Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: ഹാര്‍ദിക്ക് ധോണിയെപ്പോലെ! ഇന്ത്യന്‍ നായകനാവണമെന്ന് മുന്‍ പാക് ക്യാപ്റ്റന്‍

ഐപിഎല്ലിന്റെ 15ാം സീസണില്‍ ഇന്ത്യയുടെ പല യുവതാരങ്ങളും വിവിധ ഫ്രാഞ്ചൈസികളെ നയിച്ചു കൊണ്ടിരിക്കുകയാണ്. അക്കൂട്ടത്തില്‍ ചിലരുടെ ക്യാപ്റ്റന്‍സി മികവ് ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഗുജറാത്ത് ടൈറ്റന്‍സിന്റെ ഹാര്‍ദിക് പാണ്ഡ്യ, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ കെഎല്‍ രാഹുല്‍, രാജസ്ഥാന്‍ റോയല്‍സിന്റെ സഞ്ജു സാംസണ്‍ എന്നിവരുടെ ക്യാപ്റ്റന്‍സി ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. ഡല്‍ഹി ക്യാപ്പിറ്റല്‍സ് നായകന്‍ റിഷഭ് പന്തിനു പക്ഷെ കഴിഞ്ഞ സീസണിലെ മികവ് ഇത്തവണ ആവര്‍ത്തിക്കാനായിട്ടില്ല.

1

കരിയറിലാദ്യമായി ഇത്തവണ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നയിച്ച രവീന്ദ്ര ജഡേജ പക്ഷെ ക്യാപ്റ്റന്‍സിയില്‍ ഫ്‌ളോപ്പായതോടെ സ്ഥാനമൊഴിഞ്ഞിരുന്നു. കഴിഞ്ഞ ദിവസം അദ്ദേഹം നായകസ്ഥാനം എംഎസ് ധോണിക്കു തിരികെ നല്‍കുകയും ചെയ്തിരുന്നു. ഐപിഎല്ലില്‍ ഇന്ത്യന്‍ താരങ്ങള്‍ ക്യാപ്റ്റന്റെ റോളില്‍ കസറുന്നത് ഇന്ത്യന്‍ ടീം മാനേജ്‌മെന്റിനെ സംബന്ധിച്ചും ആഹ്ലാദം നല്‍കുന്ന കാര്യമാണ്. കാരണം ക്യാപ്റ്റന്‍സിയില്‍ കൂടുതല്‍ ഓപ്ഷനുകളാണ് അവര്‍ക്കു ലഭിച്ചിരിക്കുന്നത്.

2

ക്യാപ്റ്റന്‍സിയില്‍ ഇത്തവണ ഏറ്റവുമധികം കൈയടി വാങ്ങിയത് ഹാര്‍ദിക്കാണ്. ക്യാപ്റ്റന്‍സിയില്‍ ഒരു മുന്‍പരിചയവുമില്ലാതെ വണ ജിടിയുടെ നായകസ്ഥാനത്തേക്കു വന്ന അദ്ദേഹം എല്ലാവരെയും ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ്. ഹാര്‍ദിക്കിനു കീഴില്‍ വിജയക്കുതിപ്പ് നടത്തുന്ന ജിടി ഇതിനകം പ്ലേഓഫ് ഉറപ്പാക്കിക്കഴിഞ്ഞു. ഇന്ത്യന്‍ വൈറ്റ് ബോള്‍ ടീമിന്റെ നായകസ്ഥാനത്തേക്കു ഹാര്‍ദിക്കിനെ ഇന്ത്യക്കു പരിഗണിക്കാവുന്നതാണെന്നു അഭിപ്രായപ്പെട്ടിരിക്കുകയാണ് പാകിസ്താന്റെ മുന്‍ ക്യാപ്റ്റന്‍ റഷീദ് ലത്തീഫ്.

3

കെഎല്‍ രാഹുല്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്ഥാനത്തേക്കു നല്ലൊരു ഓപ്ഷനാണ്. നേരത്തേ ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനെ വളരെ മികച്ച രീതിയില്‍ നയിക്കാന്‍ അദ്ദേഹത്തിനായിട്ടുണ്ട്. പക്ഷെ ഇന്ത്യ വൈറ്റ് ബോള്‍ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തേക്കു കുറേക്കൂടി പ്രായം കുറഞ്ഞ താരത്തെ പരിഗണിക്കുന്നതാവും നല്ലത്. ഫിറ്റ്‌നസ് നിലനിര്‍ത്തുകയാണെങ്കില്‍ റിഷഭ് പന്തിനെപ്പോലെയൊരാള്‍ നന്നായിരിക്കുമെന്നും റഷീദ് ലത്തീഫ് തന്റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞു.

4

സൗരവ് ഗാംഗുലി, മുഹമ്മദ് അസ്ഹറുദ്ദീന്‍, എംഎസ് ധോണി എന്നിവര്‍ വളരെ വ്യത്യസ്തരായ ക്യാപ്റ്റന്‍മാരായിരുന്നു. പരമ്പരാഗത രീതിയില്‍ നിന്നും വ്യത്യസ്തമായി ബോക്‌സിനു പുറത്തേക്കു ചിന്തിച്ചിരുന്നവരായിരുന്നു ഇവരെല്ലാം. അവരുടെ അതേ വഴിയെ തന്നെയാണ് റിഷഭ് പന്തും ചിന്തിക്കുന്നത്. അദ്ദേഹം വളരെ വ്യത്യസ്തനും നേരത്തേ പറഞ്ഞ മൂന്നു പേരെയും പൊലെ ചിന്തിക്കുന്നയാളുമാണ്.

5

റിഷഭിനെക്കൂടാതെ ഹാര്‍ദിക് പാണ്ഡ്യയും ഇന്ത്യയുടെ വൈറ്റ് ബോള്‍ ടീമിന്റെ നായകസ്ഥാനത്തേക്കു നല്ലൊരു ഓപ്ഷനാണ്. ധോണി, ഗാംഗുലി എന്നിവരെപ്പോലെ ചിന്തിക്കുന്ന ക്യാപ്റ്റനാണ് അദ്ദേഹം. സ്ഥിരതയോടെ ബൗള്‍ ചെയ്യാന്‍ കൂടി സാധിക്കുകയാണെങ്കില്‍ ഇന്ത്യയുടെ വൈറ്റ് ബോള്‍ ടീമിന്റെ ക്യാപ്റ്റന്‍സിയിലേക്കു ഹാര്‍ദിക്കിനെയും തീര്‍ച്ചയായും പരിഗണിക്കാമെന്നു റഷീദ് ലത്തീഫ് കൂട്ടിച്ചേര്‍ത്തു.

Story first published: Sunday, May 1, 2022, 17:39 [IST]
Other articles published on May 1, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+