Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: ഇവന്‍ ഇന്ത്യയുടെ വഖാര്‍ യൂനിസ്! മാലിക്കിനെ വാഴ്ത്തി ഇര്‍ഫാന്‍

ഐപിഎല്ലിന്റെ 15ാം സീസണില്‍ ഉജ്ജ്വല പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പേസര്‍ ഉമ്രാന്‍ മാലിക്കിനെ മുന്‍ താരം ഇര്‍ഫാന്‍ പഠാന്‍. പാകിസ്താന്റെ മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ വഖാര്‍ യൂനിസിനോടാണ് മാലിക്കിനെ അദ്ദേഹം താരതമ്യം ചെയ്തത്. 150 കിമിക്കു മുകളില്‍ ബൗള്‍ ചെയ്യാനുള്ള മിടുക്കാണ് ജമ്മു കാശ്മീരില്‍ നിന്നുള്ള യുവതാരത്തെ നോട്ടപ്പുള്ളിയാക്കി മാറ്റിയത്.

1

കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ എസ്ആര്‍എച്ചിനായി തീപ്പൊരി ബൗളിങ് കാഴ്ചവച്ചതോടെയാണ് മാലിക്ക് ശ്രദ്ധിക്കപ്പെടുന്നത്. ഇതോടെ താരത്തെ ഹൈദരാബാദ് ടീമില്‍ നിലനിര്‍ത്തുകയായിരുന്നു. ഈ സീസണില്‍ ഓറഞ്ച് ആര്‍മിയുടെ പ്രതീക്ഷ കാക്കുന്ന പ്രകടനമാണ് മാലിക്ക് കാഴ്ചവയ്ക്കുന്നത്. ഇത്തവണത്തെ വേഗമേറിയ അഞ്ചു ബോളുകളും അദ്ദേഹത്തിന്റെ പേരിലാണ്. ഇതോടെ ഇന്ത്യന്‍ ടീമില്‍ താരത്തെ ഉള്‍പ്പെടുത്തണമെന്നു പല കോണുകളില്‍ നിന്നും ആവശ്യം ശക്തമാവുകയും ചെയ്തിരിക്കുകയാണ്.

2

ഐപിഎല്ലിലെത്തുന്നതിനു മുമ്പ് തന്നെ ഉമ്രാന്‍ മാലിക്കിന്റെ കഴിവ് തിരിച്ചറിഞ്ഞ വ്യക്തികളിലൊരാളാണ് ഇര്‍ഫാന്‍ പഠാന്‍. നേരത്തേ ജമ്മു കാശ്മീര്‍ ടീമിന്റെ പരിശീലക സംഘത്തിലുണ്ടായിരുന്നപ്പോഴായിരുന്നു ഇത്. ജമ്മു കാശ്മീര്‍ ടീമിനു വേണ്ടി കളിക്കുകയും ഉപദേശകനായി പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നപ്പോഴാണ് ഞാന്‍ ആദ്യമായി ഉമ്രാന്‍ മാലിക്ക് ബൗള്‍ ചെയ്യുന്നത് കണ്ടത്. അവന്റെ ബൗളിങ് കണ്ടപ്പോള്‍ ഇതിഹാസമായിട്ടുള്ള വഖാര്‍ യൂനിസിനെയാണ് ഓര്‍മ വന്നതെന്നും സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ ഇര്‍ഫാന്‍ പഠാന്‍ പറഞ്ഞു.

3

ഇന്ത്യക്കു ലഭിച്ച എക്കാലത്തെയും വേഗമേറിയ ഫാസ്റ്റ് ബൗളറാണ് ഉമ്രാന്‍ മാലിക്ക്. തുടര്‍ച്ചയായി 150 കിമി വേഗതയില്‍ ബൗള്‍ ചെയ്യാന്‍ അവനു സാധിക്കുന്നുണ്ട്. ഓരോ ദിവസം കഴിയുന്തോറും അവ കൂടുതല്‍ മെച്ചപ്പെട്ടു കൊണ്ടിരിക്കുകയാണ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് വലിയ വിശ്വാസമാണ് മാലിക്കില്‍ കാണിക്കുന്നതെന്നും ഇര്‍ഫാന്‍ പഠാന്‍ നിരീക്ഷിച്ചു. സണ്‍റൈസഴ്‌സ് ഹൈദരബാദ് ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ്‍ മികച്ച രീതിയിലാണ് ഉമ്രാന്‍ മാലിക്കിനെ കൈകാര്യം ചെയ്യുന്നത്. എനിക്കു അത് ഇഷ്ടമായി.

4

ആദ്യത്തെ മല്‍സരത്തില്‍ പവര്‍പ്ലേയിലെ മൂന്നാമത്തെയോ, നാലാമത്തെയോ ഓവറിലായിരുന്നു മാലിക്ക് ബൗള്‍ ചെയ്തത്. പിന്നീടാണ് അവനെ പവര്‍പ്ലേയ്ക്കു ശേഷം ബൗള്‍ ചെയ്യിക്കാനും നേരത്തേ റാഷിദ് ഖാന്‍ ചെയ്തിരുന്നതു പോലെ മധ്യഓവറുകളില്‍ വിക്കറ്റെടുക്കുന്ന ബൗളറാക്കാനും തീരുമാനിച്ചത്. അതേ കാര്യം തന്നെയാണ് എസ്ആര്‍എച്ച് പ്ലാന്‍ ചെയ്യുന്നത്. അവനു മതിയായ ഇടവും നല്‍കുന്നുണ്ട്. എസ്ആര്‍എച്ചും വില്ല്യംസണും വളരെ നല്ല രീതിയില്‍ മാലിക്കിന്റെ കഴിവ് പ്രയോജനപ്പെടുത്തുന്നതായും ഇര്‍ഫാന്‍ പഠാന്‍ കൂട്ടിച്ചേര്‍ത്തു.

5

ഉമ്രാന്‍ മാലിക്കിന്റെ വളര്‍ച്ചയില്‍ ഞാന്‍ വളരെയധികം ഹാപ്പിയാണ്. ഇപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്നതു തന്നെ തുടര്‍ന്നും അവന്‍ ചെയ്യമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. ശോഭനമായ ഭാവിയാണ് മാലിക്കിനുള്ളതെന്നും ഇര്‍ഫാന്‍ പഠാന്‍ വിലയിരുത്തി. ഈ സീസണില്‍ ഇതിനകം ആറിന്നിങ്‌സുകളില്‍ നിന്നും ഒമ്പതു വിക്കറ്റുകള്‍ മാലിക്ക് നേടിയിട്ടുണ്ട്. ബൗളിങ് കോച്ചായി സൗത്താഫ്രിക്കയുടെ മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ ഹൈദരാബാദ് ക്യാംപിലുള്ളതിനാല്‍ തന്നെ മാലിക്ക് തുടര്‍ന്നുള്ള മല്‍സരങ്ങളില്‍ കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

Story first published: Sunday, April 17, 2022, 23:40 [IST]
Other articles published on Apr 17, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+