IPL 2022: ഡിസിക്കു വേണ്ടെങ്കിലും ശ്രേയസിനെ പലര്‍ക്കും വേണം! ക്യാപ്റ്റനായി തന്നെ- ഓജ പറയുന്നു

ഐപിഎല്ലിന്റെ അടുത്ത സീസണിനു മുന്നോടിയായി നടക്കാനിരിക്കുന്ന മെഗാ ലേലത്തില്‍ മുന്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരെ ഡല്‍ഹി ക്യാപ്പിറ്റല്‍സ് നിലനിര്‍ത്തില്ലെന്ന സൂചനകള്‍ പുറത്തുവന്നതിനു പിന്നാലെ പിന്തുണയുമായി മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ പ്രഗ്യാന്‍ ഓജ. കഴിഞ്ഞ സീസണില്‍ ഡിസിയെ നയിച്ച റിഷഭ് പന്ത്, പൃഥ്വി ഷാ, അക്ഷര്‍ പട്ടേല്‍, ആന്റിച്ച് നോര്‍ക്കിയ എന്നിവരായിരിക്കും മെഗാ ലേലത്തിനു മുമ്പ് ഡിസി നിലനിര്‍ത്തുന്നവരെന്നാണ് വിവരം. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇനിയും വരാനിരിക്കുന്നതേയുള്ളൂ.
കഴിഞ്ഞ സീസണില്‍ തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു റിഷഭിനു ഡിസിയെ നയിക്കാന്‍ അവസരം ലഭിക്കുന്നത്. തോളിനേറ്റ പരിക്കുകാരണം ശസ്ത്രക്രിയക്കു വിധേയനായ ശ്രേയസിനു വിശ്രമം വേണ്ടി വന്നതോടെ റിഷഭിനെ താല്‍ക്കാലിക ചുമതലയേല്‍പ്പിക്കുകയായിരുന്നു. അദ്ദേഹത്തിനു കീഴില്‍ മികച്ച പ്രകടനം നടത്താന്‍ ഡിസിക്കു സാധിച്ചു. ലീഗ് ഘട്ടത്തില്‍ പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്തു ഫിനിഷ് ചെയ്തായിരുന്നു ഡിസി പ്ലേഓഫിലെത്തിയത്. പക്ഷെ പ്ലേഔഓഫില്‍ ഡിസിക്കു അടിതെറ്റുകയായിരുന്നു. യുഎഇയിലെ രണ്ടാംപാദത്തില്‍ ശ്രേയസ് ഫിറ്റ്‌നസ് വീണ്ടെടുത്ത് ടീമിലേക്കു മടങ്ങി വന്നെങ്കിലും റിഷഭിനെ നായകസ്ഥാനത്തു തന്നെ നിലനിര്‍ത്താന്‍ ടീം മാനേജ്‌മെന്റ് തീരുമാനിക്കുകയായിരുന്നു.

ശ്രേയസിനു ക്യാപ്റ്റനാവാം
രണ്ടോ മൂന്നോ ടീമുകളെ മാറ്റിനിര്‍ത്തിയാല്‍ അടുത്ത സീസണിനു മുമ്പ് പല ഫ്രാഞ്ചൈസികള്‍ക്കും പുതിയ നായകരെ ആവശ്യമുണ്ട്. അതുകൊണ്ടു തന്നെ ശ്രേയസ് ആഗ്രഹിക്കുന്നതു പോലെ തന്നെ നായകനായി അദ്ദേഹത്തിനു അവസരം ലഭിക്കുമെന്നുറപ്പാണ്.
റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം വിരാട് കോലി ഒഴിഞ്ഞതിനാല്‍ അവര്‍ക്കു പുതിയ നായകനെ ആവശ്യമാണ്. ലഖ്‌നൗ, അഹമ്മദാബാദ് തുടങ്ങിയ പുതിയ രണ്ടു ഫ്രാഞ്ചൈസികള്‍ക്കും ക്യാപ്റ്റനെ വേണം. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സും ഒരുപക്ഷെ അടുത്ത സീസണില്‍ പുതിയ നായകനെ ദൗത്യമേല്‍പ്പിച്ചേക്കുമെന്നും ഓജ അഭിപ്രായപ്പെട്ടു.

വളരെ മികച്ച ക്യാപ്റ്റന്‍
എല്ലാ കാര്യങ്ങളും പരിഗണിക്കുമ്പോള്‍, ഞാന്‍ ഇതുവരെ കണ്ടിടത്തോളം ശ്രേയസ് അയ്യര്‍ തീര്‍ച്ചയായും ക്യാപ്റ്റന്റെ റോള്‍ തന്നെയാണ് ആഗ്രഹിക്കുന്നത്. ഡിസിയില്‍ ഉണ്ടാവില്ലെങ്കിലും മറ്റേതെങ്കിലുമൊരു ടീമില്‍ അദ്ദേഹത്തിനു ഇതിനുള്ള അവസരം ലഭിക്കും. ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ നായകന്റെ റോളില്‍ ശ്രദ്ധേയമായ പ്രകടനമായിരുന്നു ശ്രേയസിന്റേത്. പക്ഷെ ഡിസി ടീം ഇപ്പോള്‍ റിഷഭ് പന്തിനെയാണ് ഈ റോളിലേക്കു കാണുന്നത്. അതു കൊണ്ടായിരിക്കാം ഡിസിയില്‍ തുടരേണ്ടതില്ലെന്നു ശ്രേയസ് തീരുമാനിച്ചതെന്നും ഓജ നിരീക്ഷിച്ചു.
2018ലെ സീസണിന്റെ പകുതിയില്‍ വച്ചാണ് റിഷഭ് ഡിസിയുടെ സ്ഥിരം നായകസ്ഥാനമേറ്റെടുക്കുന്നത്. ടീമിന്റെ മോശം പ്രകടനം കാരണം ഗൗതം ഗംഭീര്‍ നായകസ്ഥാനമൊഴിഞ്ഞതോടെ ശ്രേയസിനു അവസരം ലഭിക്കുകയായിരുന്നു. തൊട്ടടുത്ത സീസണില്‍ ടീമിനെ പ്ലേഓഫിലേക്കു നയിക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. 2020ല്‍ ചരിത്രത്തില്‍ ആദ്യമായി ഡിസി ഫൈനല്‍ കളിച്ചതും ശ്രേയസിനു കീഴിലായിരുന്നു.

ചര്‍ച്ച നടത്തിയിട്ടുണ്ടാവാം
മെഗാ ലേലത്തിനു മുമ്പ് നിലനിര്‍ത്തുന്നതുമായി ബന്ധപ്പെട്ടു ശ്രേയസ് അയ്യരും ഡല്‍ഹി ക്യാപ്പിറ്റല്‍സ് ടീം മാനേജ്‌മെന്റും തമ്മില്‍ ചര്‍ച്ച നടത്തിയിട്ടുണ്ടാവാമെന്നാണ് ഞാന്‍ കരുതുന്നത്. റിഷഭായിരിക്കും അടുത്ത സീസണില്‍ ടീമിനെ നയിക്കുകയെന്ന് ടീം മാനേജ്‌മെന്റ് അദ്ദേഹത്തെ അറിയിച്ചിരിക്കാം. പരിക്കേല്‍ക്കുന്നതു മുമ്പ് വരെ ശ്രേയസിനെ സംബന്ധിച്ച് എല്ലാം പ്രതീക്ഷിച്ചതു പോലെ തന്നെ നല്ല രീതിയിലായിരുന്നു. പക്ഷെ പരിക്കില്‍ നിന്നും മോചിതനായി ടീമിലേക്കു മടങ്ങിയെക്കിയ ശേഷം അദ്ദേഹത്തിനു ക്യാപ്റ്റന്‍ സ്ഥാനത്തു തുടരാന്‍ കഴിഞ്ഞില്ലെന്നും ഓജ വിലയിരുത്തി.
അതേസമയം, ഈ മാസം 30നാണ് എട്ടു ഫ്രാഞ്ചൈസികളോടും നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്ന കളിക്കാരുടെ ലിസ്റ്റ് സമര്‍പ്പിക്കാന്‍ ബിസിസിഐ ആവശ്യപ്പെട്ടിരിക്കുന്നത്. ഒരു ഫ്രാഞ്ചൈസിയും ഇത് ഇനിയും നല്‍കിയിട്ടില്ലെങ്കിലും എല്ലാ ടീമുകളും നിലനിര്‍ത്തുന്ന കളിക്കാരരക്കുറിച്ചുള്ള സൂചനകള്‍ ഇതിനകം പുറത്തുവന്നിട്ടുണ്ട്. നിലനിര്‍ത്തിയിട്ടില്ലാത്തവരില്‍ നിന്നും മൂന്നു പേരെ പുതിയ രണ്ടു ഫ്രാഞ്ചൈസികള്‍ക്കും മെഗാ ലേലത്തിനു മുമ്പ് തന്നെ ടീമിലേക്കു കൊണ്ടു വരാന്‍ സാധിക്കും. ഡിസംബര്‍ 25 വരെയാണ് ഇതിനു സമയം അനുവദിച്ചിരിക്കുന്നത്. ജനുവരി ആദ്യവാരമായിരിക്കും മെഗാ ലേലം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications