For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: സഞ്ജു അംപയറെ കളിയാക്കി! കാരണം ചൂണ്ടിക്കാട്ടി വെറ്റോറി

കെകെആറിനെതിരായ മല്‍സരത്തിലായിരുന്നു സംഭവം

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സുമായുള്ള മല്‍സരത്തിനിടെ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണിന്റെ പെരുമാറ്റത്തിനെതിരേ ഡാനിയേല്‍ വെറ്റോറി. അംപയറുടെ ചില തീരുമാനങ്ങളില്‍ സഞ്ജു അതൃപ്തി പ്രകടിപ്പിക്കുകയും ചോദ്യം ചെയ്തതുമാണ് ന്യൂസിലാന്‍ഡിന്റെ മുന്‍ ഇതിഹാസ താരത്തിന്റെ വിമര്‍ശനത്തിനു കാരണം.

കെകെആറിന്റെ റണ്‍ചേസിനിടെ അവസാന ഓവറുകളില്‍ റോയല്‍സിനെതിരേ അംപയര്‍ ചില വൈഡുകള്‍ വിളിച്ചതിലായിരുന്നു സഞ്ജു തന്റെ അതൃപ്തി അറിയിച്ചത്. പക്ഷെ ഇതിന്റെ പേരില്‍ സഞ്ജുവിനെ ശിക്ഷിക്കാന്‍ പാടില്ലെന്നും അദ്ദേഹത്തിന്റെ നിരാശ മനസ്സിലാക്കാന്‍ സാധിക്കുന്നതാണെന്നും വെറ്റോറി ചൂണ്ടിക്കാട്ടി.

1

ഐപിഎല്ലില്‍ ഡിആര്‍എസിന്റെ എണ്ണം വര്‍ധിപ്പിക്കണമെന്നും വൈഡുകള്‍ക്കെതിരേയും റിവ്യു എടുക്കാന്‍ ക്യാപ്റ്റന്‍മാരെ അനുവദിക്കണമെന്നും ഡാനിയേല്‍ വെറ്റോറി ആവശ്യപ്പെട്ടു. കൊല്‍ക്കത്തയ്‌ക്കെതിരായ കളിയില്‍ സഞ്ജു സാംസണ്‍ അംപയറെ കളിയാക്കുകയായിരുന്നു. ഈ നിര്‍ണായക കാര്യങ്ങളില്‍ കളിക്കാരനു തീരുമാനമെടുക്കാന്‍ സാധിക്കണം. ഈ മല്‍സരത്തില്‍ കെകെആര്‍ തന്നെ ജയിക്കുമെന്ന് നമുക്ക് തോന്നിയിരുന്നു. ഒരുപാട് തവണ ബൗളര്‍മാര്‍ക്കെതിരേ ചില തീരുമാനങ്ങള്‍ പോവുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. പലതും വളരെ ക്ലോസ് കോളുകളായിരുന്നു.

2

അംപയര്‍മാരുടെ ഭാഗത്തു നിന്നും പിഴവ് സംഭവിച്ചു. ആ തെറ്റ് തിരുത്താന്‍ കളിക്കാര്‍ക്കു എന്തെങ്കിലും വഴിയുണ്ടാക്കണം. ഇതിനു വേണ്ടിയാണ് ഡിആര്‍എസ് കൊണ്ടുവന്നത്. അതു സംഭവിക്കാന്‍ ഞാനും ആഗ്രഹിക്കുന്നു. കളിക്കാര്‍ അതില്‍ നല്ല വിധികര്‍ത്താക്കളുമാണ്. ഡിആര്‍എസ് എടുത്താല്‍ പലപ്പോഴും അവരുടെ ഭാഗത്താണ് ശരിയുണ്ടാവാറുള്ളതെന്നും ഡാനിയേല്‍ വെറ്റോറി നിരീക്ഷിച്ചു.

3

രാജസ്ഥാന്‍- കൊല്‍ക്കത്ത പോരാട്ടത്തില്‍ 19ാം ഓവറിലായിരുന്നു അംപയറുടെ തീരുമാനത്തില്‍ സഞ്ജു സാംസണ്‍ അതൃപ്തി പ്രകടിപ്പിച്ചത്. റോയല്‍സിനായി ബൗള്‍ ചെയ്തത് പ്രസിദ്ധ് കൃഷ്ണയായിരുന്നു. ക്രീസിലുണ്ടായിരുന്ന ഇടംകൈയന്‍മാരായ നിതീഷ് റാണ, റിങ്കു സിങ് എന്നിവര്‍ക്കെതിരേ നിരന്തരം ഓഫ്സ്റ്റംപിന് പുറത്തായിരുന്നു പ്രസിദ്ധ് ബൗള്‍ ചെയ്തത്.

4

മൂന്നാമത്തെ ബോളിന്റെ വേഗം 144 കിമിയായിരുന്നു. ഓഫ് സ്റ്റംപിന് പുറത്ത് ഫുള്‍ ഡെലിവെറിയായിരുന്നു ഇത്. റിങ്കു സിങിനു ഈ ബോള്‍ കണക്ട് ചെയ്യാനായില്ല. പക്ഷെ ഇടംകൈയനായ റിങ്കു നോര്‍മല്‍ സ്‌ട്രൈക്കിങ് പൊസിഷനിലായിരുന്നു നിന്നത്. ഈ കാരണത്താല്‍ അംപയര്‍ നിതിന്‍ പണ്ഡിറ്റ് അതു വൈഡ് വിധിക്കുകയായിരുന്നു. പക്ഷെ ഇതില്‍ സഞ്ജു അതൃപ്തി പ്രകടിപ്പിക്കുകയായിരുന്നു.

5

തൊട്ടടുത്ത ബോളില്‍ റിങ്കു സിങ് ബൗണ്ടറിയടിച്ചു. ട്രെന്റ് ബോള്‍ട്ടിന്റെ ഭാഗത്തു നിന്നുണ്ടായ മിസ് ഫീല്‍ഡിനെ തുടര്‍ന്നാണ് കെകെആറിനു അപ്രതീക്ഷിത ബൗണ്ടറി ലഭിച്ചത്. നാലാമത്തെ ബോളില്‍ അംപയര്‍ വീണ്ടും വൈഡ് വിളിച്ചു. ഓഫ് സ്റ്റംപിന് പുറത്ത് ഒരു ഷോര്‍ട്ട് ബോളായിരുന്നു ഇത്. റിങ്കു ആഞ്ഞുവീശിയെങ്കിലും കണക്ട് ചെയ്യാനായില്ല. ഇതോടെ അംപയര്‍ ഔട്ട് വിധിച്ചു.
ഇതോടെ അതൃപ്തനായ സഞ്ജു ഡിആര്‍എസ് എടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. ബോള്‍ റിങ്കുവിന വളരെ അകലെ കൂടിയാണ് പോയതെന്നും റിവ്യു വേണമോയെന്നു അംപയര്‍ സഞ്ജുവിനോടു വീണ്ടും ചോദിച്ചെങ്കിലും അദ്ദേഹത്തിന്റെ തീരുമാനത്തില്‍ മാറ്റമില്ലായിരുന്നു. പക്ഷെ റിവ്യുവില്‍ സഞ്ജുവിനു പിഴച്ചു. അത് ഔട്ട് തന്നെയായിരുന്നുവെന്നായിരുന്നു തേര്‍ഡ് അംപയറും വിദിച്ചത്.

6

അതേസമയം, മല്‍സരത്തില്‍ റോയല്‍സിനെതിരേ ഏഴു വിക്കറ്റിന്റെ ആധികാരിക വിജയമാണ് കൊല്‍ക്കത്ത ആഘോഷിച്ചത്. തുടര്‍ച്ചയായ അഞ്ചു തോല്‍വികള്‍ക്കു ശേഷം കെകെആറിന്ററെ ആദ്യ വിജയമായിരുന്നു ഇത്. പ്ലേഓഫ് പ്രതീക്ഷകളും ഈ വിജയത്തോടെ അവര്‍ നിലനിര്‍ത്തിയിരുന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട റോയല്‍സ് അഞ്ചു വിക്കറ്റിനു 152 റണ്‍സെടുക്കുകയായിരുന്നു. 54 റണ്‍സെടുത്ത സഞ്ജുവാണ് ടീമിനെ മോശമല്ലാത്ത സ്‌കോറിലെത്തിച്ചത്. ഈ സീസണില്‍ അദ്ദേഹത്തിന്റെ രണ്ടാമത്തെ ഫിഫ്റ്റിയായിരുന്നു ഇത്. 49 ബോളില്‍ സഞ്ജു ഏഴു ബൗണ്ടറിയും ഒരു സിക്‌സറുമടിച്ചു. റണ്‍ചേസില്‍ അഞ്ചു ബോളുകള്‍ ബാക്കിനില്‍ക്കെ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തില്‍ കൊല്‍ക്കത്ത ലക്ഷ്യത്തിലെത്തുകയായിരുന്നു. നിതീഷ് റാണ (48*), റിങ്കു സിങ് (42*), നായകന്‍ ശ്രേയസ് അയ്യര്‍ (34) എന്നിവരുടെ ഇന്നിങ്‌സുകള്‍ കെകെആറിന്റെ വിജയം എളുപ്പമാക്കുകയായിരുന്നു.

Story first published: Tuesday, May 3, 2022, 14:49 [IST]
Other articles published on May 3, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+