IPL: ടെസ്റ്റ് കളിച്ചിട്ടുള്ള താരങ്ങളെ പരിഗണിച്ചുള്ള മുംബൈയുടെ ശക്തമായ പ്ലേയിങ് 11 ഇതാ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ചാമ്പ്യന്മാരുടെ നിരയാണ് മുംബൈ ഇന്ത്യന്‍സ്. പ്രഥമ സീസണ്‍ മുതല്‍ ഇതുവരെയുള്ള കാലം പരിശോധിച്ചാല്‍ ലോക ക്രിക്കറ്റിലെ പല ഇതിഹാസങ്ങളും മുംബൈയുടെ ഭാഗമായിട്ടുള്ളത് കാണാന്‍ സാധിക്കും. ഇതുവരെ അഞ്ച് തവണയാണ് മുംബൈ ഐപിഎല്‍ കിരീടം നേടിയത്. അഞ്ച് തവണയും രോഹിത് ശര്‍മക്ക് കീഴിലായിരുന്നു മുംബൈയുടെ നേട്ടം. പ്രഥമ സീസണില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മുംബൈയെ നയിച്ചപ്പോള്‍ പിന്നിട് റിക്കി പോണ്ടിങ്ങും മുംബൈയുടെ നായകനായി. പാതി വഴിയില്‍ പോണ്ടിങ് നായകസ്ഥാനം ഉപേക്ഷിച്ചതോടെയാണ് രോഹിത്തിന് നറുക്കുവീണത്.

2013ലാണ് രോഹിത് മുംബൈയുടെ നായകസ്ഥാനത്തേക്കെത്തുന്നത്. പിന്നീട് ഇതുവരെ അദ്ദേഹത്തിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. അവസാന സീസണില്‍ മുംബൈ ഇന്ത്യന്‍സിന് പ്ലേ ഓഫില്‍ കടക്കാന്‍ സാധിച്ചിട്ടില്ല. ഇത്തവണ മികച്ച ടീമുമായി എത്തുന്ന മുംബൈ ശക്തമായ തിരിച്ചുവരവാണ് ലക്ഷ്യമിടുന്നത്. അവസാന സീസണിലെ ഒട്ടുമിക്ക സൂപ്പര്‍ താരങ്ങളെയും നിലനിര്‍ത്തിയതിനാല്‍ത്തന്നെ വേഗത്തില്‍ ഒത്തിണക്കത്തിലേക്കെത്താന്‍ മുംബൈക്ക് സാധിച്ചേക്കും.

മുംബൈ ഇന്ത്യന്‍സിനുവേണ്ടി കളിച്ച് ദേശീയ ടീമിന്റെ സൂപ്പര്‍ താരങ്ങളായി മാറിയ നിരവധി താരങ്ങളുണ്ട്. ഹര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ, ക്രുണാല്‍ പാണ്ഡ്യ, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍ തുടങ്ങിയവരെല്ലാം മുംബൈ ഇന്ത്യന്‍സിലൂടെ വളര്‍ന്ന് ഇന്ത്യന്‍ ടീമിലേക്കെത്തിയവരാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ടെസ്റ്റ് കളിച്ചിട്ടുള്ളവരും മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമായിട്ടുമുള്ള താരങ്ങളെ പരിഗണിച്ചുള്ള മികച്ച പ്ലേയിങ് 11 പരിശോധിക്കാം.

രോഹിത് ശര്‍മ-സനത് ജയസൂര്യ
ഓപ്പണര്‍മാരായി രോഹിത് ശര്‍മക്കും സനത് ജയസൂര്യക്കുമാണ് അവസരം. രോഹിത് ശര്‍മ മുംബൈയുടെ നായകനും മികച്ച ഓപ്പണറുമാണ്. ടെസ്റ്റിലേക്ക് വളരെ വൈകിയാണ് രോഹിത് എത്തിയതെങ്കിലും ഇന്ന് ഇന്ത്യയുടെ ടെസ്റ്റ് നായകസ്ഥാനത്തേക്കെത്താന്‍ രോഹിത്തിന് സാധിച്ചിട്ടുണ്ട്. ഏഷ്യയില്‍ ഏറ്റവും ബാറ്റിങ് ശരാശരിയുള്ള ടെസ്റ്റ് ഓപ്പണറാണ് രോഹിത് ശര്‍മ. വലം കൈയന്‍ ബാറ്റ്‌സ്മാനായ രോഹിത് അടിച്ചുതകര്‍ത്ത് കളിക്കാന്‍ കെല്‍പ്പുള്ള ബാറ്റ്‌സ്മാന്‍മാരിലൊരാളാണ്.

ഇടം കൈയന്‍ ഓപ്പണറും ശ്രീലങ്കന്‍ ഇതിഹാസവുമായ സനത് ജയസൂര്യയാണ് സഹ ഓപ്പണര്‍. ഭയമില്ലാതെ ബാറ്റ് വീശുന്ന ജയസൂര്യ ഏതൊരു ബൗളറുടെയും പേടി സ്വപ്‌നമാണ്. മുംബൈ ഇന്ത്യന്‍സിനായി 30 മത്സരത്തില്‍ നിന്ന് 768 റണ്‍സാണ് ജയസൂര്യ നേടിയത്. ഇതില്‍ ഒരു സെഞ്ച്വറിയും നാല് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 110 ടെസ്റ്റില്‍ നിന്ന് 6973 റണ്‍സും ജയസൂര്യയുടെ പേരിലുണ്ട്. 14 സെഞ്ച്വറിയും മൂന്ന് ഇരട്ട സെഞ്ച്വറിയും 31 ഫിഫ്റ്റിയും അദ്ദേഹം ടെസ്റ്റില്‍ നേടിയിട്ടുണ്ട്.

റിക്കി പോണ്ടിങ്, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, അജിന്‍ക്യ രഹാനെ
മുന്‍ ഓസീസ് നായകനായ റിക്കി പോണ്ടിങ് മുംബൈ ഇന്ത്യന്‍സ് നായകനായും പരിശീലകനായു കളിച്ചിട്ടുള്ള താരങ്ങളിലൊരാളാണ്. പോണ്ടിങ്ങിന് മുംബൈക്കൊപ്പം അധികം റണ്‍സ് നേടാനായിട്ടില്ല. എന്നാല്‍ 168 ടെസ്റ്റില്‍ നിന്ന് 13378 റണ്‍സാണ് പോണ്ടിങ്ങിന്റെ പേരിലുള്ളത്. 41 സെഞ്ച്വറിയും ആറ് ഇരട്ട സെഞ്ച്വറിയും 62 അര്‍ധ സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും.

ക്രിക്കറ്റ് ഇതിഹാസം സച്ചിനാണ് നാലാം നമ്പറില്‍ മുംബൈക്കായി 78 മത്സരത്തില്‍ നിന്ന് ഒരു സെഞ്ച്വറിയും 13 അര്‍ധ സെഞ്ച്വറിയുമടക്കം 2334 റണ്‍സാണ് സച്ചിന്‍ നേടിയിട്ടുള്ളത്. ടെസ്റ്റില്‍ 200 മത്സരത്തില്‍ നിന്ന് 15921 റണ്‍സാണ് സച്ചിന്റെ പേരിലുള്ളത്. 51 സെഞ്ച്വറിയും 6 ഇരട്ട സെഞ്ച്വറിയും 68 അര്‍ധ സെഞ്ച്വറിയുമാണ് സച്ചിന്റെ പേരിലുള്ളത്. ടെസ്റ്റില്‍ കൂടുതല്‍ റണ്‍സ്, സെഞ്ച്വറി റെക്കോഡ് സച്ചിന്റെ പേരില്‍ത്തന്നെയാണ്.

അജിന്‍ക്യ രഹാനെയാണ് അഞ്ചാം നമ്പറില്‍. മുന്‍ രാജസ്ഥാന്‍ റോയല്‍സ് നായകനായ രഹാനെ മുംബൈക്കായി അധിക മത്സരം കളിച്ചിട്ടില്ല. 82 ടെസ്റ്റില്‍ നിന്ന് 4931 റണ്‍സാണ് രഹാനെയുടെ പേരിലുള്ളത്. 12 സെഞ്ച്വറിയും 25 അര്‍ധ സെഞ്ച്വറിയുമാണ് രഹാനെയുടെ പേരിലുള്ളത്. നിലവില്‍ ഇന്ത്യയുടെ ടെസ്റ്റ് ടീമിന് പുറത്താണ് രഹാനെയുള്ളത്.

ക്വിന്റന്‍ ഡീകോക്ക്, ഹര്‍ദിക് പാണ്ഡ്യ, ഹര്‍ഭജന്‍ സിങ്
വിക്കറ്റ് കീപ്പറായി ക്വിന്റന്‍ ഡീകോക്കാണുള്ളത്. ദക്ഷിണാഫ്രിക്കന്‍ താരം കഴിഞ്ഞിടെയാണ് ടെസ്റ്റ് ടീമില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഡീകോക്ക് 2018 സീസണ്‍ മുതല്‍ മുംബൈയുടെ ഭാഗമാണ്. ഇത്തവണ മെഗാ ലേലത്തിന് മുമ്പ് ഡീകോക്കിനെ മുംബൈ കൈവിട്ടു.

ഇന്ത്യന്‍ പേസ് ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയാണ് ഏഴാം നമ്പറില്‍. ഏഴ് വര്‍ഷത്തിന് ശേഷം ഇത്തവണ മെഗാ ലേലത്തിന് മുമ്പ് മുംബൈ ഹര്‍ദിക്കിനെ ഒഴിവാക്കി. ഇത്തവണ ഗുജറാത്ത് ടൈറ്റന്‍സിന്റെ നായകനാണ് ഹര്‍ദിക്. ഇന്ത്യക്കായി 11 ടെസ്റ്റ് കളിക്കാന്‍ ഹര്‍ദിക്കിന് സാധിച്ചു. 532 റണ്‍സും 17 വിക്കറ്റുമാണ് അദ്ദേഹം നേടിയത്.

എട്ടാം നമ്പറില്‍ ഹര്‍ഭജന്‍ സിങ്ങിനാണ് അവസരം. മുംബൈയുടെ ക്യാപ്റ്റനായിരുന്ന ഹര്‍ഭജന്‍ ടെസ്റ്റിലും മികച്ച റെക്കോഡുള്ള താരങ്ങളിലൊരാളാണ്. 103 ടെസ്റ്റില്‍ നിന്ന് 2225 റണ്‍സും 417 വിക്കറ്റുമാണ് ഹര്‍ഭജന്റെ പേരിലുള്ളത്.

ജസ്പ്രീത് ബുംറ, ലസിത് മലിംഗ പ്രഗ്യാന്‍ ഓജ
ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറ മുംബൈക്കൊപ്പം കളിച്ച് വളര്‍ന്ന് ഇന്ത്യന്‍ ടീമിലേക്കെത്തിയ താരമാണ്. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യന്‍ ടീമിനായി കളിക്കുന്ന ബുംറ ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച പേസര്‍മാരിലൊരാള്‍ക്കൂടിയാണ്. 106 ഐപിഎല്ലില്‍ നിന്ന് 130 വിക്കറ്റാണ് ബുംറ വീഴ്ത്തിയത്. 29 ടെസ്റ്റില്‍ നിന്ന് 123 വിക്കറ്റും അദ്ദേഹം വീഴ്ത്തിയിട്ടുണ്ട്. ഇത്തവണയും മുംബൈയുടെ മുഖ്യ പേസറായി ബുംറയുണ്ട്.

മുന്‍ ശ്രീലങ്കന്‍ പേസര്‍ ലസിത് മലിംഗയാണ് 10ാം സ്ഥാനത്ത്. ഐപിഎല്ലില്‍ ഏറ്റവും വിക്കറ്റ് നേടുന്ന താരമെന്ന റെക്കോഡിനുടമയാണ് മലിംഗ. 122 ഐപിഎല്ലില്‍ നിന്ന് 170 വിക്കറ്റാണ് മലിംഗ നേടിയത്. 2019 സീസണോടെയാണ് അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇത്തവണ രാജസ്ഥാന്‍ റോയല്‍സിന്റെ ബൗളിങ് കോച്ചാണ് മലിംഗ. 30 ടെസ്റ്റില്‍ നിന്ന് 101 വിക്കറ്റും മലിംഗയുടെ പേരിലുണ്ട്.

മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ പ്രഗ്യാന്‍ ഓജയാണ് 11ാമന്‍. 24 ടെസ്റ്റില്‍ നിന്ന് 113 വിക്കറ്റുകള്‍ വീഴ്ത്തിയ ഇടം കൈയന്‍ സ്പിന്നര്‍ ഐപിഎല്‍ കരിയറില്‍ 92 മത്സരത്തില്‍ നിന്ന് 89 വിക്കറ്റുകളും നേടിയിട്ടുണ്ട്. ഡെക്കാന്‍ ചാര്‍ജേഴ്‌സിനായും അദ്ദേഹം ഐപിഎല്ലില്‍ കളിച്ചിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications