Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: ഇനിയുള്ള കാലം ഇവിടെ ഇവന്‍ ഭരിക്കും! ബേബി എബിയെ വാഴ്ത്തി ഫാന്‍സ്

ഐപിഎല്ലിനെ കന്നി മല്‍സരത്തില്‍ തന്നെ വലിയ ഇംപാക്ടുണ്ടാക്കിയ ഭാവി സൂപ്പര്‍ താരം ഡെവാള്‍ഡ് ബ്രെവിസിനെ വാഴ്ത്തി സോഷ്യല്‍ മീഡിയ. ബേബി എബിയെന്നറിയപ്പെുന്ന സൗത്താഫ്രിക്കയുടെ യുവ ബാറ്റിങ് സെന്‍സേഷന്‍ മുംബൈ ഇന്ത്യന്‍സിനൊപ്പമുള്ള തുടക്കം മോശമാക്കിയില്ല. ലോകത്തിലെ ഏറ്റവും വലിയ ഫ്രാഞ്ചൈസി ലീഗെന്നറിയപ്പെടുന്ന ഐപിഎല്ലിലെ കന്നി മല്‍സരത്തില്‍ ഒട്ടും തന്നെ പരിഭ്രമില്ലാതെയാണ് ബ്രെവിസ് ബാറ്റ് വീശിയത്. നേരിട്ട രണ്ടാമത്തെ ബോളില്‍ തന്നെ ബൗണ്ടറിയടിച്ച താരം തന്റെ പ്രതിഭയുടെ മിന്നലാട്ടം പ്രദര്‍ശിപ്പിച്ചാണ് പുറത്തായത്.

1

മൂന്നാമനായി ഇറങ്ങിയ ബ്രെവിസ് 19 ബോളില്‍ രണ്ടു വീതം ബൗണ്ടറികളും സിക്‌സറുമടക്കം 29 റണ്‍സെടുത്ത് പുറത്തുവകയായിരുന്നു. നിര്‍ഭാഗ്യകരമായ രീതിയിലാണ് താരത്തിനു വിക്കറ്റ് നഷ്ടമായത്. വരുണ്‍ ചക്രവര്‍ത്തിക്കെതിരേ ക്രീസിനു പുറത്തിറങ്ങി ഷോട്ട് കളിച്ചാണ് ബ്രെവിസിനു തിരിച്ചടിയായത്. ബോള്‍ മിസ്സായപ്പോള്‍ വിക്കറ്റ് കീപ്പര്‍ സാം ബില്ലിങ്‌സ് സ്റ്റംപ് ചെയ്യുകയായിരുന്നു. കുറച്ച് ഓവറുകള്‍ കൂടി ബ്രെവിസ് ക്രീസിലുണ്ടായിരുന്നെങ്കില്‍ അതു ക്രിക്കറ്റ് പ്രേമികള്‍ക്കു ബാറ്റിങ് വിരുന്നാവുമായിരുന്നു എന്നതില്‍ സംശയമില്ല.

2

സൗത്താഫ്രിക്കയുടെ മുന്‍ ബാറ്റിങ് ഇതിഹാസം എബി ഡിവില്ലിയേഴ്‌സിന്റെ ബാറ്റിങുമായുള്ള അസാധാരണ സാമ്യമാണ് ഡെവാള്‍ഡ് ബ്രെവിസിനു ജൂനിയര്‍ എബിയെന്ന വിളിപ്പേര് നല്‍കിയത്. എബിയെ അനുസ്മരിപ്പിക്കുന്ന ചില ഗംഭീര ഷോട്ടുകള്‍ മുംബൈ ഇന്ത്യന്‍സ് കുപ്പായത്തിലും താരം പുറത്തെടുത്തു. വരാനിരിക്കുന്ന മല്‍സരങ്ങളില്‍ കൂടുതല്‍ മികച്ച ഇന്നിങ്‌സുകള്‍ ബ്രെവിസില്‍ നിന്നുണ്ടാവുമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് പ്രേമികള്‍.

3

കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും ഫ്‌ളോപ്പായ സിംഗപ്പൂര്‍ ഓള്‍റൗണ്ടര്‍ ടിം ഡേവിഡിനു പകരമാണ് ഈ മല്‍സരത്തില്‍ ബ്രെവിസിനു അരങ്ങേറ്റമൊരുക്കാന്‍ മുംബൈ തീരുമാനിച്ചത്. ടീം മാനേജ്‌മെന്റിന്റെ തീരുമാനം ശരിവയ്ക്കുന്ന പ്രകടനം താരം പുറത്തെടുക്കുകയും ചെയ്തു. സോഷ്യല്‍ മീഡിയയില്‍ ബ്രെവിസിനെ പുകഴ്ത്തിക്കൊണ്ടു വന്ന ചില പ്രതികരണങ്ങള്‍ നോക്കാം.

4

ഐപിഎല്ലിലെ വരാനിരിക്കുന്ന വര്‍ഷങ്ങളില്‍ ഡെവാള്‍ഡ് ബ്രെവിസ് ഭരിക്കുമെന്നായിരുന്നു ഒരു യൂസര്‍ ട്വീറ്റ് ചെയ്തത്.
വളരെ നന്നായി കളിച്ചു ബ്രെവിസ്. ഈ ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ഷോട്ട് നീ ഞങ്ങള്‍ക്കു നല്‍കിക്കഴിഞ്ഞുവെന്നാണ് നോക്കുക പോലും ചെയ്യാതുയുള്ള താരത്തിന്റെ സിക്‌സറിന്റെ ഫോട്ടോയ്‌ക്കൊപ്പം ഒരു യൂസര്‍ കുറിച്ചത്.

5

വാട്ട് ദി ഹെല്‍ ബ്രോ. ഡെവാള്‍ഡ് ബ്രെവിസിനെ എന്തുകൊണ്ടാണ് ഉണ്ടാക്കിയത്. എന്തൊരു ഇന്നിങ്‌സായിരുന്നു ഇതുവരെ കണ്ടത് എന്നായിരുന്നു ഒരു പ്രതികരണം.
ബേബി എബിയെന്നു പറയാന്‍ കാരണമുണ്ട്. ഡെവാള്‍ ബ്രെവിസിന്റെ എന്തൊരു ഷോയായിരുന്നു ഇതെന്നാണ് ഒരു യൂസര്‍ കുറിച്ചത്.

6

ഡെവാള്‍ഡ് ബ്രെവിസ് യാദൃശ്ചികമായി എല്ലാവരും പുകഴ്ത്തുന്ന യുവതാരമല്ല, ഭാവി സൂപ്പര്‍ താരമാവാനുള്ള എല്ലാം അവനിലുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് ലീഗില്‍ ബ്രെവിസ് ഇതിന്റെ ചില മിന്നലാട്ടങ്ങള്‍ ഇന്നു നമ്മളെ കാണിച്ചുകഴിഞ്ഞുവെന്നാണ് ഒരു യൂസര്‍ ട്വീറ്റ് ചെയ്തത്.

Story first published: Wednesday, April 6, 2022, 22:27 [IST]
Other articles published on Apr 6, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+