For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: ആര്‍സിബിയുടെ അടുത്ത ക്യാപ്റ്റന്‍- കോലിയുടെ പിന്‍ഗാമിയെ പ്രവചിച്ച് വെറ്റോറി

കഴിഞ്ഞ സീസണിനു ശേഷം കോലിയൊഴിഞ്ഞിരുന്നു

1

ഐപിഎല്ലിന്റെ അടുത്ത സീസണില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ പുതിയ ക്യാപ്റ്റന്‍ ആരായിരിക്കുമെന്നു പ്രവചിച്ചിരിക്കുകയാണ് ന്യൂസിലാന്‍ഡിന്റെ മുന്‍ ഇതിഹാസ സ്പിന്നറും മുന്‍ ആര്‍സിബി നായകനുമായ ഡാനിയേല്‍ വെറ്റോറി. കഴിഞ്ഞ സീസണിനു ശേഷം വിരാട് കോലി നായകസ്ഥാനത്തു നിന്നും പടിയിറങ്ങിയിരുന്നു. ഇതോടെയാണ് വരാനിരിക്കുന്ന സീസണില്‍ പുതിയ ക്യാപ്റ്റനെ ആര്‍സിബി കണ്ടെത്തേണ്ടി വന്നിരിക്കുന്നത്. നേരത്തേ 2013 വെറ്റോറിക്കു പകരമായിരുന്നു കോലി ആര്‍സിബിയുടെ നായകസ്ഥാനത്തേക്കു വന്നത്. 2021 വരെ ക്യാപ്റ്റനായി അദ്ദേഹം തുടരുകയും ചെയ്തു.

ആര്‍സിബിയില്‍ ഞാന്‍ ചെയ്ത ഏറ്റവും നല്ല കാര്യം വിരാട് കോലിയെ ക്യാപ്റ്റനായി നിയമിച്ചതും ലേലത്തില്‍ ബൗളര്‍മാര്‍ക്കും ഓള്‍റൗണ്ടര്‍മാര്‍ക്കും വേണ്ടി കൂടുതല്‍ പണം മുടക്കിയതുമാണെന്നുമായിരുന്നു ടീമുടമയായിരുന്ന വിജയ് മല്ല്യ അന്നു തന്നോടു പറഞ്ഞതെന്നു വെറ്റോറി വെളിപ്പെടുത്തി. 2008ലെ പ്രഥമ സീസണ്‍ മുതല്‍ കോലി ആര്‍സിബിക്കൊപ്പമുണ്ട്. പക്ഷെ അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷമാണ് അദ്ദേഹത്തിനു നായകസ്ഥാനത്തേക്കു പ്രൊമോഷന്‍ ലഭിക്കുന്നത്. ഐപിഎല്‍ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ബാറ്റര്‍മാരില്‍ ഒരാളായി പിന്നീട് അദ്ദേഹം മാറുകയും ചെയ്തു. കഴിഞ്ഞ സീസണിന്റെ പകുതിയില്‍ വച്ചാണ് കോലി തീര്‍ത്തും അപ്രതീക്ഷിതമായി ക്യാപ്റ്റന്‍സി ഒഴിയുകയാണെന്ന പ്രഖ്യാപനം നടത്തിയത്. സീസണിനു ശേഷം നായകസ്ഥാനം രാജിവയ്ക്കുമെന്നും എന്നാല്‍ കളിക്കാരനായി ടീമില്‍ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കുകയായിരുന്നു.

2

പുതിയ സീസണിലെ മെഗാ ലേലത്തിനു മുന്നോടിയായി ആര്‍സിബി ആദ്യം നിലനിര്‍ത്തിയത് കോലിയെയാണ്. കൂടാതെ ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്‍, ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് സിറാജ് എന്നിവരെയും ആര്‍സിബി നിലനിര്‍ത്തിയിട്ടുണ്ട്. കോലിയുടെ പിന്‍ഗാമിയായി മാക്‌സ്വെല്‍ ആര്‍സിബിയുടെ അടുത്ത ക്യാപ്റ്റനാവുമെന്നാണ് വെറ്റോറി അഭിപ്രായപ്പെട്ടിരിക്കുന്നത്. കോലിയുടെ പിന്‍ഗാമിയായി നായകനാവുമെന്ന് ഞാന്‍ കരുതുന്നയാള്‍ മാക്‌സ്വെല്ലാണ്. കഴിഞ്ഞ സീസണില്‍ ടീമിനു വേണ്ടി നന്നായി പെര്‍ഫോം ചെയ്ത താരമാണ് അദ്ദേഹം. ആര്‍സിബിയെ സംബന്ധിച്ച് വലിയ മുതല്‍ക്കൂട്ടുമാണ്. നേരത്തേ മെല്‍ബണ്‍ സ്റ്റാര്‍സ് (ബിഗ് ബാഷ് ലീഗ്) ടീമിനെ നയിച്ച അനുഭവസമ്പത്ത് മാക്‌സിക്കുണ്ട്.

3

നിലനിര്‍ത്തിയ കളിക്കാരില്‍ നിന്നും കൂടുതല്‍ ടീമുകളും ക്യാപ്റ്റനെ കണ്ടെത്തുന്നതിനെക്കുറിച്ചാണ് നമ്മള്‍ സംസാരിച്ചിട്ടുള്ളത്. അതു പലപ്പോഴും സംഭവിക്കുകയും ചെയ്തിട്ടുണ്ട്. തങ്ങള്‍ക്കു ക്യാപ്റ്റനെക്കൂടി ലഭിച്ചു കഴിഞ്ഞതായി ടീമുകള്‍ക്കു നിലനിര്‍ത്തിയ താരങ്ങളെ കാണുമ്പോള്‍ തന്നെ അറിയാനാവും. നിലനിര്‍ത്തിയവരില്‍ നിന്നു തന്നെ ഒരാളെ ക്യാപ്റ്റനാക്കുന്നതാണ് നല്ലതെന്നും അവര്‍ക്കുമറിയാം. ലേലത്തില്‍ നിന്നും ക്യാപ്റ്റനാത്താവുന്ന ഒരാളെ അവര്‍ക്കു തിരഞ്ഞെടുക്കേണ്ടി വരികയും ചെയ്യില്ലെന്നു വെറ്റോറി വിശദമാക്കി.

മാക്‌സ്വെല്ലിനെ ആര്‍സിബി ക്യാപ്റ്റനായി നിയമിക്കുമെന്നു ഞാന്‍ വിശ്വസിക്കുന്നു. ചിലപ്പോള്‍ അതു ഒരു സീസണിലേക്ക് ആയിരിക്കാം. എങ്ങനെയുണ്ടെന്നു അറിയുന്നതിനു വേണ്ടിയായിരിക്കും ഇത്. പക്ഷെ ഭാവിയിലേക്കു നോക്കുമ്പോള്‍ അതു നല്ലൊരു കാര്യമായാണ് താന്‍ കരുതുന്നതെന്നും വെറ്റോറി കൂട്ടിച്ചേര്‍ത്തു.

4

ഐപിഎല്ലില്‍ നേരത്തേ പഞ്ചാബ് കിങ്‌സിന്റെ (കിങ്‌സ് ഇലവന്‍ പഞ്ചാബ്) ക്യാപ്റ്റനായി മാക്‌സ്വെല്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പക്ഷെ ടീമിനൊപ്പമുള്ള ആദ്യത്തെ ഊഴത്തിലായിന്നു ഇത്. രണ്ടാം തവണ പഞ്ചാബ് ടീമിന്റെ ഭാഗമായപ്പോള്‍ ഓസീസ് സൂപ്പര്‍ താരം വന്‍ ഫ്‌ളോപ്പായിരുന്നു. 2020ലെ സീസണിനു ശേഷം മാക്‌സ്വെല്ലിനെ പഞ്ചാബ് ഒഴിവാക്കുകയുമായിരുന്നു. തുടര്‍ന്നാണ് വന്‍ തുകയ്ക്കു മാക്‌സിയെ ആര്‍സിബി സ്വന്തമാക്കിയത്. ഈ നീക്കം വലിയ വിജയമാവുകയും ചെയ്തു. സീസണില്‍ ടീമിനായി ഏറ്റവമധികം റണ്‍സ് അടിച്ചെടുത്തത് അദ്ദേഹമായിരുന്നു. 15 മല്‍സരങ്ങളില്‍ നിന്നും 42.75 ശരാശരിയില്‍ 144.10 സ്‌ട്രൈക്ക് റേറ്റോടെ 513 റണ്‍സാണ് മാക്‌സ്വെല്‍ നേടിയത്. ആറു ഫിഫ്റ്റികളടക്കമായിരുന്നു ഇത്. ടീമിനെ പ്ലേഓഫിലെത്തിക്കുന്നതില്‍ ഓള്‍റൗണ്ടര്‍ നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തു.

Story first published: Wednesday, December 1, 2021, 18:52 [IST]
Other articles published on Dec 1, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+