IPL 2022: ഇന്ത്യക്കായി അവന്‍ ഉടനെ കളിക്കും! എസ്ആര്‍എച്ച് പേസറെ പുകഴ്ത്തി വോന്‍
ഐപിഎല്ലില്‍ വേഗത കൊണ്ട് വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്ന താരമാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഇന്ത്യന്‍ സ്പീഡ് സ്റ്റാര്‍ ഉമ്രാന്‍ മാലിക്ക്. ജമ്മു കാശ്മീരില്‍ നിന്നുള്ള താരം ഈ സീസണിലെ വേഗമേറിയ ബോളിന്റെ അവകാശി കൂടിയാണ്. 153 കിമിക്കു മുകളില്‍ വേഗതയില്‍ ബൗള്‍ ചെയ്തായിരുന്നു അദ്ദേഹം ഒന്നാമനായത്. ഇത്തവണ ഒരുപാട് തവണ 150 കിമിക്കു മുകളില്‍ വേഗതയില്‍ മാലിക്ക് ബൗള്‍ ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഐപിഎല്‍ സീസണിലൂടെ എസ്ആര്‍എച്ചിനൊപ്പം തന്നെയായിരുന്നു താരത്തിന്റെ അരങ്ങേറ്റം.

അതിവേഗത്തില്‍ ബോള്‍ ചെയ്യാനുള്ള മിടുക്ക് കൊണ്ടു തന്നെ മാലിക്കിന് ഇതിനകം ഒരുപാട് ആരാധകരെ ലഭിച്ചു കഴിഞ്ഞു. അക്കൂട്ടത്തിലേക്കു ഒരാള്‍ കൂടി വന്നിരിക്കുകയാണ്. ഇംഗ്ലണ്ടിന്റെ മുന്‍ നായകനും ഇപ്പോള്‍ കമന്റേറ്ററുമായ മൈക്കല്‍ വോനാണ് മാലിക്കിന്റെ ബൗളിങിനെ പ്രശംസിച്ചിരിക്കുന്നത്.

ഇന്ത്യക്കു വേണ്ടി വളരെ പെട്ടെന്നു തന്നെ ഉമ്രാന്‍ മാലിക്ക് കളിക്കുമെന്നാണ് മൈക്കല്‍ വോന്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം ഇക്കാര്യം പങ്കുവച്ചത്.
ഉമ്രാന്‍ മാലിക്ക് വളരെ പെട്ടെന്നു തന്നെ ഇന്ത്യക്കു വേണ്ടി കളിക്കാനിറങ്ങും. ഞാന്‍ ബിസിസിഐ ആയിരുന്നെങ്കില്‍ ബൗളിങ് കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി മാലിക്കിനെ കൗണ്ടി ക്രിക്കറ്റ് കളിക്കാന്‍ അയക്കും എന്നായിരുന്നു വോന്‍ ട്വിറ്ററില്‍ കുറിച്ചത്.

നേരത്തേ ഇന്ത്യയുടെ മുന്‍ കോച്ചും ഇപ്പോള്‍ ഐപിഎല്ലില്‍ കമന്റേറ്ററുമായ രവ ശാസ്ത്രിയും ഉമ്രാന്‍ മാലിക്കിനെ പ്രശംസിച്ച് രംഗത്തു വന്നിരുന്നു. കഴിഞ്ഞ വര്‍ഷം യുഎഇയില്‍ നടന്ന ഐസിസിയുടെ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ നെറ്റ് ബൗളര്‍മാരുടെ സംഘത്തില്‍ മാലിക്കുമുണ്ടായിരുന്നു. അന്നു താരത്തിന്റെ ബൗളിങ് നേരിട്ട് നിരീക്ഷിക്കാനും ശാസ്ത്രിക്കായിരുന്നു.

ഇന്ത്യക്കു വേണ്ടി അധികം വൈകാതെ തന്നെ ഉമ്രാന്‍ മാലിക്ക് കളിക്കുമെന്നായിരുന്നു ശാസ്ത്രി അടുത്തിടെ പറഞ്ഞത്. ബിസിസിസിഐയും ദേശീയ സെലക്ടര്‍മാരും താരത്തിന്റെ പ്രകടം നിരീക്ഷിക്കണമെന്നും ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ നിര്‍ത്തി കഴിവ് ഒന്നുകൂടി മിനുക്കിയെടുക്കാന്‍ ശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

അതിവേഗതയില്‍ ബൗള്‍ ചെയ്യുന്നുണ്ടെങ്കിലും സ്ഥിരതയില്ലായ്മ ഉമ്രാന്‍ മാലിക്കിന്റെ ഒരു പോരായ്മയാണ്. ഈ കാരണത്താല്‍ താരം ഒരുപാട് റണ്‍സ് വിട്ടുകൊടുക്കുകയും ചെയ്യുന്നു. ഈ സീസണില്‍ ഇതുവരെ കളിച്ച നാലു മല്‍സരങ്ങളില്‍ മൂന്നു വിക്കറ്റ് മാത്രമേ മാലിക്കിനു ലഭിച്ചിട്ടുള്ളൂ.
റണ്ണൊഴുക്ക് തടയുന്നതിനൊപ്പം കൂടുതല്‍ വിക്കറ്റുകളും വീഴ്ത്തുകയെന്നതാണ് താരത്തിനു മുന്നിലുള്ള പ്രധാന വെല്ലുവിളി. കഴിഞ്ഞ സീസണില്‍ ഹൈദരാബാദിനായി അവസാനത്തെ ചില മല്‍സരങ്ങളില്‍ മാത്രമേ താരത്തിനു അവസരം ലഭിച്ചുള്ളൂ. എങ്കിലും മാലിക്കിന്റെ കഴിവ് തിരിച്ചറിഞ്ഞ ഹൈദരാബാദ് ലേലത്തിനു മുന്ന് നിലനിര്‍ത്തുകയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications