Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: മുംബൈയ്ക്ക് അര്‍ജുന്‍ ഭാഗ്യം കൊണ്ടുവരും! കളിപ്പിക്കൂയെന്നു അസ്ഹര്‍

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ ജീവന്‍മരണ പോരാട്ടത്തില്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കറിനെ മുംബൈ ഇന്ത്യന്‍സിന്റെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തണമന്നു ആവശ്യപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍. ഈ സീസണില്‍ ഇതുവരെ കളിച്ച ആറു മല്‍സരങ്ങളിലും പരാജയപ്പെട്ട മുംബൈയുടെ പ്ലേഓഫ് സാധ്യത ഏറെക്കുറെ അസ്തമിച്ചു കഴിഞ്ഞു. എങ്കിലും ശേഷിക്കുന്ന മല്‍സരങ്ങളിലെല്ലാം ജയിക്കാനായാല്‍ മുംബൈയ്ക്കു നേരിയ സാധ്യത ഇപ്പോഴുമുണ്ട്. പക്ഷെ ചെന്നൈയോടും തോല്‍ക്കുകയാണെങ്കില്‍ അതോടെ പ്ലേഓഫിലേക്കുള്ള മുംബൈയുടെ വഴിയടയും. അതുകൊണ്ടു തന്നെ എന്തു വില കൊടുത്തും ജയിച്ചേ തീരൂവെന്ന വെല്ലുവിളിയുമായിട്ടാണ് രോഹിത് ശര്‍മയും ഇറങ്ങുക.

1

കഴിഞ്ഞ സീസണ്‍ മുതല്‍ മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമാണ് മുന്‍ ബാറ്റിങ് ഇതിഹാസവും ഇപ്പോള്‍ ടീമിന്റെ ഉപദേഷ്ടാവുമായ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്‍. കഴിഞ്ഞ തവണ പക്ഷെ ടീമിനായി അരങ്ങേറാന്‍ താരത്തിനായില്ല. ഇന്ത്യയിലും യുഎഇയിലുമായി നടന്ന ടൂര്‍ണമെന്റിന്റെ ആദ്യപാദത്തിലായിരുന്നു അര്‍ജുന്‍ മുംബൈ ക്യാംപിലുണ്ടായിരുന്നത്. പരിക്കു കാരണം യുഎഇയില്‍ നടന്ന രണ്ടാംപാദത്തിനിടെ താരം പിന്മാറുകയും ചെയ്തു.
ഇത്തവണത്തെ മെഗാലേലത്തില്‍ അര്‍ജുനെ മുംബൈ വീണ്ടും വാങ്ങുകയായിരുന്നു. 30 ലക്ഷം രൂപയ്ക്കായിരുന്നു താരം ഒരിക്കല്‍ക്കൂടി മുംബൈയുടെ കൂടാരത്തിലേക്കു വന്നത്. ഇത്തവണ ഉറപ്പായും തന്റെ ഹോംഫ്രാഞ്ചൈസിക്കായി കളിക്കാന്‍ അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് താരം.

2

നിങ്ങള്‍ ചില പുതിയ കളിക്കാരെ പരീക്ഷിക്കേണ്ടതുണ്ടെന്നു മുംബൈ ഇന്ത്യന്‍സ് ടീമിനോടു മുഹമ്മദ് അസ്ഹറുദ്ദീന്‍ പറഞ്ഞു. അര്‍ജുന്‍ ടെണ്ടുല്‍ക്കരും നിങ്ങള്‍ക്ക് ഒരു അവസരം നല്‍കി നോക്കാം. അവന്‍ നന്നായി പെര്‍ഫോം ചെയ്യുന്ന താരമാണ്. ചിലപ്പോള്‍ ടെണ്ടുല്‍ക്കറെന്ന പേര് ഫീല്‍ഡില്‍ മുംബൈയ്ക്കു ഭാഗ്യം കൊണ്ടു വന്നേക്കുമെന്നും അസ്ഹര്‍ പറഞ്ഞു.
നിങ്ങള്‍ക്കു കളിക്കാരുണ്ടെങ്കില്‍ അവരെ ഒപ്പം ഇരുത്താന്‍ സാധിക്കില്ല. അത് അവരോടു ചെയ്യുന്ന അനീതിയായിരിക്കും. നിങ്ങള്‍ വിചാരിച്ചതു പോലെ കാര്യങ്ങള്‍ നടക്കുന്നില്ലെങ്കില്‍ വ്യത്യസ്ത കളിക്കാരെ പരീക്ഷിച്ചു നോക്കാവുന്നതാണ്. മിക്ക ടീമുകളും അവര്‍ക്കെതിരേ കളിച്ചിട്ടില്ല. ഇതു ടീമിനെ വിജയിക്കാന്‍ സഹായിക്കുകയും ചെയ്യുമെന്നും അഹ്‌സര്‍ ചൂണ്ടിക്കാട്ടി.

3

ഐപിഎല്ലില്‍ അരങ്ങേറിയിട്ടില്ലെങ്കിലും ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈയ്ക്കു വേണ്ടി 22 കാരനായ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ കളിച്ചു കഴിഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ സയ്ദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റിലൂടെയായിരുന്നു ഇത്. രണ്ടു മല്‍സരങ്ങളില്‍ നിന്നും രണ്ടു വിക്കറ്റുകളായിരുന്നു ഇടംകൈയന്‍ പേസറായ താരത്തിനു ലഭിച്ചത്.ഈ സീസണിലെ രഞ്ജി ട്രോഫിക്കുള്ള മുംബൈ ടീമിലും അര്‍ജുനുണ്ടായിരുന്നു. പക്ഷെ കളിക്കാന്‍ അവസരം ലഭിച്ചില്ല.
കുറച്ചു കാലമായി ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ നെറ്റ് ബൗളര്‍മാരുടെ സംഘത്തില്‍ അര്‍ജുനുണ്ട്. ജൂനിയര്‍ തലത്തില്‍ ഇന്ത്യയുടെ അണ്ടര്‍ 19 ടീമിനു വേണ്ടിയും താരം നേരത്തേ കളിച്ചിരുന്നു.

മുംബൈ ഇന്ത്യന്‍സ് ഫുള്‍ സ്‌ക്വാഡ്

മുംബൈ ഇന്ത്യന്‍സ് ഫുള്‍ സ്‌ക്വാഡ്

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), സൂര്യകുമാര്‍ യാദവ്, കരെണ്‍ പൊള്ളാര്‍ഡ്, ജസ്പ്രീത് ബുംറ. ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ഡെവാള്‍ഡ് ബ്രെവിസ്, ബേസില്‍ തമ്പി, മുരുകന്‍ അശ്വിന്‍, ജയ്ദേവ് ഉനദ്കട്ട്, മായങ്ക് മാര്‍ക്കാണ്ടെ, എന്‍ തിലക് വര്‍മ്മ, സഞ്ജയ് യാദവ്, ജോഫ്ര ആര്‍ച്ചര്‍, ഡാനിയല്‍ സാംസ്, ടൈമല്‍ മില്‍സ്, ടിം ഡേവിഡ്, റിലേ മെറിഡിത്ത്, മുഹമ്മദ് അര്‍ഷാദ് ഖാന്‍, രമണ്‍ദീപ് സിംഗ്, അന്‍മോല്‍പ്രീത് സിംഗ്, രാഹുല്‍ ബുധി, ഋത്വിക് ഷോക്കീന്‍, അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍, ആര്യന്‍ ജുയല്‍, ഫാബിയന്‍ അലന്‍.

Story first published: Thursday, April 21, 2022, 13:01 [IST]
Other articles published on Apr 21, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+