Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: ബാറ്റിങില്‍ ഒരു മാറ്റവുമില്ല, എന്നെപ്പോലെ രണ്ട് പേര്‍!- പുകഴ്ത്തി യുവി

ഐപിഎല്ലിന്റെ 15ാം സീസണില്‍ തനിക്കു രണ്ടു അപരന്‍മാരുണ്ടെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങ്. തന്റെ ബാറ്റിങ് ശൈലിയുമായി വളരെയധികം സാമ്യമുള്ള യുവതാരത്തെ കണ്ടപ്പോള്‍ സ്വയം തന്നെയാണ് ഓര്‍മ വന്നതെന്നു യുവി വ്യക്തമാക്കി.

1

വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഇന്ത്യയുടെ എക്കാലത്തെയും മികച്ച മാച്ച് വിന്നര്‍മാരില്‍ ഒരാളായാണ് യുവി വിശേഷിപ്പിക്കപ്പെടുന്നത്. ഇന്ത്യയുടെ രണ്ടു ലോകകപ്പ് കിരീടവിജയങ്ങളില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ അദ്ദേഹത്തിനായിട്ടുണ്ട്. ഐപിഎല്ലില്‍ ഏറ്റവും അവസാനായി മുംബൈ ഇന്ത്യന്‍സിനൊപ്പമാണ് യുവിയെ കണ്ടത്. പക്ഷെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ തന്റെ പ്രകടനം ഐപിഎല്ലില്‍ യുവിക്കു ആവര്‍ത്തിക്കാനായില്ല.

2

സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ യുവ ഇന്ത്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മയെയായണ് യുവരാജ് സിങ് തന്നോടു തന്നെ താരതമ്യം ചെയ്തത്. ഈ സീസണില്‍ ഹൈദരാബാദിനായി ചില മികച്ച ഇന്നിങ്‌സുകള്‍ കളിക്കാന്‍ ഇടം കൈയന്‍ ബാറ്റര്‍ കൂടിയായ അഭിഷേകിനായിരുന്നു. യുവിയുടെ നാട്ടുകാരന്‍ കൂടിയാണ് അദ്ദേഹമെന്നതാണ് മറ്റൊരു പ്രത്യേകത.
അഭിഷേക് ശര്‍മയുടെ ബാറ്റിങ് കാണുമ്പോള്‍ എനിക്കു എന്നെക്കുറിച്ച് തന്നെയാണ് ഓര്‍മ വരുന്നത്. അവന്റെ പുള്‍ ഷോട്ടും ബാക്ക് ഫൂട്ട് ഷോട്ടുമെല്ലാം എന്റേതു പോലെ തന്നെയാണെന്നും യുവരാജ് വ്യക്തമാക്കി. സ്‌പോര്‍ട്‌സ് 18നോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

3

കഴിഞ്ഞ സീസണിലും അഭിഷേക് ശര്‍മ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഭാഗമായിരുന്നെങ്കിലും ഇത്തവണയാണ് ടീമിലെ സ്ഥിരം സാന്നിധ്യമായി മാറിയത്. ഡേവിഡ് വാര്‍ണര്‍ക്കു പകരം താരം ഓപ്പണിങ് റോള്‍ ഏറ്റെടുക്കുകയായിരുന്നു.
ഇത്തവണ ഹൈദരാബാദിനുവേണ്ടി ഏറ്റവുമധികം റണ്‍സെടുത്തതും അഭിഷേകാണ്. 132.40 സ്‌ട്രൈക്ക് റേറ്റോടെ 331 റണ്‍സാണ് താരം സ്‌കോര്‍ ചെയ്തത്. രണ്ടു ഫിഫ്റ്റികള്‍ ഇതിലുള്‍പ്പെടുന്നു. ഉയര്‍ന്ന സ്‌കോര്‍ 75 റണ്‍സാണ്.

4

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഇടംകൈയന്‍ ബാറ്റര്‍ ശിവം ദുബെയെയും യുവരാജ് സിങ് പ്രശംസിച്ചു. തന്റെ അതേ ശൈലിയില്‍ ബാറ്റ് ചെയ്യുന്ന മറ്റൊരു താരമാണ് ദുബെയെന്നും അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂടുതല്‍ അവസരങ്ങള്‍ നല്‍കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ സീസണില്‍ സിഎസ്‌കെയ്ക്കായി ഇതുവരെ ഒമ്പതു മല്‍സരങ്ങളാണ് ദുബെ കളിച്ചത്. ഇവയില്‍ നിന്നും 160.34 സ്‌ട്രൈക്ക് റേറ്റോടെ 279 റണ്‍സുമെടുത്തു.

5

ശിവം ദുബെയ്ക്കും എന്റെ അതേ ബാറ്റിങ് ശൈലിയുണ്ട്. പക്ഷെ അവന്‍ ഏറെക്കാലമായി മല്‍സരരംഗത്തുള്ള താരമാണ്. ദുബെയ്ക്കു ഇപ്പോള്‍ 28 വയസ്സായി. പക്ഷെ ഏകദിന ക്രിക്കറ്റില്‍ അവന്‍ എത്ര മല്‍സരങ്ങളില്‍ ഇതിനകം കളിച്ചുവെന്ന് എനിക്കറിയില്ല. പ്രതിഭയുണ്ടെന്നു തോന്നുന്ന കളിക്കാര്‍ക്കു നിങ്ങള്‍ കൂടുതല്‍ അവസരങ്ങള്‍ നല്‍കേണ്ടത് ആവശ്യമാണ്. അതു ശിവം ആയാലും മറ്റ് ആരായാലും അങ്ങനെയാണ് വേണ്ടത്. കൂടുതല്‍ മെച്ചപ്പെട്ട താരമായി മാറുന്നതിനു വേണ്ടി ഇവര്‍ക്കു കൂടുതല്‍ അവസരങ്ങള്‍ നല്‍കണമെന്നും യുവരാജ് സിങ് ആവശ്യപ്പെട്ടു.

Story first published: Wednesday, May 11, 2022, 18:40 [IST]
Other articles published on May 11, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+