Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: കോലിക്ക് ഫോം വീണ്ടെടുക്കണോ? വേണം ഈ മൂന്ന് മാറ്റങ്ങള്‍, എന്തൊക്കെയെന്ന് അറിയാം

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണില്‍ ഏറ്റവും നിരാശപ്പെടുത്തുന്ന താരങ്ങളിലൊരാള്‍ വിരാട് കോലിയാണ്. ആധുനിക ക്രിക്കറ്റിലെ ഇതിഹാസമെന്ന് വിശേഷിപ്പിക്കുമ്പോഴും പ്രതീക്ഷക്കൊത്ത് ഉയരാന്‍ കോലിക്ക് ഇത്തവണയാകുന്നില്ല. ഐപിഎല്ലിലെ റണ്‍വേട്ടക്കാരിലെ ഒന്നാമനായ കോലി അഞ്ച് സെഞ്ച്വറിയും ടൂര്‍ണമെന്റില്‍ നേടിയിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി കോലിയെ മോശം ഫോം വേട്ടയാടുന്നു. ഒരു കാലത്ത് തുടര്‍ സെഞ്ച്വറികളോടെ ക്രിക്കറ്റ് ലോകത്തെ അത്ഭുതപ്പെടുത്തിയ കോലിക്ക് ഇപ്പോള്‍ പഴയ മികവ് മുന്‍ കണക്കുകളില്‍ മാത്രമാണ് പറയാനാവുക.

ഇത്തവണ രണ്ട് ബോള്‍ കോലി ക്രീസില്‍ നില്‍ക്കണേയെന്നാണ് ആരാധകര്‍ പ്രാര്‍ത്ഥിക്കുന്നത്. അവസാന രണ്ട് മത്സരത്തിലും കോലി ഗോള്‍ഡന്‍ ഡെക്കാണ്. എട്ട് മത്സരത്തില്‍ 17 ശരാശരിയില്‍ 119 റണ്‍സാണ് കോലിക്ക് നേടാനായത്. 48 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. സ്ട്രൈക്കറേറ്റ് 122.68. കോലിയുടെ മോശം പ്രകടനം ആര്‍സിബിക്ക് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. അദ്ദേഹത്തിന്റെ ശക്തമായ തിരിച്ചുവരവ് ഇന്ത്യന്‍ ടീമും ആഗ്രഹിക്കുന്നു. കോലിക്ക് ഫോമിലേക്ക് തിരിച്ചെത്താന്‍ വരുത്തേണ്ട മൂന്ന് മാറ്റങ്ങള്‍ എന്തൊക്കെയാണെന്നറിയാം.

ഓപ്പണിങ്ങില്‍ ബാറ്റ് ചെയ്യണം

ഓപ്പണിങ്ങില്‍ ബാറ്റ് ചെയ്യണം

2016ല്‍ വിരാട് കോലി ഐപിഎല്ലില്‍ നടത്തിയ പ്രകടനം ഏവരേയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. നാല് സെഞ്ച്വറിയും ഏഴ് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടെ 973 റണ്‍സാണ് കോലി നേടിയത്. ഈ പ്രകടനം അദ്ദേഹം ഓപ്പണറായി ബാറ്റിങ്ങിനിറങ്ങിയപ്പോഴാണ്. അവസാന സീസണിലും കോലിയായിരുന്നു ആര്‍സിബിയുടെ ഓപ്പണര്‍. 43 ശരാശരിയും 136 സ്‌ട്രൈക്കറേറ്റുമാണ് ഓപ്പണറെന്ന നിലയില്‍ കോലിക്കുള്ളത്. മൂന്നാം നമ്പറിലേക്കെത്തുമ്പോള്‍ ഇത് ശരാശരി 35 ആയും സ്‌ട്രൈക്കറേറ്റ് 123 ആയും കുറയുന്നു. നിലവില്‍ കോലി മൂന്നാം നമ്പറിലാണ് ഇറങ്ങുന്നത്.

ഇന്ത്യക്കായും മൂന്നാം നമ്പറിലാണ് കോലി കളിക്കുന്നത്. എന്നാല്‍ സമീപകാലത്തെ മോശം പ്രകടനം വിലയിരുത്തുമ്പോള്‍ കോലി ഓപ്പണാറാവുന്നതാണ് നല്ലത്. കാരണം തുടക്കത്തിലേ ആര്‍സിബിക്ക് വിക്കറ്റ് നഷ്ടമാവുമ്പോള്‍ സമ്മര്‍ദ്ദത്തിലാണ് കോലി ക്രീസിലെത്തുന്നത്. നിലവിലെ മോശം ഫോമിന്റെ കൂടെ സമ്മര്‍ദ്ദവുമാകുമ്പോള്‍ കോലിക്ക് തിളങ്ങാനാവുന്നില്ല. അതുകൊണ്ട് തന്നെ കോലി ഓപ്പണിങ്ങിലേക്ക് തിരിച്ചെത്തുന്നതാണ് നിലവിലെ സാഹചര്യത്തില്‍ നല്ലത്.

അല്‍പ്പ നേരം ക്രീസില്‍ പിടിച്ചുനില്‍ക്കണം

അല്‍പ്പ നേരം ക്രീസില്‍ പിടിച്ചുനില്‍ക്കണം

നിലവില്‍ കോലിയുടെ ബാറ്റിങ് ശൈലി പരിശോധിച്ചാല്‍ നിലയുറപ്പിക്കാന്‍ ശ്രമിക്കുന്നില്ലെന്ന് വ്യക്തം. ഓഫ് സ്റ്റംപിനോട് ചേര്‍ന്നുവരുന്ന പന്തുകളാണ് കൂടുതലും കോലിയെ പ്രതിസന്ധിയിലാക്കുന്നത്. കോലി അല്‍പ്പം കൂടി കരുതലോടെ നിലയുറപ്പിക്കാന്‍ ശ്രമിക്കേണ്ടതായുണ്ട്. കോലിയുടെ പുറത്താകലെല്ലാം അനാവശ്യ ഷോട്ടിന് ശ്രമിച്ചിട്ടാണെന്ന് പറയാം. കവര്‍ഡ്രൈവുകള്‍ക്ക് കോലി ശ്രമിക്കുമ്പോഴെല്ലാം വിക്കറ്റ് നഷ്ടമാവുന്നു. നിലവിലെ മോശം ഫോമിന്റെ സാഹചര്യത്തില്‍ കോലി ഷോട്ട് സെലക്ഷന്‍ ശ്രമിക്കണം. അല്‍പ്പ നേരം ക്രീസില്‍ പിടിച്ചുനിന്ന് താളം കണ്ടെത്തിയ ശേഷം വലിയ ഷോട്ടുകള്‍ക്ക് ശ്രമിക്കുന്നതാണ് നിലവിലെ സാഹചര്യത്തില്‍ കോലിക്ക് നല്ലത്.

കോലിക്ക് ഇടവേള വേണം

കോലിക്ക് ഇടവേള വേണം

വിരാട് കോലിയുടെ നിലവിലെ ഫോം വിലയിരുത്തുമ്പോള്‍ അദ്ദേഹത്തിന് വിശ്രമം അനിവാര്യമാണ്. ഇന്ത്യയുടെ ടി20 നായകസ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ ഏകദിന, ടെസ്റ്റ് നായകസ്ഥാനവും കോലിക്ക് നഷ്ടമായത് മാനസികമായി അദ്ദേഹത്തെ ബാധിച്ചിട്ടുണ്ട്. പിന്നീട് ആര്‍സിബിയുടെ നായകസ്ഥാനവും ഒഴിഞ്ഞ് ബാറ്റിങ്ങില്‍ കോലി കൂടുതല്‍ ശ്രദ്ധിക്കാന്‍ പദ്ധതിയിട്ടെങ്കിലും അത് ഫലം കണ്ടില്ല. മോശം ഫോം തുടരുന്ന ഈ സാഹചര്യത്തില്‍ കോലി രണ്ട് മത്സരങ്ങളിലെങ്കിലും വിശ്രമം എടുക്കുകയാണ് വേണ്ടത്. ഫോം കണ്ടെത്തി കോലിക്ക് ശക്തമായ തിരിച്ചുവരവ് നടത്താന്‍ നിലവില്‍ വിശ്രമം അനിവാര്യമാണെന്ന് പറയാം.

Story first published: Tuesday, April 26, 2022, 13:17 [IST]
Other articles published on Apr 26, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+