Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: ഓരോ ടീമിന്റെയും പേഴ്‌സില്‍ എത്ര ബാക്കിയുണ്ട്? പഞ്ചാബ് ടോപ്, എല്ലാ വിവരങ്ങളും അറിയാം

1
Here is the complete Purse remaining of all 10 teams For IPL 2022 Auction | Oneindia Malayalam

ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിന് മുന്നോടിയായുള്ള മെഗാ താരലേലം ഈ മാസം 12,13 തീയ്യതികളിലായി ബംഗളൂരുവില്‍ നടക്കാന്‍ പോവുകയാണ്. ബിസിസി ഐ പുറത്തുവിട്ട മെഗാ ലേലത്തിനുള്ള പട്ടികയില്‍ 590 താരങ്ങളാണ് ഇത്തവണ ഉള്‍പ്പെട്ടിരിക്കുന്നത്. ആയിരത്തിലധികം താരങ്ങള്‍ മെഗാ ലേലത്തിനായി രജിസ്റ്റര്‍ ചെയ്തിരുന്നു. ഇവരില്‍ നിന്നാണ് അന്തിമ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. 228 പേര്‍ ദേശീയ ടീമിന്റെ ഭാഗമായിട്ടുള്ളവരാണ്.

355 താരങ്ങള്‍ ഇതുവരെ ദേശീയ അരങ്ങേറ്റം സാധ്യമാകാത്തവരാണ്. ഏഴ് പേര്‍ അസോസിയേറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. ഏറ്റവും ഉയര്‍ന്ന അടിസ്ഥാന വിലയായ രണ്ട് കോടിക്ക് അവകാശികളാവാന്‍ 48 ടീമുകള്‍ക്ക് സാധിച്ചു. 20 താരങ്ങള്‍ക്ക് 1.5 കോടിയും 34 താരങ്ങള്‍ക്ക് ഒരു കോടിയും അടിസ്ഥാന വിലയായി ലഭിക്കും. മെഗാ ലേലത്തിനായുള്ള താരങ്ങളുടെ അന്തിമ പട്ടിക പുറത്തുവന്നതോടെ ടീമുകളുടെ പേഴ്‌സില്‍ എത്ര രൂപയാണ് ബാക്കിയുള്ളതെന്നതാണ് ഇനി അറിയേണ്ടത്. വിശദമായി പരിശോധിക്കാം.

ചെന്നൈ സൂപ്പര്‍ കിങ്‌സ്

ചെന്നൈ സൂപ്പര്‍ കിങ്‌സ്

എംഎസ് ധോണി നായകനായുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സ് (സിഎസ്‌കെ) നാല് താരങ്ങളെ ഇതിനോടകം നിലനിര്‍ത്തിയിട്ടുണ്ട്. രവീന്ദ്ര ജഡേജ, എംഎസ് ധോണി, മോയിന്‍ അലി, റുതുരാജ് ഗെയ്ക് വാദ് എന്നിവരെയാണ് സിഎസ്‌കെ നിലനിര്‍ത്തിയത്. ടീമിന് ഇനി ബാക്കിയുള്ള തുക 48 കോടിയാണ്. 21 ഇന്ത്യന്‍ താരങ്ങളെയും ഏഴ് വിദേശ താരങ്ങളെയും പരമാവധി സ്വന്തമാക്കാന്‍ സിഎസ്‌കെയ്ക്ക് അവസരമുണ്ട്. ബുദ്ധിപൂര്‍വ്വം സിഎസ്‌കെ ലേലത്തില്‍ കരുക്കള്‍ നീക്കുമെന്നുറപ്പ്. ധോണി തന്നെയാണ് ഇത്തവണയും ടീമിന്റെ നായകന്‍

ഡല്‍ഹി ക്യാപിറ്റല്‍സ്

ഡല്‍ഹി ക്യാപിറ്റല്‍സ്

റിഷഭ് പന്ത് നായകനായ ഡല്‍ഹി ക്യാപിറ്റല്‍സ് നാല് താരങ്ങളെയാണ് നിലനിര്‍ത്തിയത്. റിഷഭ് പന്തിനൊപ്പം പൃഥ്വി ഷാ, അക്ഷര്‍ പട്ടേല്‍, ആന്‍ റിച്ച് നോക്കിയേ എന്നിവരെയാണ് ഡല്‍ഹി നിലനിര്‍ത്തിയത്. 47.5 കോടി രൂപയാണ് ഡല്‍ഹിയുടെ പേഴ്‌സില്‍ ബാക്കിയുള്ളത്. പരമാവധി 21 ഇന്ത്യന്‍ താരങ്ങളെയും ഏഴ് വിദേശ താരങ്ങളെയും ടീമിലെത്തിക്കാന്‍ സിഎസ്‌കെയ്ക്ക് അവസരമുണ്ട്. കഗിസോ റബാഡ, ശ്രേയസ് അയ്യര്‍ എന്നിവരെ ഒഴിവാക്കിയ ഡല്‍ഹി ഇത്തവണ വലിയ പ്രതീക്ഷയിലാണ്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

അവസാന സീസണിലെ റണ്ണറപ്പുകളായ കെകെആറും നാല് താരങ്ങളെയാണ് മെഗാ ലേലത്തിന് മുമ്പ് നിലനിര്‍ത്തിയത്. നായകന്‍ ഓയിന്‍ മോര്‍ഗനെയടക്കം കെകെആര്‍ ഒഴിവാക്കിയപ്പോള്‍ വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ ആന്‍ഡ്രേ റസല്‍, സുനില്‍ നരെയ്ന്‍ ഇന്ത്യക്കാരായ വെങ്കടേഷ് അയ്യര്‍, വരുണ്‍ ചക്രവര്‍ത്തി എന്നിവരെയാണ് കെകെആര്‍ നിലനിര്‍ത്തിയത്. മെഗാ ലേലത്തില്‍ അടിമുടി മാറ്റം സ്വപ്‌നം കാണുന്ന കെകെആറിന്റെ കൈയില്‍ 48 കോടിയാണുള്ളത്. പരമാവധി 21 ഇന്ത്യന്‍ താരങ്ങളെയും ആറ് വിദേശ താരങ്ങളെയും കെകെആറിന് സ്വന്തമാക്കാം. പുതിയ നായകനെയടക്കം കെകെആറിന് വേണം. ഡേവിഡ് വാര്‍ണറെയും ശ്രേയസ് അയ്യരെയും നായകസ്ഥാനത്തേക്ക് കെകെആര്‍ പരിഗണിക്കുന്നുണ്ട്.

ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ്

ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ്

ഈ വര്‍ഷം അരങ്ങേറ്റത്തിനിറങ്ങുന്ന ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് ഇത്തവണ നിലവിലെ ടീമുകള്‍ക്ക് വലിയ വെല്ലുവിളിയാണ്. കെ എല്‍ രാഹുലിനെ നായകനാക്കിയ ടീം രവി ബിഷ്‌നോയ്, മാര്‍ക്കസ് സ്‌റ്റോയിനിസ് എന്നിവരെയും ലേലത്തിന് മുമ്പ് ടീമിലെത്തിച്ചിട്ടുണ്ട്. 59 കോടിയാണ് ലഖ്‌നൗവിന്റെ കൈയില്‍ ബാക്കിയുള്ളത്. പരമാവധി 22 ഇന്ത്യന്‍ താരങ്ങളെയും ഏഴ് വിദേശ താരങ്ങളെയും സ്വന്തമാക്കാന്‍ ലഖ്‌നൗ ടീമിന് സാധിക്കും. സൂപ്പര്‍ താരങ്ങളെയടക്കം ലഖ്‌നൗ ലേലത്തില്‍ നോട്ടമിടുന്നു.

മുംബൈ ഇന്ത്യന്‍സ്

മുംബൈ ഇന്ത്യന്‍സ്

അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് അടിത്തറ നിലനിര്‍ത്തിയാണ് മെഗാ ലേലത്തിലേക്കെത്തുന്നത്. രോഹിത് ശര്‍മ നയിക്കുന്ന ടീമില്‍ കീറോണ്‍ പൊള്ളാര്‍ഡ്, ജസ്പ്രീത് ബുംറ, സൂര്യകുമാര്‍ യാദവ് എന്നിവരും ഉള്‍പ്പെട്ടിരിക്കുന്നു. 48 കോടിയാണ് മുംബൈക്ക് ശേഷിക്കുന്നത്. പരമാവധി 21 ഇന്ത്യന്‍ താരങ്ങളെയും ഏഴ് വിദേശ താരങ്ങളെയും മുംബൈക്ക് സ്വന്തമാക്കാം. മുംബൈ ഒഴിവാക്കിയ ഇഷാന്‍ കിഷനെ ടീമില്‍ തിരിച്ചെത്തിക്കാന്‍ സാധ്യത കൂടുതലാണ്. ലേലത്തെ എല്ലാത്തവണയും വളരെ ബുദ്ധിപൂര്‍വ്വം നേരിടുന്ന ടീമാണ് മുംബൈ.

പഞ്ചാബ് കിങ്‌സ്

പഞ്ചാബ് കിങ്‌സ്

മെഗാ ലേലത്തിനെത്തുന്ന ഏറ്റവും സമ്പന്നമായ ടീമാണ് പഞ്ചാബ് കിങ്‌സ്. മായങ്ക് അഗര്‍വാള്‍, അര്‍ഷദീപ് സിങ് എന്നിവരെ മാത്രമാണ് പഞ്ചാബ് കിങ്‌സ് നിലനിര്‍ത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ 72 കോടി അവരുടെ പേഴ്‌സില്‍ ബാക്കിയുണ്ട്. വലിയ പ്രതിഫലം തന്നെ നല്‍കാന്‍ പഞ്ചാബിന് സാധിക്കും. ഒട്ടുമിക്ക ടീമിനും പഞ്ചാബ് വലിയ ഭീഷണി ഉയര്‍ത്തുമെന്നുറപ്പ്. അടിമുടി ഉടച്ചുവാര്‍ക്കലിനാണ് പഞ്ചാബ് തയ്യാറെടുക്കുന്നത്. അതുകൊണ്ട് തന്നെ എങ്ങനെ അവര്‍ പണം ചിലവാക്കുന്നുവെന്നത് കാത്തിരുന്ന് കാണാം.

രാജസ്ഥാന്‍ റോയല്‍സ്

രാജസ്ഥാന്‍ റോയല്‍സ്

സഞ്ജു സാംസണ്‍ ക്യാപ്റ്റനായുള്ള രാജസ്ഥാന്‍ റോല്‍സ് മൂന്ന് താരങ്ങളെയാണ് മെഗാ ലേലത്തിന് മുമ്പ് നിലനിര്‍ത്തിയത്. സഞ്ജുവിനെക്കൂടാതെ ഇംഗ്ലണ്ട് വെടിക്കെട്ട് താരം ജോസ് ബട്‌ലര്‍, ഇന്ത്യന്‍ യുവ ഓപ്പണര്‍ യശ്വസി ജയ്‌സ്വാള്‍ എന്നിവരെയാണ് രാജസ്ഥാന്‍ നിലനിര്‍ത്തിയത്. വലിയ മാറ്റങ്ങള്‍ ലേലത്തില്‍ ലക്ഷ്യം വെക്കുന്ന രാജസ്ഥാന്റെ കൈയില്‍ 62 കോടിയാണ് ബാക്കിയുള്ളത്. പരമാവധി 22 ഇന്ത്യക്കാര്‍ക്കും ഏഴ് വിദേശ താരങ്ങളെയും ടീമിന് സ്വന്തമാക്കാം. പ്രഥമ സീസണിന് ശേഷം ഇതുവരെ കിരീടം നേടാത്ത രാജസ്ഥാന്‍ വമ്പന്‍ തിരിച്ചുവരവ് തന്നെയാണ് ലക്ഷ്യമിടുന്നത്.

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍

വിരാട് കോലി നായകസ്ഥാനം ഒഴിഞ്ഞ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ കന്നി കിരീടം നേടാനുള്ള ടീമിനെയാണ് ഇത്തവണ തേടുന്നത്. വിരാട് കോലി, ഗ്ലെന്‍ മാക്‌സ്‌വെല്‍, മുഹമ്മദ് സിറാജ് എന്നിവരെയാണ് ടീം നിലനിര്‍ത്തിയത്. 57 കോടി രൂപയാണ് ടീമിന്റെ കൈയില്‍ ശേഷിക്കുന്നത്. പരമാവധി 22 ഇന്ത്യന്‍ താരങ്ങളെയും ഏഴ് വിദേശ താരങ്ങളെയും സ്വന്തമാക്കാന്‍ സാധിക്കും. പുതിയ നായകനെ ആര്‍സിബിക്ക് ആവിശ്യമാണ്. കോലിയോട് നായകസ്ഥാനത്തേക്ക് തിരിച്ചെത്താന്‍ ടീം മാനേജ്‌മെന്റ് ആവിശ്യപ്പെടുന്നുണ്ട്. കോലി സമ്മതിക്കാത്ത പക്ഷം ആര്‍സിബിക്ക് കാര്യങ്ങള്‍ എളുപ്പമാവില്ല.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

അടിമുടി മാറ്റത്തിനാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദും ഒരുങ്ങുന്നത്. 68 കോടിയാണ് ഹൈദരാബാദിന്റെ പേഴ്‌സില്‍ ബാക്കിയുള്ളത്. പരമാവധി 22 ഇന്ത്യന്‍ താരങ്ങളെയും ഏഴ് വിദേശ താരങ്ങളെയും സ്വന്തമാക്കാം. 2016ല്‍ ടീമിനെ കിരീടം ചൂടിച്ച ഡേവിഡ് വാര്‍ണറെ ഒഴിവാക്കിയ ഹൈദരാബാദ് കെയ്ന്‍ വില്യംസണെയാണ് നായകനാക്കി നിലനിര്‍ത്തിയത്. അബ്ദുല്‍ സമദ്, ഉമ്രാന്‍ മാലിക്ക് എന്നീ യുവതാരങ്ങളും ഒപ്പമുണ്ട്. രണ്ടാം കിരീടം ലക്ഷ്യമിട്ട് സൂപ്പര്‍ താരനിരയെത്തന്നെ ഹൈദരാബാദ് ലേലത്തില്‍ ലക്ഷ്യമിടുന്നു.

അഹമ്മദാബാദ്

അഹമ്മദാബാദ്

മുംബൈ ഇന്ത്യന്‍സ് വിട്ട ഹര്‍ദിക് പാണ്ഡ്യയെ നായകനാക്കിയാണ് പുതിയ ടീമായ അഹമ്മദാബാദിന്റെ വരവ്. മെഗാ ലേലത്തിന് മുമ്പ് തന്നെ സൂപ്പര്‍ താരങ്ങളായ റാഷിദ് ഖാനെയും ശുബ്മാന്‍ ഗില്ലിനെയും അഹമ്മദാബാദ് സ്വന്തമാക്കിയിട്ടുണ്ട്. പുതിയ ടീമായതിനാല്‍ത്തന്നെ മികച്ച താരനിരയില്ലാതെ ഇറങ്ങുക ടീമിന് തിരിച്ചടിയാവും. 52 കോടിയാണ് ടീമിന്റെ പേഴ്‌സില്‍ ശേഷിക്കുന്നത്. പരമാവധി 22 ഇന്ത്യന്‍ താരങ്ങളെയും ഏഴ് വിദേശ താരങ്ങളെയും സ്വന്തമാക്കാം.

Story first published: Tuesday, February 1, 2022, 16:59 [IST]
Other articles published on Feb 1, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+