For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: ഇന്ത്യയെ നയിക്കാന്‍ ഹാര്‍ദിക്കായിട്ടില്ല! പ്രശ്‌നം ചൂണ്ടിക്കാട്ടി അക്തര്‍

ഹാര്‍ദിക്കിനു കീഴില്‍ ടൈറ്റന്‍സ് കിരീടം നേടിയിരുന്നു

ഐപിഎല്ലിലെ ഗംഭീര ക്യാപ്റ്റന്‍സിനു പിന്നാലെ ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെ പലരും പ്രശംസ കൊണ്ട് മൂടുകയാണ്. ക്യാപ്റ്റനായുള്ള ക ന്നി സീസണില്‍ തന്നെ ഗുജറാത്ത് ടൈറ്റന്‍സിനെ ചാംപ്യന്‍മാരാക്കിയതോടെയാണ് ഹാര്‍ദിക്കിന്റെ മിടുക്ക് ലോകമറിഞ്ഞത്. ഈ ഐപിഎല്ലിനു മുമ്പ് ആഭ്യന്തര ക്രിക്കറ്റില്‍പ്പോലും അദ്ദേഹം ആരെയും നയിച്ചിട്ടില്ല. അതുകൊണ്ടു തന്നെ ഈ സീസണിലെ ഐപിഎല്ലില്‍ ടൈറ്റന്‍സ് അവരുടെ ക്യാപ്റ്റനായി ഹാര്‍ദിക്കിനെ പ്രഖ്യാപിച്ചപ്പോള്‍ പലരും നെറ്റി ചുളിച്ചിരുന്നു.

gujarat titans

എന്നാല്‍ ടൈറ്റന്‍സിനെ കിരീടത്തിലേക്കു നയിച്ച് അദ്ദേഹം വിമര്‍ശകരുടെ വായടപ്പിക്കുകയായിരുന്നു. ഐപിഎല്‍ കിരീടം നേടിയതിനു പിന്നാലെ ഹാര്‍ദിക്കിനെ ഇന്ത്യയുടെ ക്യാപ്റ്റന്‍ സ്ഥാനത്തേക്കും പരിഗണിക്കണിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. പല മുന്‍ താരങ്ങളും ഈ തരത്തില്‍ അഭിപ്രായ പ്രകടനം നടത്തിക്കഴിഞ്ഞു. ഇതേക്കുറിച്ച് തന്റെ അഭിപ്രായം തുറന്നു പറഞ്ഞിരിക്കുകയാണ് പാകിസ്താന്റെ മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ ഷുഐബ് അക്തര്‍.

hardik pandya

ഇന്ത്യന്‍ ടീമിന്റ ക്യാപ്റ്റന്‍ സ്ഥാനത്തേക്കു ഹാര്‍ദിക് പാണ്ഡ്യ വരാന്‍ ആയിട്ടില്ലെന്നാണ് ഷുഐബ് അക്തര്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. അതിനു മുമ്പ് ചില കാര്യങ്ങളില്‍ താരം മെച്ചപ്പെടാനുണ്ടെന്നും ഷുഐബ് അക്തര്‍ പറയുന്നു.

ദേശീയ ടീമിനെ നയിക്കുകയെന്നത് ഒരിക്കലും എളുപ്പമുള്ള കാര്യമല്ല. ക്യാപ്റ്റനെന്ന നിലയില്‍ ഹാര്‍ദിക് തന്റെ കഴിവ് തെളിയിച്ചു കഴിഞ്ഞു. പക്ഷെ അദ്ദേഹം സ്വന്തം ഫിറ്റ്‌ന സില്‍ കൂടുതല്‍ ശ്രദ്ധിക്കണം. കൂടാതെ ബൗളിങിലും ശ്രദ്ധ നല്‍കേണ്ടത് ആവശ്യമാണ്. ഓള്‍റൗണ്ടറെന്ന നിലയില്‍ ഹാര്‍ദിക് ഫിറ്റാണെങ്കില്‍ ഇന്ത്യന്‍ ടീമിലേക്കു അദ്ദേഹം ഓട്ടോമാറ്റിക് ചോയ്‌സാണ്. പക്ഷെ വെറും ബാറ്ററായി മാത്രം ഇന്ത്യന്‍ ടീമില്‍ ഒഴിവില്ലെന്നും അക്തര്‍ വിശദമാക്കി.

hardik pandya

ഈ സീസണിലെ ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ മല്‍സരങ്ങള്‍ നോക്കുകയാണെങ്കില്‍ ഹാര്‍ദിക് പാണ്ഡ്യയെ മുഴുവന്‍ സമയവും ഗ്രൗണ്ടില്‍ കാണാന്‍ സാധിച്ചിരുന്നില്ല. ബൗള്‍ ചെയ്തു കഴിഞ്ഞാല്‍ അദ്ദേഹം ഗ്രൗണ്ടില്‍ നിന്നും പുറത്തു പോയി ചെറിയ ബ്രേക്കെടുത്തിരുന്നു. ഈ സമയങ്ങളില്‍ പകരം റാഷിദ് ഖാനായിരുന്നു ടൈറ്റന്‍സിനെ നയിച്ചത്.
ഹാര്‍ദിക്കിന്റെ അഭാവത്തില്‍ ടൈറ്റന്‍സ് ടീമിനെ വളരെ നന്നായി നയിക്കാനും റാഷിദിനു സാധിച്ചിട്ടുണ്ട്. പക്ഷെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ടീമിനെ നയിക്കുമ്പോള്‍ ഉത്തരവാദിത്വം കൂടുതലാണ്. ഈ തരത്തില്‍ കളിക്കിടെ തന്നെ ബ്രേക്കുകളെടുത്ത് പകരം മറ്റൊരാളെ ക്യാപ്റ്റന്‍സിയേല്‍പ്പിക്കുക കടുപ്പമാണ്. കാരണം പകരക്കാരനായി നയിക്കുന്നയാളുടെ ഒരൊറ്റ മോശം തീരുമാനം മല്‍സരഗതി തന്നെ മാറ്റിയേക്കും.

hardik pandya

അതസമയം, ഒരിടവേളയ്ക്കു ശേഷം ഹാര്‍ദിക് പാണ്ഡ്യ ഇന്ത്യന്‍ ടീമിലേക്കു തിരിച്ചെത്തിയിരിക്കുകയാണ്. ജൂണ്‍ ഒമ്പതിനു സൗത്താഫ്രിക്കയുമായി നടക്കാനിരിക്കുന്ന ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സംഘത്തില്‍ അദ്ദേഹവും ഇടം നേടിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലായി യുഎഇയില്‍ നടന്ന ഐസിസിയുടെ ടി20 ലോകകപ്പിലാണ് അവസാനമായി ഹാര്‍ദിക്കിനെ ഇന്ത്യന്‍ ജഴ്‌സിയില്‍ കണ്ടത്. അതിനു ശേഷം പൂര്‍ണ ഫിറ്റ്‌നസ് വീണ്ടെടുക്കാനുള്ള കഠിന പ്രയത്‌നത്തിലായിരുന്നു അദ്ദേഹം. ഇത്തവണത്തെ ഐപിഎല്ലിലൂടെയാണ് ഹാര്‍ദിക് മല്‍സരരംഗത്തേക്കു തിരിച്ചെത്തിയത്

Story first published: Tuesday, May 31, 2022, 11:15 [IST]
Other articles published on May 31, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+