വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: 'അവന്‍ മുഹമ്മദ് സമിയെ ഓര്‍മ്മിപ്പിക്കുന്നു', കെകെആര്‍ പേസറെ പ്രശംസിച്ച് അക്തര്‍

ഇപ്പോഴും ക്രിക്കറ്റിലെ അതിവേഗ ബോളെന്ന റെക്കോഡ് അക്തറിന്റെ പേരില്‍ത്തന്നെയാണ്

1

മൊഹാലി: ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച പേസര്‍മാരിലൊരാളാണ് പാകിസ്താന്റെ ഷുഹൈബ് അക്തര്‍. ഒരു കാലഘട്ടത്തില്‍ തുടര്‍ പേസുകളുമായി ബാറ്റ്‌സ്മാന്റെ ഉറക്കം കെടുത്തിയിരുന്ന അക്തര്‍ നിലവില്‍ വിരമിച്ച ശേഷം വിശ്രമ ജീവിതം നയിക്കുകയാണ്. ഇപ്പോഴും ക്രിക്കറ്റിലെ അതിവേഗ ബോളെന്ന റെക്കോഡ് അക്തറിന്റെ പേരില്‍ത്തന്നെയാണ്. പരിശീലക രംഗത്തേക്കിറങ്ങിയില്ലെങ്കിലും ക്രിക്കറ്റ് നിരൂപകനെന്ന നിലയില്‍ അക്തര്‍ ഇപ്പോഴും സജീവമാണ്.

1

ഐപിഎല്ലിന്റെ പ്രഥമ സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഭാഗമായിരുന്ന അക്തര്‍ അഞ്ച് വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്. ഇത്തവണത്തെ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് വലിയ പ്രതീക്ഷ നല്‍കുന്ന തുടക്കമാണ് ലഭിച്ചിരിക്കുന്നത്. ആദ്യ മൂന്ന് മത്സരത്തില്‍ രണ്ട് ജയം നേടിയെടുക്കാന്‍ കെകെആറിനായി. ശ്രേയസിന്റെ ക്യാപ്റ്റന്‍സിക്ക് കീഴിലിറങ്ങുന്ന കെകെആറിന്റെ ബൗളിങ് നിരയുടെ പ്രകടനമാണ് എടുത്തു പറയേണ്ടത്. അവസാന മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെ കെകെആര്‍ തോല്‍പ്പിച്ചതും ബൗളര്‍മാരുടെ മികവിലാണ്.

1

നാല് ഓവറില്‍ 23 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റുവീഴ്ത്തി കളിയിലെ താരമായ ഉമേഷ് യാദവിന്റെ പ്രകടനമാണ് എടുത്തു പറയേണ്ടത്. ഇപ്പോഴിതാ ഉമേഷിന്റെ പ്രകടനത്തെ പ്രശംസിച്ചിരിക്കുകയാണ് ഷുഹൈബ് അക്തര്‍. ഉമേഷ് യാദവിന്റെ പ്രകടനം കാണുമ്പോള്‍ മുന്‍ പാക് പേസര്‍ മുഹമ്മദ് ഷമിയെ ഓര്‍മ വരുന്നുവെന്നാണ് അക്തര്‍ പറഞ്ഞത്.

'കുറേ നാളുകളായി ഉമേഷ് യാദവിന്റെ ബൗളിങ് ശ്രദ്ധിക്കുന്നു. എനിക്ക് ഇഷ്ടമുള്ള ബൗളര്‍മാരിലൊരാളാണവന്‍. 2014ല്‍ അവനെ സൂപ്പര്‍ സ്റ്റാറായാണ് ഞാന്‍ കണ്ടത്. പാകിസ്താന്റെ മുഹമ്മദ് സമിയെയാണ് ഉമേഷിന്റെ പ്രകടനം കാണുമ്പോള്‍ ഓര്‍മ വരുന്നത്. നല്ല വേഗവും സ്വിങ്ങും അവന്റെ പന്തിലുണ്ട്. വിക്കറ്റ് വീഴ്ത്താന്‍ മിടുക്കനാണ്. സമിയെപ്പോലെ തന്നെ ന്യൂബോളില്‍ നല്ല നിയന്ത്രണം ഉമേഷിനുണ്ട്. എതിരാളികളെ തകര്‍ക്കുന്ന ബൗളിങ്ങാണ് അവന്റേത്. ന്യൂബോളില്‍ ശിഖര്‍ ധവാനെയൊക്കെ അവന്‍ പ്രയാസപ്പെടുത്തിയത് നോക്കുക. ധവാന്റെ ദൗര്‍ബല്യം മനസിലാക്കി പന്തെറിഞ്ഞു;- അക്തര്‍ പറഞ്ഞു.

2

അവസാന സീസണില്‍ ഫൈനല്‍ കളിച്ച കെകെആര്‍ ഇത്തവണ ശ്രേയസ് അയ്യര്‍ക്ക് കീഴിലാണ് വലിയ സ്വപ്‌നങ്ങള്‍ കാണുന്നത്. ശ്രേയസിന്റെ നായകനായും ബാറ്റ്‌സ്മാനുമായുള്ള മികവ് കെകെആറിന് ഇത്തവണ കിരീടം നേടിത്തരുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ആദ്യ മൂന്ന് മത്സരങ്ങളിലൂടെത്തന്നെ തങ്ങളുടെ കരുത്ത് തെളിയിക്കാന്‍ കെകെആറിന് സാധിച്ചിട്ടുണ്ട്. സംതുലിതമായ നിരയെന്ന് തന്നെ കെകെആറിനെ വിശേഷിപ്പിക്കാം.

ശ്രേയസിന്റെ ക്യാപ്റ്റന്‍സിയേയും അക്തര്‍ പ്രശംസിച്ചു. 'നായകനെന്ന നിലയില്‍ ശ്രേയസിന് സ്പാര്‍ക്കുണ്ട്. തുടക്കം മുതല്‍ ഞാന്‍ അവനില്‍ ശ്രദ്ധിച്ചത് അവന്റെ പദ്ധതികളും മനോധൈര്യവുമാണ്. അത് വളരെ പ്രധാനപ്പെട്ടതാണ്. കെകെആര്‍ ഒരു നായകനെ തിരഞ്ഞെടുക്കുമ്പോള്‍ ഒരുപാട് കാര്യങ്ങള്‍ ചിന്തിക്കും. ഗൗതം ഗംഭീറിനെത്തന്നെ നോക്കിയാല്‍ അത് മനസിലാവും' -അക്തര്‍ കൂട്ടിച്ചേര്‍ത്തു.

3

പഞ്ചാബിനെതിരേ അനായാസ ജയമാണ് കെകെആര്‍ നേടിയത്. 33 പന്ത് ബാക്കി നിര്‍ത്തി ആറ് വിക്കറ്റ് ജയമാണ് കെകെആര്‍ നേടിയത്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിങ്‌സ് 18.2 ഓവറില്‍ 137 റണ്‍സിന് ഓള്‍ഔട്ടായപ്പോള്‍ മറുപടിക്കിറങ്ങിയ കെകെആറിന് വിജയിക്കാന്‍ 14.3 ഓവര്‍ മാത്രമാണ് വേണ്ടിവന്നത്. ആന്‍ഡ്ര റസലിന്റെ ബാറ്റിങ്ങാണ് കെകെആറിന് അതിവേഗ ജയം സമ്മാനിച്ചത്. 31 പന്ത് നേരിട്ട് രണ്ട് ഫോറും എട്ട് സിക്‌സും ഉള്‍പ്പെടെ റസസലിന്റെ ആറാട്ടായിരുന്നു മത്സരത്തില്‍ കണ്ടത്.

4

എട്ട് വിക്കറ്റുമായി ഉമേഷ് യാദവാണ് നിലവില്‍ വിക്കറ്റ് വേട്ടക്കാരില്‍ മുന്നില്‍. മെഗാ ലേലത്തില്‍ ആര്‍ക്കും വേണ്ടാതിരുന്ന ഉമേഷിനെ കെകെആര്‍ സ്വന്തമാക്കിയപ്പോള്‍ പലരും വിമര്‍ശിച്ചെങ്കിലും ഗംഭീര പ്രകടനത്തോടെ ഉമേഷ് യാദവ് എല്ലാ വിരോധികള്‍ക്കും മറുപടി നല്‍കുന്നു. ഈ സീസണ്‍ കഴിയുമ്പോള്‍ ഉമേഷ് യാദവിന് പര്‍പ്പിള്‍ ക്യാപ് നേടാന്‍ സാധിക്കുമോയെന്നത് കാത്തിരുന്ന് കാണാം.

Story first published: Saturday, April 2, 2022, 15:36 [IST]
Other articles published on Apr 2, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X