IPL 2022: അവന്‍ കുഴപ്പിക്കും, പന്തെറിയുക പ്രയാസം, വിറപ്പിച്ച ബാറ്റ്‌സ്മാനെക്കുറിച്ച് റാഷിദ്

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണില്‍ തകര്‍പ്പന്‍ ബൗളിങ് പ്രകടനമാണ് റാഷിദ് ഖാന്‍ കാഴ്ചവെച്ചത്. ഗുജറാത്ത് ടൈറ്റന്‍സിനെ കിരീടത്തിലേക്കെത്തിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിക്കാന്‍ റാഷിദ് ഖാനായി. പന്തുകൊണ്ട് മാത്രമല്ല ബാറ്റുകൊണ്ടും അദ്ദേഹം ടീമിന് കരുത്തേകി. 16 മത്സരത്തില്‍ 19 വിക്കറ്റ് വീഴ്ത്തിയ അദ്ദേഹത്തിന്റെ ഇക്കോണമി 6.59 മാത്രമായിരുന്നു. റണ്‍സ് വിട്ടുകൊടുക്കാന്‍ മടികാട്ടുന്നതാണ് റാഷിദിനെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്. 24 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം.
ഒട്ടുമിക്ക ബാറ്റ്‌സ്മാന്‍മാരെയും വട്ടം കറക്കിയ റാഷിദ് ഇപ്പോഴിതാ പന്തെറിയാന്‍ പ്രയാസപ്പെട്ട ബാറ്റ്‌സ്മാനെ തുറന്ന് പറഞ്ഞിരിക്കുകയാണ്. അത് മറ്റാരുമല്ല ശുബ്മാന്‍ ഗില്ലാണ്. ' ചാമ്പ്യന്മാരായ ഗുജറാത്തിനൊപ്പവും അവനോടൊപ്പം നില്‍ക്കുന്നതില്‍ അഭിമാനം. അവനെപ്പോലെയുള്ളവര്‍ ടീമിലുള്ളത് മത്സരത്തില്‍ വളരെ അധികം ആത്മവിശ്വാസം നമുക്ക് നല്‍കും. സീസണിലുടെനീളം അവിശ്വസനീയമായ രീതിയിലാണ് അവന്‍ കളിച്ചത്. അവന്‍ ഞങ്ങളോടൊപ്പം ആയതില്‍ സന്തോഷം. ശുബ്മാനെതിരേ പന്തെറിയുന്നത് പ്രയാസമാണ്. എന്നാല്‍ അവന്‍ എന്റെ സഹതാരമായത് ഭാഗ്യം'- സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ സംസാരിക്കവെ റാഷിദ് പറഞ്ഞു.

ഫൈനലില്‍ ഗുജറാത്തിനൊപ്പം ഗില്‍ തിളങ്ങി. 43 പന്തില്‍ പുറത്താവാതെ 45 റണ്‍സാണ് അദ്ദേഹത്തിന് നേടാനായത്. 22 കാരനായ താരം ഒബെഡ് മക്കോയിയെ സിക്‌സര്‍ പറത്തിയാണ് ഗുജറാത്തിന്റെ വിജയ റണ്‍സ് നേടിയത്. സീസണില്‍ ഓപ്പണറെന്ന നിലയില്‍ ഉടനീളം തിളങ്ങിയ താരം 34.50 ശരാശരിയില്‍ 483 റണ്‍സാണ് നേടിയത്. എട്ട് കോടി രൂപക്ക് മെഗാ ലേലത്തിന് മുമ്പ് ഗുജറാത്ത് നിലനിര്‍ത്തിയ താരമാണ് ഗില്‍. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഒഴിവാക്കിയ താരമാണ് ഗില്‍.
ഇത്തവണ ഒട്ടുമിക്ക വമ്പന്‍ ടീമുകളെയും വിറപ്പിക്കാന്‍ സീസണിലുടെനീളം ഗുജറാത്തിന് സാധിച്ചിരുന്നു. ഗ്രൂപ്പുഘട്ടത്തില്‍ 14ല്‍ 10ലും ജയിച്ച് ഒന്നാം സ്ഥാനക്കാരായാണ് അവര്‍ പ്ലേ ഓഫില്‍ കടന്നത്. ഒന്നാം ക്വാളിഫയറില്‍ രാജസ്ഥാന്‍ റോയല്‍സിനെ തോല്‍പ്പിച്ച് ഫൈനല്‍ സീറ്റുറപ്പിക്കാനും രാജസ്ഥാന്‍ റോയല്‍സിനെത്തന്നെ തോല്‍പ്പിച്ച് കിരീടം നേടാനും ഗുജറാത്തിനായി. അരങ്ങേറ്റ സീസണില്‍ത്തന്നെ ഗുജറാത്തിന് കിരീടം നേടാനായി എന്നതാണ് ശ്രദ്ധേയം.

ഗുജറാത്ത് ടൈറ്റന്‍സ് നായകനെന്ന നിലയില്‍ ഹര്‍ദിക് പാണ്ഡ്യയും മിന്നിച്ചു. ഫൈനലിലെ ഓള്‍റൗണ്ട് മികവടക്കം ഇത്തവണ ഹര്‍ദിക്കിന്റെ അടക്കിഭരണമാണ് ഐപിഎല്ലില്‍ കണ്ടത്. 15 മത്സരത്തില്‍ നിന്ന് 487 റണ്‍സുമായി ഗുജറാത്തിന്റെ റണ്‍വേട്ടക്കാരില്‍ ഹര്‍ദിക് തലപ്പത്തായിരുന്നു. എട്ട് വിക്കറ്റും അദ്ദേഹം നേടി. ഏറെക്കാലമായി പരിക്കിന്റെ പിടിയിലായിരുന്ന അദ്ദേഹം ഇന്ത്യന്‍ ടീമില്‍ നിന്നും പുറത്തായിരുന്നെങ്കിലും ഇപ്പോള്‍ രാജകീയ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്.

അടുത്ത സീസണില്‍ വലിയ മാറ്റങ്ങള്‍ ആവിശ്യമില്ലാത്ത ടീമാണ് ഗുജറാത്ത്. വലിയ താരനിര അവര്‍ക്ക് അവകാശപ്പെടാനാവില്ല. എന്നാല്‍ ടീമിലെ താരങ്ങളെല്ലാം കൃത്യമായി തങ്ങളുടെ ജോലി ചെയ്യുന്നവരായിരുന്നു. അടുത്ത സീസണില്‍ ഇതേ ഫോം അവര്‍ക്ക് നിലനിര്‍ത്താനാവുമോയെന്നാണ് കണ്ടറിയേണ്ടത്. ഡേവിഡ് മില്ലര്‍, രാഹുല്‍ തെവാത്തിയ എന്നിവരുടെ ഫിനിഷിങ് മികവാണ് ഇത്തവണ ഗുജറാത്തിനെ മറ്റ് ടീമുകളില്‍ നിന്ന് വ്യത്യസ്തരാക്കിയത്. അടുത്ത സീസണില്‍ കിരീടം നിലനിര്‍ത്താന്‍ ഗുജറാത്തിനാവുമോയെന്ന് കണ്ടറിയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications