
ഇന്ത്യന്‍ ടീമില്‍ മാലിക്കിനെ ഉള്‍പ്പെടുത്തണമെന്നു പല മുന്‍ താരങ്ങളും ആവശ്യപ്പെട്ടു കഴിഞ്ഞു. ഇതേ അഭിപ്രായം തന്നെയാണ് ബിഷപ്പിനുമുള്ളത്. ഞായറാഴ്ച ഹൈദരാബാദ് സീസണിലെ തുടര്‍ച്ചയായ നാലാം വിജയം കൊയ്തപ്പോള്‍ പ്ലെയര്‍ ഓഫ് ദി മാച്ചായത് മാലിക്കായിരുന്നു. നാലു വിക്കറ്റുകളാണ് കളിയില്‍ താരം കൊയ്തത്. 28 റണ്‍സ് വഴങ്ങിയായിരുന്നു ഇത്.

കഴിഞ്ഞ വര്‍ഷത്തെ ഐപിഎല്ലിലെ ബൗളിങ് കണ്ടതു മുതല്‍ ഉമ്രാന്‍ മാലിക്ക് തന്നെ വളരെയധികം ആവേശത്തിലാക്കിയിരുന്നതായി ഇയാന്‍ ബിഷപ്പ് വ്യക്തമാക്കി. യഥാര്‍ഥ പേസിലാണ് അവന്‍ ബൗള്‍ ചെയ്യുന്നത്, നിങ്ങള്‍ക്ക് ഇതു സൂപ്പര്‍ മാര്‍ക്കറ്റില്‍ പോയി വാങ്ങാന്‍ സാധിക്കില്ല. നിങ്ങള്‍ക്ക് ഒരാളെ ലൈനിന്റെയും ലെങ്തിന്റെയും കാര്യത്തില്‍ പരിശീലനം നല്‍കി വളര്‍ത്തിക്കൊണ്ടുവരാന്‍ കഴിയും. പക്ഷെ വേഗതയില്‍ ബൗള്‍ ചെയ്യുന്നത് എങ്ങനെയാണെന്നു പഠിപ്പിക്കാന്‍ കഴിയില്ല. മാലിക്ക് ശത്രുതയോടെയാണ് ബൗള്‍ ചെയ്യുന്നത്. ഇതിനര്‍ഥം ഏറ്റവും മികച്ച ബാറ്റര്‍മാര്‍മാര്‍ പോലും അവനെ നേരിടുമ്പോള്‍ അസ്വസ്ഥരായി തീരുമെന്നും ബിഷപ്പ് നിരീക്ഷിച്ചു.

ഇംഗ്ലണ്ടിന്റെ ജോഫ്ര ആര്‍ച്ചര്‍, ന്യൂസിലാന്‍ഡിന്റെ ലോക്കി ഫെര്‍ഗൂസന്‍ എന്നിവരെപ്പോലെ ഉമ്രാന്‍ മാലിക്ക് നിങ്ങളെ വേഗത കൊണ്ട് ഭയപ്പെടുത്തും. ഡെയ്ന്‍ സ്റ്റെയ്‌ന് അവനെ ഇഷ്ടമാണ്. ഉമ്രാന്‍ മാലിക്കിന് എന്താവാന്‍ കഴിയുമെന്നത് എനിക്കു കൗതുകകമുണ്ടാക്കുന്നു. ഫിറ്റായി തുടര്‍ന്നാല്‍ അവന്‍ ഇന്ത്യക്കു വേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിക്കും. ഈ വിശാലമായ രാജ്യത്തു ചുറ്റും എത്ര മാത്രം ഉമ്രാന്‍ മാലിക്കുകളെ ഇനിയും കണ്ടെത്താനുണ്ടെന്നും സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ ഇയാന്‍ ബിഷപ്പ് പറഞ്ഞു.

ജമ്മു കാശ്മീരില്‍ നിന്നുള്ള ഉമ്രാന്‍ മാലിക്ക് കഴിഞ്ഞ സീസണിലെ ഐപിഎല്ലിലൂടെയാണ് ആദ്യമായി ശ്രദ്ധിക്കപ്പെടുന്നത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമിന്റെ ഭാഗമായിരുന്ന അദ്ദേഹത്തിനു അവസാനത്തെ കുറച്ച് മല്‍സരങ്ങളില്‍ മാത്രമാണ് കളിക്കാന്‍ അവസരം ലഭിച്ചത്. കന്നി മല്‍സരത്തില്‍ അതിവേഗത്തില്‍ പന്തെറിഞ്ഞ് മാലിക്ക് എല്ലാവരുടെയും നോട്ടപ്പുള്ളിയായി മാറി. താരത്തിന്റെ കഴിവ് തിരിച്ചറിഞ്ഞ ഹൈദരാബാദ് ലേലത്തിനു മുമ്പ് നിലനിര്‍ത്തുകയും ചേയ്യുകയായിരുന്നു. സീസണില്‍ മൂന്നു മല്‍സരങ്ങളിലാണ് മാലിക്ക് ഹൈദരബാദിനായി പന്തെറിഞ്ഞത്. 12 ഓവര്‍ ബൗള്‍ ചെയ്ത താരം 96 റണ്‍സിനു രണ്ടു വിക്കറ്റുകളെടുക്കുകയും ചെയ്തു.
ഐപിഎല്ലിലെ പ്രകടനം കഴിഞ്ഞ ഒക്ടോബറില്‍ യുഎഇയില്‍ നടന്ന ഐസിസിയുടെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലും മാലിക്കിനു ഇടംനേടിക്കൊടുത്തു. നെറ്റ് ബൗളര്‍മാരുടെ സംഘത്തിലായിരുന്നു താരം ഇടംപിടിച്ചത്.
ഈ സീസണില്‍ സണ്‍റൈസഴ്‌സ് ഹൈദരാബാദിന്റെ ഇതുവരെ നടന്ന ആറു മല്‍സരങ്ങളിലും ഉമ്രാന്‍ മാലിക്ക് പ്ലെയിങ് ഇലവനിലുണ്ടായിരുന്നു. ഒമ്പതു വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. ടി നടരാജന്‍ (12 വിക്കറ്റ്) കഴിഞ്ഞാല്‍ ഓറഞ്ച് ആര്‍മിക്കു വേണ്ടി കൂടുതല്‍ വിക്കറ്റെടുത്ത രണ്ടാമത്തെ ബൗളറും മാലിക്കാണ്. 22 ഓവറുകള്‍ ബൗള്‍ ചെയ്ത താരം ഒരു മെയ്ഡനുള്‍പ്പെടെ 201 റണ്‍സ് വിട്ടുകൊടുത്താണ് ഒമ്പതു പേരെ പുറത്താക്കിയത്. ഇക്കോണി റേറ്റ് 9.13 ഉണ്ടെങ്കിലും ബൗളിങിലെ വേഗത കൊണ്ട് ബാറ്റര്‍മാര്‍ക്കു വെല്ലുവിളിയുയര്‍ത്താന്‍ മാലിക്കിനു സാധിച്ചിട്ടുണ്ട്


Click it and Unblock the Notifications











