Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: പവര്‍ പ്ലേ സ്‌ട്രൈക്കറേറ്റില്‍ പൃഥ്വി 'ഷോ', സെവാഗിന്റെ റെക്കോഡ് പഴങ്കഥ

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനെതിരേ വെടിക്കെട്ട് പ്രകടനത്തോടെ തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കി പൃഥ്വി ഷാ. ഇന്ത്യന്‍ താരങ്ങളില്‍ ഐപിഎല്ലില്‍ ഏറ്റവും മികച്ച പവര്‍പ്ലേ സ്‌ട്രൈക്കറേറ്റുള്ള താരമെന്ന (കുറഞ്ഞത് 500 റണ്‍സെങ്കിലും നേടിയവരില്‍) റെക്കോഡിലാണ് പൃഥ്വി തലപ്പത്തെത്തിയത്. ലഖ്‌നൗവിനെതിരേ ഓപ്പണറായി ഇറങ്ങിയ പൃഥ്വി 34 പന്തില്‍ 61 റണ്‍സാണ് അടിച്ചെടുത്തത്. ഒമ്പത് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ തകര്‍ത്തടിച്ച പൃഥ്വി പുറത്താവുമ്പോള്‍ 179.41 ആയിരുന്നു സ്‌ട്രൈക്കറേറ്റ്.

എന്നാല്‍ പവര്‍പ്ലേയില്‍ 47 റണ്‍സ് നേടിയ പൃഥ്വിയുടെ സ്‌ട്രൈക്കറേറ്റ് 147.68 ആയിരുന്നു. ഇതോടെയാണ് മുന്‍ ഡല്‍ഹി ക്യാപിറ്റല്‍സ്, പഞ്ചാബ് കിങ്‌സ് താരമായിരുന്ന വീരേന്ദര്‍ സെവാഗിന്റെ സ്‌ട്രൈക്കറേറ്റ് റെക്കോഡ് പൃഥ്വി തകര്‍ത്തത്. 144.16 ആയിരുന്നു സെവാഗിന്റെ പേരിലുള്ള സ്‌ട്രൈക്കറേറ്റ്. ഏറെ നാള്‍ സെവാഗ് ഈ റെക്കോഡില്‍ തലപ്പത്ത് നിന്നെങ്കിലും ഇപ്പോള്‍ യുവ താരത്തിന് മുന്നില്‍ ഈ റെക്കോഡ് തകര്‍ക്കപ്പെട്ടിരിക്കുകയാണ്.

1

മുംബൈ ഇന്ത്യന്‍സിന്റെ സൂര്യകുമാര്‍ യാദവാണ് ഈ റെക്കോഡില്‍ മൂന്നാം സ്ഥാനത്ത്. മുന്‍ ഓപ്പണറും നിലവിലെ നാലാം നമ്പറുകാരനുമായ സൂര്യകുമാര്‍ 140.66 സ്‌ട്രൈക്കറേറ്റുമായാണ് ഈ റെക്കോഡില്‍ മൂന്നാം സ്ഥാനത്തുള്ളത്. റൈസിങ് പൂനെ സൂപ്പര്‍ ജയ്ന്റ്‌സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മുന്‍ താരവും നിലവില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ താരവുമായ രാഹുല്‍ ത്രിപാഠിയാണ് ഈ റെക്കോഡിലെ നാലാമന്‍. 139.52 ആണ് അദ്ദേഹത്തിന്റെ പവര്‍പ്ലേയിലെ മികച്ച സ്‌ട്രൈക്കറേറ്റ്. ആദ്യ രണ്ട് മത്സരത്തിലും തിളങ്ങാനാവാതെ വിമര്‍ശനം നേരിട്ട പൃഥ്വി ലഖ്‌നൗവിനെതിരേ തകര്‍പ്പന്‍ തിരിച്ചുവരവാണ് നടത്തിയത്.

1

ഐപിഎല്ലില്‍ 500 റണ്‍സെങ്കിലും കുറഞ്ഞത് നേടിയവരില്‍ ഏറ്റവും ഉയര്‍ന്ന പവര്‍പ്ലേ സ്‌ട്രൈക്കറേറ്റുള്ള താരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്താനും പൃഥ്വിക്കായി. 173.93 സ്‌ട്രൈക്കറേറ്റുമായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്പിന്‍ ഓള്‍റൗണ്ടര്‍ സുനില്‍ നരെയ്‌നാണ് ഈ റെക്കോഡില്‍ തലപ്പത്ത്. 145.33 സ്‌ട്രൈക്കറേറ്റുമായി രാജസ്ഥാന്റെ ഓപ്പണര്‍ ജോസ് ബട്‌ലര്‍ മൂന്നാം സ്ഥാനത്തും 143.85 സ്‌ട്രൈക്കറേറ്റുമായി സെവാഗ് നാലാം സ്ഥാനത്തും 143.68 സ്‌ട്രൈക്കറേറ്റുമായി ക്രിസ് ലിന്‍ അഞ്ചാം സ്ഥാനത്തുമാണ്.

1

2019ന് ശേഷം പവര്‍പ്ലേയില്‍ കൂടുതല്‍ റണ്‍സ് നേടിയവരില്‍ ലഖ്‌നൗ ഓപ്പണര്‍ ക്വിന്റന്‍ ഡീകോക്ക് രണ്ടാം സ്ഥാനത്തേക്കെത്തി. മുംബൈ ഇന്ത്യന്‍സ് മുന്‍ ഓപ്പണറായ ഡീകോക്ക് ഡല്‍ഹിക്കെതിരായ മികച്ച പ്രകടനത്തോടെയാണ് ഈ റെക്കോഡില്‍ രണ്ടാം സ്ഥാനത്തേക്കെത്തിയത്. കെ എല്‍ രാഹുലിന്റെ 825 റണ്‍സ് റെക്കോഡിനെയാണ് മറികടന്നത്. 926 റണ്‍സുമായി മുന്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ഓപ്പണറും നിലവില്‍ പഞ്ചാബ് കിങ്‌സ് ഓപ്പണറുമായ ശിഖര്‍ ധവാനാണ് തലപ്പത്ത്.

Story first published: Thursday, April 7, 2022, 22:40 [IST]
Other articles published on Apr 7, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+