IPL 2022: ഒന്നിലധികം തവണ 20 പന്തില്‍ താഴെ ഫിഫ്റ്റി, നേട്ടം നാല് പേര്‍ക്ക് മാത്രം, പട്ടിക ഇതാ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണ്‍ 26ന് ആരംഭിക്കുകയാണ്. 10 ടീമുകളുമായെത്തുന്ന ടൂര്‍ണമെന്റില്‍ ഇത്തവണ എ,ബി എന്നിങ്ങനെ രണ്ട് ഗ്രൂപ്പുകളായാണ് മത്സരങ്ങള്‍ നടത്തുന്നത്. ഗ്രൂപ്പുഘട്ടത്തില്‍ 70 മത്സരങ്ങളാണുള്ളത്. 55 മത്സരങ്ങള്‍ മുംബൈയിലെ മൂന്ന് വേദിയിലായും 15 മത്സരങ്ങള്‍ പൂനെയിലായുമായാണ് നടക്കുന്നത്. മെഗാ ലേലത്തിന് ശേഷം നടക്കുന്ന സീസണായതിനാല്‍ത്തന്നെ ടീമുകള്‍ക്കുള്ളില്‍ വലിയ മാറ്റങ്ങളാണുള്ളത്. അവസാന സീസണിലെ സുഹൃത്തുക്കളില്‍ പലരും ഇത്തവണ എതിരാളികളാണ്.
ആരാധകരെ ആവേശം കൊള്ളിക്കാന്‍ ഇത്തവണയും നിരവധി വെടിക്കെട്ട് ബാറ്റ്‌സ്മാന്‍മാര്‍ ടൂര്‍ണമെന്റിലുണ്ട്. മുംബൈയിലാണ് കൂടുതലും മത്സരങ്ങള്‍ നടക്കുന്നതെന്നതിനാല്‍ മികച്ച ബാറ്റിങ് പ്രകടനം തന്നെ പ്രതീക്ഷിക്കാം. ഐപിഎല്ലിന്റെ ഇതുവരെയുള്ള ചരിത്രം പരിശോധിച്ച് ഒന്നിലധികം തവണ 20ല്‍ താഴെ പന്തില്‍ ഫിഫ്റ്റി നേടിയിട്ടുള്ള താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

സുനില്‍ നരെയ്ന്‍
കെകെആറിന്റെ വെസ്റ്റ് ഇന്‍ഡീസ് സ്പിന്‍ ഓള്‍റൗണ്ടറാണ് സുനില്‍ നരെയ്ന്‍. കെകെആര്‍ ഓപ്പണിങ്ങിലിറക്കി പരീക്ഷിച്ച് വിജയം കണ്ട താരമാണ് നരെയ്ന്‍. തല്ലിത്തകര്‍ക്കാന്‍ കെല്‍പ്പുള്ള അദ്ദേഹം രണ്ട് തവണ 20ല്‍ താഴെ പന്തില്‍ നിന്ന് അര്‍ധ സെഞ്ച്വറി നേടിയിട്ടുണ്ട്. 2017ല്‍ ഗൗതം ഗംഭീറിനൊപ്പം ഓപ്പണറായെത്തിയ നരെയ്ന്‍ ആദ്യ പന്ത് മുതല്‍ കടന്നാക്രമിക്കുന്ന താരമാണ്. 15 പന്തിലാണ് അദ്ദേഹം തന്റെ ആദ്യത്തെ വേഗ അര്‍ധ സെഞ്ച്വറി നേടിയത്. ആര്‍സിബിക്കെതിരായ മത്സരത്തില്‍ ക്രിസ് ലിന്നിനോടൊപ്പം ഓപ്പണറായെത്തിയാണ് നരെയ്ന്‍ വെടിക്കെട്ട് കാഴ്ചവെച്ചത്. 17 പന്തില്‍ 54 റണ്‍സുമായാണ് നരെയ്ന്‍ മത്സരത്തില്‍ പുറത്തായത്. രണ്ടാം തവണ 20 പന്തിലാണ് അദ്ദേഹം അര്‍ധ സെഞ്ച്വറി നേടിയത്. 2018ല്‍ ആര്‍സിബിക്കെതിരേയായിരുന്നു നരെയ്ന്‍ രണ്ടാം തവണയും ഈ നേട്ടം സ്വന്തമാക്കിയത്.

കറെന്‍ പൊള്ളാര്‍ഡ്
വെസ്റ്റ് ഇന്‍ഡീസ് പരിമിത ഓവര്‍ നായകനും മുംബൈ ഇന്ത്യന്‍സിന്റെ വൈസ് ക്യാപ്റ്റനുമായ കറെന്‍ പൊള്ളാര്‍ഡ് രണ്ട് തവണ ഈ നേട്ടത്തിലെത്തിയിട്ടുണ്ട്. ഫിനിഷര്‍ റോളില്‍ ഇറങ്ങുന്ന പൊള്ളാര്‍ഡ് വമ്പനടി കാഴ്ചവെക്കാന്‍ കെല്‍പ്പുള്ള താരമാണ്. 2016ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരേ 17 പന്തിലാണ് അദ്ദേഹം തന്റെ ആദ്യ വെടിക്കെട്ട് അര്‍ധ സെഞ്ച്വറി നേടിയത്. 175 റണ്‍സ് പിന്തുടര്‍ന്ന് ഇറങ്ങിയപ്പോഴാണ് പൊള്ളാര്‍ഡിന്റെ പ്രകടനം. 17 പന്തില്‍ 51 റണ്‍സാണ് മത്സരത്തില്‍ അദ്ദേഹം നേടിയത്. രണ്ടാം തവണ 20 പന്തിലാണ് പൊള്ളാര്‍ഡ് ഈ നേട്ടത്തിലേക്കെത്തിയത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെയായിരുന്നു ഈ പ്രകടനം. 27 പന്ത് നേരിട്ട് 66 റണ്‍സാണ് ഈ മത്സരത്തില്‍ അദ്ദേഹം നേടിയത്. 20 പന്തില്‍ അര്‍ധ സെഞ്ച്വറിയും പൂര്‍ത്തിയാക്കി.

കെ എല്‍ രാഹുല്‍
ഇന്ത്യന്‍ താരം കെ എല്‍ രാഹുലും ഈ പട്ടികയില്‍ ഉള്‍പ്പെടുന്ന താരമാണ്. 14, 19 പന്തുകള്‍ നേരിട്ട് അര്‍ധ സെഞ്ച്വറിയിലേക്കെത്താന്‍ രാഹുലിനായിട്ടുണ്ട്. ഐപിഎല്ലിലെ വെടിക്കെട്ട് ഓപ്പണര്‍മാരിലൊരാളായ രാഹുല്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെയാണ് 14 പന്തില്‍ അര്‍ധ സെഞ്ച്വറി നേടിയത്. രണ്ടാമത്തെ വേഗ അര്‍ധ സെഞ്ച്വറി ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെയായിരുന്നു. 19 പന്തിലായിരുന്നു ഈ പ്രകടനം. മത്സരത്തില്‍ ഏഴ് ഫോറും അഞ്ച് സിക്‌സും ഉള്‍പ്പെടെ 36 പന്തില്‍ 71 റണ്‍സാണ് രാഹുല്‍ അടിച്ചെടുത്തത്.

ഡേവിഡ് വാര്‍ണര്‍
ഐപിഎല്ലില്‍ മികച്ച റെക്കോഡുള്ള വിദേശ താരങ്ങളിലൊരാളാണ് ഓസ്‌ട്രേലിയക്കാരനായ ഡേവിഡ് വാര്‍ണര്‍. രണ്ട് തവണ 20 പന്തിലാണ് അദ്ദേഹം അര്‍ധ സെഞ്ച്വറി നേടിയത്. ആദ്യത്തെ 20 ബോള്‍ അര്‍ധ സെഞ്ച്വറി കെകെആറിനെതിരെയാണ് പിറന്നത്. രണ്ടാമത്തെ പ്രകടനം ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെയായിരുന്നു. മത്സരത്തില്‍ 28 പന്തില്‍ 61 റണ്‍സ് നേടിയാണ് വാര്‍ണര്‍ കൈയടി നേടിയത്. 2016ല്‍ ഹൈദരാബാദിനെ കിരീടം ചൂടിച്ച നായകനാണ് വാര്‍ണര്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications