Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: മൂന്നാഴ്ച പിന്നിടുന്നു, ആരടിക്കും കപ്പ് ? ടീമുകളുടെ പ്രകടനം വിലയിരുത്തിയുള്ള റേറ്റിങ്

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണ്‍ ആവേശകരമായി പുരോഗമിക്കുകയാണ്. മൂന്നാഴ്ച പിന്നിടുമ്പോള്‍ മുംബൈ ഇന്ത്യന്‍സ്, സിഎസ്‌കെ തുടങ്ങിയ പല സൂപ്പര്‍ ടീമുകളും പ്രയാസപ്പെടുമ്പോള്‍ ഗുജറാത്ത് ടൈറ്റന്‍സ്, ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് തുടങ്ങിയ അരങ്ങേറ്റക്കാരെല്ലാം കളം കീഴടക്കുകയാണ്. സൂപ്പര്‍ താരങ്ങളായ രോഹിത് ശര്‍മ, വിരാട് കോലി, ഫഫ് ഡുപ്ലെസിസ് എന്നിവരെല്ലാം നിരാശപ്പെടുത്തുമ്പോള്‍ അവസാന സീസണിലെ ഓറഞ്ച് ക്യാപ്പിനുടമയായ റുതുരാജ് ഗെയ്ക്‌വാദിനും തിളങ്ങാന്‍ സാധിച്ചിട്ടില്ല. മൂന്നാഴ്ച പിന്നിടുമ്പോള്‍ മൂന്നാം അഴ്ചയിലെ ടീമുകളുടെ പ്രകടനം വിലയിരുത്തി റേറ്റിങ് അറിയാം.

ഏറ്റവും മോശം പ്രകടനം മുംബൈ ഇന്ത്യന്‍സിന്റേതാണ്. അഞ്ച് തവണ ചാമ്പ്യന്മാരായ രോഹിതും സംഘവും ഇത്തവണ ആറ് മത്സരവും തോറ്റിരിക്കുകയാണ്. ബാറ്റിങ് നിരയും ബൗളിങ് നിരയും ഒരുപോലെ ദുര്‍ബലം. രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍, കറെന്‍ പൊള്ളാര്‍ഡ്, ജസ്പ്രീത് ബുംറ എന്നിവരെല്ലാം നിരാശപ്പെടുത്തുന്നു. ഇത്തവണ മുംെൈബ പ്ലേ ഓഫില്‍ കടക്കാന്‍ സാധ്യത വളരെ കുറവാണെന്ന് പറയാവുന്ന അവസ്ഥയാണുള്ളത്.

1

ഒമ്പതാം സ്ഥാനത്ത് റേറ്റിങ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് നല്‍കാം. മൂന്ന് മത്സരം വീതം ജയിക്കുകയും തോല്‍ക്കുകയും ചെയ്ത കെകെആര്‍ നിലവില്‍ ആറാം സ്ഥാനത്താണ്. 6.5 റേറ്റിങ്ങാണ് 10ല്‍ നല്‍കാനാവുക. ശ്രേയസ് അയ്യര്‍ക്ക് കീഴിലിറങ്ങുന്ന കെകെആറിന്റെ ബൗളിങ് നിര ദുര്‍ബലം. പാറ്റ് കമ്മിന്‍സും ഉമേഷ് യാദവും ഡെത്ത് ഓവറില്‍ ചെണ്ടകളാവുന്നു. സുനില്‍ നരെയ്‌നും വരുണും ഭേദപ്പെട്ട് നില്‍ക്കുന്നുണ്ട്. എങ്കിലും ടീമില്‍ ദൗര്‍ബല്യങ്ങളേറെ.

അഞ്ച് മത്സരത്തില്‍ ഒരു ജയം മാത്രമാണ് സിഎസ്‌കെ നേടിയത്. നാല് മത്സരവും തോറ്റ സിഎസ്‌കെ നിലവില്‍ 9ാം സ്ഥാനത്താണ്. എന്നാല്‍ പല മത്സരങ്ങളിലും നിര്‍ഭാഗ്യമാണ് സിഎസ്‌കെയെ ചതിച്ചത്. 10ല്‍ 7 റേറ്റിങ്ങാണ് സിഎസ്‌കെയ്ക്ക് നല്‍കുന്നത്. വരുന്ന മത്സരങ്ങളില്‍ തുടര്‍ ജയം നേടി പ്ലേ ഓഫിലെത്താന്‍ സിഎസ്‌കെയ്ക്ക് കരുത്തുണ്ടെന്ന് പറയാം. ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സാണ് ഏഴാം സ്ഥാനത്ത്. 7.5 ആണ് ലഖ്‌നൗവിന്റെ റേറ്റിങ്. കെ എല്‍ രാഹുല്‍ നയിക്കുന്ന ലഖ്‌നൗ ആറ് മത്സരങ്ങളില്‍ നാല് ജയവും രണ്ട് തോല്‍വിയുമാണ് വഴങ്ങിയത്. നിലവില്‍ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ലഖ്‌നൗ.

2

ആറാം സ്ഥാനം ആര്‍സിബിക്ക് നല്‍കാം. ഒത്തിണക്കമുള്ള പ്രകടനമാണ് ആര്‍സിബി കാഴ്ചവെക്കുന്നത്. റേറ്റിങ് 7.5 നല്‍കാം. ഫഫ് ഡുപ്ലെസിസ്, വിരാട് കോലി എന്നിവര്‍ ഫോമിലേക്കെത്താത്തത് ടീമിന് തലവേദനയാവുന്നുണ്ടെങ്കിലും നിലവിലെ ടീമിന്റെ പ്രകടനം വിലയിരുത്തുമ്പോള്‍ കന്നി കിരീടത്തിലേക്കെത്താന്‍ കരുത്തുണ്ട്. രാജസ്ഥാന്‍ റോയല്‍സിന് 8 റേറ്റിങ് നല്‍കാം. സഞ്ജു സാംസണ്‍ നായകനായ രാജസ്ഥാന്‍ ഇത്തവണ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. അഞ്ച് മത്സരത്തില്‍ നിന്ന് മൂന്ന് ജയവും രണ്ട് തോല്‍വിയും രാജസ്ഥാന്‍ വഴങ്ങി. സഞ്ജു സാംസണ്‍ ഫോമിലേക്കെത്താത്തത് തലവേദനയാണെങ്കിലും രാജസ്ഥാന്‍ ഇത്തവണ കപ്പിലേക്കെത്താന്‍ കരുത്തുള്ളവരാണ്.

3

പഞ്ചാബ് കിങ്‌സിന് 8.5 റേറ്റിങ് നല്‍കാം. ബൗളിങ് നിരയും ബാറ്റിങ് നിരയും ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കുന്നുണ്ട്. അഞ്ച് മത്സരത്തില്‍ നിന്ന് മൂന്ന് ജയവും രണ്ട് തോല്‍വിയുമാണ് പഞ്ചാബ് നേരിട്ടത്. ഹര്‍ദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റന്‍സ് അഞ്ച് മത്സരത്തില്‍ നിന്ന് നാല് ജയവും ഒരു തോല്‍വിയും നേടി തലപ്പത്താണ്. ഹര്‍ദിക്കിന്റെ ഓള്‍റൗണ്ട് മികവാണ് ഗുജറാത്തിന്റെ കരുത്ത്. റിഷഭ് പന്ത് ക്യാപ്റ്റനായുള്ള ഡല്‍ഹി ക്യാപിറ്റല്‍സിന് 9 റേറ്റിങ് നല്‍കാം. അഞ്ച് മത്സരത്തില്‍ നിന്ന് രണ്ട് ജയവും മൂന്ന് തോല്‍വിയുമാണ് ടീം വഴങ്ങിയത്. എന്നാല്‍ ടീം കരുത്തില്‍ ഡല്‍ഹി ശക്തമായി തിരിച്ചെത്താന്‍ മിടുക്കുള്ളവരാണ്.

4

സണ്‍റൈസേഴ്‌സ് ഹൈദാരാബാദാണ് മൂന്നാം ആഴ്ചയില്‍ ഏറ്റവും കൈയടി നേടിയത്. ആദ്യത്തെ രണ്ട് തോല്‍വികള്‍ക്ക് ശേഷം തുടര്‍ച്ചയായി മൂന്ന് ജയമാണ് ഹൈദരാബാദ് നേടിയത്. ഹൈദരാബാദിന്റെ കുതിപ്പാണ് മൂന്നാം അഴ്ചയില്‍ ഏറ്റവും ശ്രദ്ധേയമായത്. അതുകൊണ്ട് 10ല്‍ 9.5 റേറ്റിങ് ഹൈദരാബാദിന് നല്‍കാം.

Story first published: Sunday, April 17, 2022, 13:33 [IST]
Other articles published on Apr 17, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+