പി സിങ് നിരീക്ഷിച്ചു.

7

ക്യാപ്റ്റനെന്ന നിലയില്‍ റിഷഭ് പന്ത് കൂടുതല്‍ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടതായിരുന്നു. ബാറ്ററും ബൗളറും തമ്മിലുള്ള ഇത്തരം പോരാട്ടങ്ങള്‍ കാണികള്‍ക്ക് ഇഷ്ടമാണ്. പക്ഷെ ഈ കാരണം കൊണ്ട് തിരിച്ചടിയുണ്ടായത് ഡിസിക്കാണ്. ഓവറില്‍ റിഷഭ് ഒരു സിക്‌സര്‍ നേടിക്കഴിഞ്ഞിരുന്നു. അതുകൊണ്ടു തന്നെ അടുത്ത ഷോട്ടിന്റെ ആവശ്യം തന്നെയില്ലായിരുന്നു. ഈ സീസണിലെ ഐപിഎല്ലില്‍ മാച്ച് വിന്നിങ് ഇന്നിങ്‌സുകളൊന്നും റിഷഭ് കളിച്ചിട്ടില്ല. അതുകൊണ്ടു തന്നെ പഞ്ചാബിനെതിരേ അദ്ദേഹത്തിനു നല്ലൊരു അവസരമായിരുന്നു ലഭിച്ചത്. വളരെ നിര്‍ണായകായ മല്‍സരമായിരുന്നു ഇത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ക്യാപ്റ്റനില്‍ നിന്നും വളരൈയേറെ പ്രതീക്ഷകളുണ്ടാവുമെന്നും ആര്‍പി സിങ് കൂട്ടിച്ചേര്‍ത്തു.

Story first published: Tuesday, May 17, 2022, 13:47 [IST]
Other articles published on May 17, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+