IPL 2022: ക്യാപ്റ്റന്‍ 'ഹിറ്റാണ്', രോഹിത് ശര്‍മയുടെ ഇതുവരെയുള്ള എല്ലാ റെക്കോഡുകളുമിതാ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിലൂടെ ഗംഭീര തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ് മുംബൈ ഇന്ത്യന്‍സ്. 2021 സീസണില്‍ പ്ലേ ഓഫിലെത്താന്‍ സാധിക്കാതിരുന്ന മുംബൈ ഇത്തവണ കരുത്തുറ്റ താരനിരയുമായാണെത്തുന്നത്. അഞ്ച് കിരീടങ്ങള്‍ മുംബൈ അലമാരയിലെത്തിച്ചത് രോഹിത് ശര്‍മയെന്ന നായകന് കീഴിലാണ്. 2013ല്‍ മുംബൈ ഇന്ത്യന്‍സിന്റെ നായകനായ ശേഷം രോഹിത് ശര്‍മ തൊട്ടതെല്ലാം പൊന്നാക്കി. നിലവില്‍ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ നായകനാണ് രോഹിത്.
ഐപിഎല്ലില്‍ രോഹിത് ശര്‍മയുടെ റെക്കോഡുകള്‍ മറ്റാരേക്കാളും കേമമാണ്. എംഎസ് ധോണിയെ വരെ പല തവണ കടത്തിവെട്ടാന്‍ രോഹിത്തിന് സാധിച്ചിട്ടുണ്ട്. 15ാം സീസണ്‍ ആരംഭിക്കാനിരിക്കെ രോഹിത് ശര്‍മയുടെ ഐപിഎല്ലിലെ പ്രധാന റെക്കോഡുകളും കണക്കുകളും പരിശോധിക്കാം. ഐപിഎല്ലില്‍ കൂടുതല്‍ കിരീടം നേടുന്ന നായകനെന്ന റെക്കോഡിനുടമ രോഹിത് ശര്‍മയാണ്. അഞ്ച് കിരീടങ്ങളാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്.

ടി20യില്‍ ഇതുവരെ 153 മത്സരങ്ങളിലാണ് അദ്ദേഹം നായകനായത്. ഇതില്‍ 96 മത്സരം ജയിപ്പിച്ചപ്പോള്‍ 57 മത്സരം തോറ്റു. വിജയ ശരാശരി 62.75 ആണ്. ടി20 ഫോര്‍മാറ്റിലെ വിജയ ശരാശരികള്‍ പരിഗണിച്ചാല്‍ ഷുഹൈബ് മാലിക്ക് മാത്രമാണ് രോഹിത്തിന് മുന്നിലുള്ളത്. 133 മത്സരത്തില്‍ നിന്ന് 85 ജയമാണ് മാലിക് നേടിയെടുത്തത്. 46 മത്സരം തോറ്റു. 63.91 ആണ് മാലിക്കിന്റെ വിജയ ശരാശരി.
മുംബൈ ഇന്ത്യന്‍സിനെ 129 മത്സരങ്ങളിലാണ് രോഹിത് നയിച്ചത്. 75 മത്സരങ്ങളില്‍ വിജയം നേടിയെടുത്തപ്പോള്‍ 50 മത്സരം തോറ്റു. നാല് മത്സരം സമനിലയായി. 58.11 ആണ് വിജയ ശരാശരി. 2013ലാണ് രോഹിത് മുംബൈയുടെ നായകസ്ഥാനത്തേക്കെത്തിയത്. ഒമ്പത് വര്‍ഷത്തിനിടെ അഞ്ച് തവണ മുംബൈയെ കിരീടത്തിലെത്തിക്കാന്‍ രോഹിത്തിന് സാധിച്ചിട്ടുണ്ട്.

കൂടുതല്‍ മത്സരങ്ങള്‍ നയിച്ച നായകന്‍ എംഎസ് ധോണിയാണ്. 200 മത്സരങ്ങളില്‍ കൂടുതല്‍ ഐപിഎല്ലില്‍ ക്യാപ്റ്റനായ ഏക താരമാണ് ധോണി. 121 ജയവും 82 തോല്‍വിയുമാണ് ധോണി സിഎസ്‌കെയ്‌ക്കൊപ്പം നേടിയത്. വിരാട് കോലി മൂന്നാം സ്ഥാനത്താണ്. ആര്‍സിബിക്കൊപ്പം 140 മത്സരങ്ങളില്‍ നിന്ന് 64 ജയവും 69 തോല്‍വിയുമാണ് കോലി നേടിക്കൊടുത്തത്. മൂന്ന് സമനിലയും വഴങ്ങിയപ്പോള്‍ നാല് മത്സരത്തിന് ഫലമുണ്ടായില്ലയ. നാലാം സ്ഥാനത്തുള്ള ഗൗതം ഗംഭീര്‍ 129 മത്സരങ്ങള്‍ കെകെആറിനെ നയിച്ചപ്പോള്‍ 71 ജയവും 57 തോല്‍വിയും ഒരു സമനിലയുമാണ് നേടിയത്. രണ്ട് തവണ കിരീടം നേടിക്കൊടുക്കാനുമായി.

213 മത്സരങ്ങളാണ് രോഹിത് ശര്‍മ ഐപിഎല്ലില്‍ ഇതുവരെ കളിച്ചത്. 31.17 ശരാശരിയില്‍ 5611 റണ്‍സും അദ്ദേഹത്തിന്റെ പേരിലുണ്ട്. ഒരു സെഞ്ച്വറിയും 40 അര്‍ധ സെഞ്ച്വറിയുമാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. 491 ബൗണ്ടറിയും 227 സിക്‌സും രോഹിത് ഐപിഎല്ലില്‍ നേടിയിട്ടുണ്ട്. 2019, 2020 സീസണുകളില്‍ മുംബൈയെ കിരീടം ചൂടിച്ച രോഹിത് 2021 സീസണില്‍ ഹാട്രിക് കിരീടം പ്രതീക്ഷിച്ചാണ് ഇറങ്ങിയതെങ്കിലും സിഎസ്‌കെയാണ് കിരീടം ഉയര്‍ത്തിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications